തൊടുപുഴ: കസറ്റഡിയിൽ ഇരിക്കവേ കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ അക്രമാസക്തനായ എരുമേലി സ്വദേശി ഷാജി തോമസ്(46)കൊടുംക്രിമിനലെന്ന് പൊലീസ്. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 8 ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. തലയോലപറമ്പ് സ്റ്റേഷനിൽ ഇയാൾ ഇത്തരത്തിൽ അഴിഞ്ഞാടിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട കോടതിയിൽ ഹാജരാക്കിപ്പോൾ ഇയാൾ അക്രസക്തനാവുകയും മജിസ്ട്രേറ്റിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കരിങ്കുന്നം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ -പാല റൂട്ടിലോടുന്ന സാവിയോ ബസിൽ യാത്രചെയ്യവെ ഇയാൾ ജീവനക്കാരോടും യാത്രക്കാരോടും അകാരണമായി തട്ടിക്കയറുകയും അസഭ്യം വിളിക്കുകയുമായിരുന്നു.ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ജീവനക്കാരൻ ചോദ്യം ചെയതതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഇയാളുടെ പെരുമാറ്റത്തിൽ സഹികെട്ട യാത്രക്കാരിൽ ചിലർ വിവരം കരിങ്കുന്നും പൊലീസിൽ അറയിക്കുകയായിരുന്നു.ഉച്ചയ്ക്ക് 12.30 തോടുത്ത് ബസ് സ്റ്റേഷൻ മുന്നിലെത്തിയപ്പോൾ നിർത്തുകയും പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.സ്റ്റേഷനിൽ എത്തിച്ചതിന്് പിന്നാലെ ഇയാൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം ആരംഭിക്കുകയായിരുന്നു.

കേസ് നടപടികളുടെ ഭാഗമായി മെഡിക്കൽ നടത്താൻ കരിങ്കുന്നം പ്രാഥമീക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചപ്പോൾ ഇയാൾ അക്രമാസക്തനായി.ആശുപത്രി ഉപകരണങ്ങൾ ചവിട്ടിതെറിപ്പിച്ചു.ബലം പ്രയോഗിച്ച് കീഴക്കാൻ ശ്രമിച്ച എസ് ഐ ബിജു,സിപിഒ അനീഷ് എന്നിവർക്ക് പരിക്കേറ്റു.തിരിച്ചുവരും വഴി പൊലീസ് ജീപ്പിന്റെ ഗ്ലാസ് ഇയാൾ നശിപ്പിച്ചു.

തിരികെ എത്തിച്ചപ്പോൾ ഇയാൾ ലോക്കപ്പിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ വലിച്ചുപറിച്ച് നശിപ്പിച്ചു.തുടർന്ന് കൈകൾ വിലങ്ങ് ഉപയോഗിച്ച് ലോക്കപ്പിന്റെ ഗ്രില്ലിനോട് ചേർത്ത് ബന്ധിച്ചാണ് ഇയാളെ സ്റ്റേഷനിൽ നിർത്തിയിരുന്നത്. ഈ സ്ഥിതിയിലും ഇയാൾ പൊലീസിനുനേരെ അസഭ്യവർഷം തുടർന്നിരുന്നു.ഇടയ്ക്ക് ഗ്രില്ലിൽ തല ഇടിച്ചുപൊട്ടിക്കുന്നതിനും ഇയാൾ ശ്രമം നടത്തുന്നുണ്ടായിരുന്നു. 'നിനക്കൊക്കെ പണി തരും'എന്ന് അലറി വിളിച്ചുകൊണ്ടാണ് ഇരുമ്പ് ഗ്രില്ലിൽ തല ഇടിപ്പിച്ചിരുന്നത്.

ഇത് ഇയാളുടെ ജീവനുതന്നെ ഭീഷിണിയാവുമെന്നുകണ്ട് പൊലീസുകാർ എവിടെ നിന്നോ ഒരു ബെഡ് സംഘടിപ്പിച്ച് ഇയാൾ നിൽക്കുന്നതിന്റെ പിൻഭാഗത്ത് ഗ്രില്ലിനോട് ചേർത്ത് വച്ചിരുന്നു.ഇത് നിമിഷങ്ങൾക്കുള്ളി ഇയാൾ നശിപ്പച്ചു. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.അടുത്ത കാലത്ത് തൊടുപുഴ ബസ് സ്റ്റാന്റിൽ ബസുകളൽ യാത്രക്കാരെ വിളിച്ചുകയറ്റുന്ന ജോലിയിലായിരുന്നു ഇയാളെന്നും കൂടുതൽ വിവരങ്ങൾ ്അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.