- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റിലായപ്പോൾ പറഞ്ഞത് സി എമ്മിന്റെ ഗൺമാനോട് സംസാരിക്കണമെന്ന്; മോദിയുടെ ബന്ധുവായാലും അകത്തു തന്നെയെന്ന് പൊലീസിന്റെ മറുപടി; ഷാജി വൈദ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചത് ശിവാനന്ദാശ്രമത്തിൽ യോഗ പഠിക്കാനെത്തിയ വിദേശിയെ; തട്ടിപ്പുകൾ അഗസ്ത്യാർകൂടത്തിന്റെ പേരിൽ; വൈദ്യൻ ആളു ചില്ലറക്കാരനല്ല
കാട്ടാക്കട: വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച് കുടുങ്ങിയ ഷാജി വൈജ്യൻ വ്യാജനോ? അഗസ്ത്യമലയിൽ നിന്നും ശേഖരിക്കുന്ന പച്ചില മരുന്നുകൾ ചേർത്ത് തിളപ്പിക്കുന്ന വെള്ളത്തിന്റെ ആവി ശരീരത്തിൽ ഏൽക്കുക വഴി സകല രോഗങ്ങും പമ്പ കടയ്ക്കുകയും സൗന്ദര്യം കൂടുകയും ചെയ്യുമെന്നാണ് ഷാജി വൈദ്യൻ പ്രചരിപ്പിച്ചിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള വിഐപികളുടെ വൈദ്യനായിരുന്നു ഇയാൾ. കേസിൽ നിന്നും രക്ഷപ്പെടാൻ പൊലീസിന് മുമ്പിൽ വീമ്പും പറഞ്ഞു. പക്ഷേ അത് ഫലിച്ചില്ല
അറസ്റ്റിലായപ്പോൾ ആദ്യം ഷാജി വൈദ്യൻ ചോദിച്ചത് എസ് ഐയോ പൊലീസുകാരോ ആരെങ്കിലും ഒരു കോൾ ചെയ്യാൻ അനുവദിക്കണമെന്നാണ്. ആരെമാണ് വിളിക്കേണ്ടെത് എന്ന് ചോദിച്ചപ്പോൾ സി എമ്മിന്റെ ഗൺമാനെ വിളിക്കണമെന്നായി മറുപടി. പീഡന കേസ് പ്രതി നരേന്ദ്ര മോദിയുടെ ബന്ധുവാണെന്ന് പറഞ്ഞാലും രക്ഷയില്ലെന്ന് എസ് ഐ പറഞ്ഞു. എത്ര ഉന്നതനയാലും മൊബൈൽ അനുവദിക്കുന്ന പ്രശ്നമില്ലന്ന് പൊലീസ് പറഞ്ഞതോടെ തന്റെ രോഗികൾ ഐ പി എസ് കാർ ആണെന്ന് പറഞ്ഞെങ്കിലും പൊലീസ് ചെവി കൊണ്ടില്ല. ഷാജി വൈദ്യൻ ഹോം സ്റ്റേകളിലും പഞ്ചകർമ്മ ചികത്സക്ക് പോയി വന്നിരുന്നു.നെയ്യാർ ഡാമിലും ഷാജി വൈദ്യൻ ഇതിനായി എത്തുക പതിവായിരുന്നു. ഷാജി വൈദ്യൻ കിർത്താഡ്സ് സംഘടിപ്പിക്കുന്ന ആദിവാസി മേളകളിലെ സ്ഥിര സാന്നിധ്യമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.
ബെൽജിയത്തിൽ അദ്ധ്യാപികയായ യുവതി യോഗപഠനത്തിനും ചികിത്സക്കുമാണ് നെയ്യാർ ഡാമിൽ എത്തിയത്. ശിവാനന്ദ ആശ്രമത്തിൽ മൂന്ന് മാസം മുൻപാണ് യുവതി യോഗയ്ക്ക് ചേർന്നത്. ശിവാനന്ദ ആശ്രമത്തിലെ കോഴ്സ് തീരാറായപ്പോഴാണ് വിദേശ വനിത താമസം പുറത്തേക്ക് മാറ്റിയത്. മരക്കുന്നം എന്ന സ്ഥലത്ത് നെയ്യാർ റിസർവോയറിന്റെ കരയിലുള്ള ബി ജി എം ഹോം സ്റ്റേയിലായിരുന്നു യുവതിയുടെ താമസം. ഇതിനിടെ കാട്ടാക്കട വച്ചാണ് വിദേശ വനിത ഷാജി വൈദ്യനെ പരിചയപ്പെടുന്നത്. പരിചയപ്പെട്ട ദിവസം തന്നെ ലീഫ്ട് നൽകി യുവതിയെ നെയ്യാർ ഡാമിൽ എത്തിച്ചു.
ആ സൗഹൃദവും പരിചയവും വച്ചാണ് ബെൽജിയം യുവതിയെ വ്ളാ വെട്ടിയിലെ അഗസ്ത്യാശ്രമത്തിലേയ്ക്ക് ക്ഷണിച്ചതും അവർ അവിടെ ആവികുളി ചികിത്സക്ക് പോയതും. ഷാജി വൈദ്യന്റെ ആവികുളി കേട്ടറിഞ്ഞ് ഇവിടെ എത്തുന്നത് എല്ലാം വി ഐ പി കളാണ്. ഒരു മുൻ ഡിജിപി ഡി ജി പി സ്ഥാനത്തിരുന്നപ്പോൾ ഞായാറാഴ്ചകളിൽ ഇവിടെ നിത്യ സൗർശകനായിരുന്നു. ഉത്തരേന്ത്യക്കാരായ ചില ഐ എ എസുകാരും ഷാജി വൈദ്യന്റെ അടുത്ത് ആവികുളിക്ക് എത്തിയിരുന്നു. ചില പ്രമുഖ സിനിമ താരങ്ങളും തലസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകരും അടക്കുള്ളവരും പ്രമുഖ പാർട്ടികളുടെ ചില സംസ്ഥാന നേതാക്കളും ഷാജിയുടെ ആവിക്കുളിക്ക് എത്തുന്നവരാണ്.
അഗസ്ത്യമലയിൽ നിന്നും ശേഖരിക്കുന്ന പച്ചില മരുന്നുകൾ ചേർത്ത് തിളപ്പിക്കുന്ന വെള്ളത്തിന്റെ ആവി ശരീരത്തിൽ ഏൽക്കുക വഴി സകല രോഗങ്ങും പമ്പ കടയ്ക്കുകയും സൗന്ദര്യം കൂടുകയും ചെയ്യുമെന്നാണ് ഷാജി വൈദ്യൻ പ്രചരിപ്പിച്ചിരുന്നത്. ആറു വർഷം മുൻപ് അഗസ്ത്യ വനത്തിൽ നിന്നും പെരും പാമ്പിനെ പിടിച്ച് കറിവെച്ചതിന് ഷാജി വൈദ്യനെ ഫോറസ്റ്റുകാർ അറസ്റ്റു ചെയ്തിരുന്നു. നീണ്ട ജയിൽവാസത്തിന് ശേഷം പുറത്തിറക്കിയ ഷാജി വൈദ്യൻ മരക്കുന്നത്ത് നെയ്യാർ ഡാമിന് തീരത്ത് ഒരു സുഖചികിത്സ കേന്ദ്രം തുടങ്ങിയെങ്കിലും സമീപവാസികളിൽ നിന്നും എതിർപ്പും അവിടെ മസാജിംഗിന് വന്ന യുവതിയും വൈദ്യനും തമ്മിൽ അരുതാത്ത ബന്ധം ഉണ്ടെന്ന് ആരോപണം വരുകയും ചെയ്തതോടെ ആ സ്ഥാപനം അടച്ചുപൂട്ടി.
വ്ളാവെട്ടിയിൽ ഷാജി വൈദ്യൻ നടത്തിയിരുന്ന ആവികുളി കേന്ദ്രത്തിലെ സന്ദർശകയായിരുന്നു ബെൽജിയം യുവതി. കഴിഞ്ഞ മാസം 15 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് സന്ധ്യയ്ക്ക് മദ്യപിച്ചാണ് ഷാജി വൈദ്യൻ മർക്കുന്നത്തെ ബി ജി എം ഹോം സ്റ്റേയിൽ എത്തിയത്. ഷാജി വൈദ്യൻ എത്തുമ്പോൾ ബെൽജിയം യുവതി പിയാനോ വായിക്കുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെ യുവതിക്ക് അടുത്ത് എത്തി കയറി പിടിക്കുകയായിരുന്നു. ഉടൻ തന്നെ കുതറി ഓടിയ യുവതി ഹോം സ്റ്റേക്ക് പുറത്ത് എത്തി. വിവരം നാട്ടുകാർ അറിഞ്ഞതോടെ സംഭവം പന്തികേടെന്ന് മനസിലാക്കി ഷാജി വൈദ്യൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
ചികിത്സാർത്ഥം വൈദ്യന്റെ വ്ളാ വെട്ടിയിലെ കേന്ദ്രത്തിൽ എത്തിയപ്പോൾ വിദേശ യുവതി സന്തോഷത്താൽ ആശ്ലേഷിച്ചിരുന്നു. ഇത് തെറ്റിദ്ധരിച്ചാണ് ഹോം സ്റ്റേയിൽ എത്തി ചൂക്ഷണത്തിന് മുതിർന്നത്. യുവതി വൈദ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചത് സുഹൃത്തും ഇന്ത്യൻ മിലിട്ടറിയിൽ നിന്നും വിരമിച്ച ഉദ്യേഗസ്ഥനുമായ ആളോടു പറഞ്ഞു. അദ്ദേഹമാണ് അപമാനിക്കപ്പെട്ട വിവരം പൊലീസിനെ അറിയിക്കാൻ ഉപദേശിച്ചത്. അങ്ങനെ യുവതി സുഹൃത്തിനൊപ്പം തന്നെ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ എത്തി നൽകിയ പരാതിയിലാണ് കോട്ടൂർ വ്വ്ളാവെട്ടി വീട്ടിൽ ഷാജി (46) നെയ്യാർ ഡാം പൊലീസിന്റെ പിടിയിലായത്. വ്ളാവെട്ടിയിലെ ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് ഷാജി പിടിയിലായത്.
ആയുർവേദ ചികിത്സയുടെ ഭാഗമായി ഹോം സ്റ്റേയിൽ എത്തിയപ്പോഴാണ് ഷാജി വൈദ്യൻ അതിക്രമം കാട്ടിയത്. ആവികുളിയിലൂടെ അസുഖങ്ങൾ പമ്പ കടക്കുമെന്നും സൗന്ദര്യം കൂടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ചികിത്സക്ക് എത്തിയത്. പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. ചികിത്സയുടെ മറവിൽ ചൂക്ഷണത്തിന് ശ്രമിച്ചതായി ഇയാൾ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്