- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരന്റെ മകളെ ദത്തെടുത്തത് ചെറിയ പ്രായത്തിൽ; വഴക്കിനിടെ വളർത്തമ്മയെ തള്ളിയിട്ട് പുറത്തേക്ക് പോയ മകൾ; പിന്നെ കൂട്ട തല്ലും; നടി ഷക്കീലയുടെ പരാതിയിൽ സിസിടിവി പരിശോധന നിർണ്ണായകം; കുടുംബ പ്രശ്നത്തിൽ സ്വത്തും വിഷയമെന്ന് സൂചന
ചെന്നൈ: വളർത്തു മകൾക്കെതിരെ നിയമ നടപടി തുടരാൻ നടി ഷക്കീല. വളർത്തു മകൾ ഷക്കീലയെ മർദ്ദിച്ചുവെന്നാണ് പരാതി. അയൽവാസിക്കും വക്കീലിനും പരിക്കേറ്റു. അക്രമം തടയാൻ ശ്രമിച്ചപ്പോഴാണ് ഇവർക്ക് പരിക്കേറ്റത്. ഇതിൽ അഡ്വക്കേറ്റ് ആശുപത്രിയിൽ ചികിൽസ തേടി. ഈ സാഹചര്യത്തിൽ കൂടുതൽ നിയമ നടപടികൾ ഷക്കീല എടുക്കും. പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി പരിശോധന നിർണ്ണായകമായി.
വളർത്തുമകൾ ശീതളിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു ഷക്കീല. തന്നെ ക്രൂരമായി മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പരാതി. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മർദനമേറ്റെന്നും പരാതിയുണ്ട്. ഇരുവരേയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിഭാഷക സൗന്ദര്യയുടെ പരാതിയെത്തുടർന്ന് ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഷക്കീലയ്ക്കെതിരേ ശീതളിന്റെ ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷക്കീല തങ്ങളെ ആക്രമിച്ചുവെന്ന് ശീതളിന്റെ ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതൾ. ചെറിയ പ്രായം മുതൽ ഷക്കീലയാണ് അവരെ ദത്തെടുത്ത് വളർത്തുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ വച്ചാണ് ഷക്കീലയും ശീതളും തമ്മിൽ തർക്കമുണ്ടായത്.
വാക്കുതർക്കത്തിനിടെ ഷക്കീലയെ മകൾ ആക്രമിക്കുകയും നിലത്ത് തള്ളിയിട്ട ശേഷം വീട്ടിൽ നിന്നിറങ്ങിപ്പോവുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. പ്രശ്നപരിഹാരത്തിനായി വിളിച്ച അഭിഭാഷകയെ ശീതൾ അധിക്ഷേപിച്ചു. പിന്നാലെ ഷക്കീലയ്ക്ക് പിന്തുണയുമായി വീട്ടിൽ എത്തിയതോടെ അഭിഭാഷകയെ ശീതളിന്റെ ബന്ധുക്കൾ മർദിച്ചുവെന്നാണ് ആരോപണം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്‌നത്തിന് കാരണമായെന്നാണ് സൂചന.
വളർത്തുമകൾ ശീതളും ശീതളിന്റെ അമ്മയും സഹോദരിയും ചേർന്നാണ് ഷക്കീലയെയും അഭിഭാഷകയെയും മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ശീതൾ തന്നെ മർദിച്ച വിവരം ഷക്കീല സുഹൃത്തായ നർമദയോട് പങ്കുവയ്ക്കുകയും തുടർന്ന് അഭിഭാഷകയായ സൗന്ദര്യയെ അറിയിക്കുകയുമായിരുന്നു. പ്രശ്‌നം സംസാരിച്ച് തീർക്കുന്നതിനായി സൗന്ദര്യ, ശീതളിനെ ഫോണിൽ വിളിച്ചപ്പോഴും ഇവർ അധിക്ഷേപിച്ച് സംസാരിച്ചു.
തുടർന്ന് വീട്ടിലെത്തിയ ശീതളും അമ്മ ശശിയും സഹോദരി ജമീലയും ഷക്കീലയെയും അഭിഭാഷകയെയും ആക്രമിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ശീതൾ ട്രേ എടുത്ത് ഷക്കീലയുടെ തലയിൽ അടിച്ചുവെന്നും ശീതളിന്റെ അമ്മ , സൗന്ദര്യയുടെ കൈ കടിച്ചുമുറിച്ചുവെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആക്രമണത്തെ തുടർന്ന് ഷക്കീലയും അഭിഭാഷകയും കോടമ്പാക്കം പൊലീസിൽ പരാതി നൽകി. പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ