കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടുകാരുടെ പീഡനം കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ. തിങ്കളാഴ്ച രാത്രിയാണ് ഹബീബന്റെ ഭാര്യ ഷെബിനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയിൽ എടച്ചേരി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വിദേശത്തു നിന്ന് ഭർത്താവ് എത്തുന്നതിന് തലേ ദിവസമാണ് ഷെബിന മാതാവിനൊപ്പം ഭർതൃവീട്ടിലെത്തിയത്. ഭർത്താവിന്റെ കുടുംബം യുവതിയെ മാനസികമായും ശാരീരികമായും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഷെബിനയെ രക്ഷിക്കാൻ സമയം ഉണ്ടായിട്ടും ഭർതൃവീട്ടുകാർ അത് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു.

ഷെബിനയുടെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത്. വിവാഹത്തിന് നൽകിയ 120 പവൻ സ്വർണം ഭർതൃവീട്ടുകാർ സ്വന്തമാക്കിയെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ഭർതൃ വീട്ടിൽ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷെബിന ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. യുവതിയെ പിടിച്ചു തള്ളുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതോടെ ആരോപണത്തിന് പുതിയ മാനം എത്തുന്നു.

ഷെബിനയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടുവെന്നാണ് ആരോപണം. ഭർത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെ തലേന്ന് ആണ് ഷെബിന ഭർതൃവീട്ടിലെത്തിയത്. ഈ സമയം ഷെബിനയെ ഭർതൃമാതാവും മറ്റുള്ളവരും അസഭ്യം പറഞ്ഞിരുന്നെന്ന് കുടുംബം പറയുന്നു. 2010ൽ ആണ് ഷെബിനയുടെ വിവാഹം കഴിഞ്ഞത്. കുനിയിൽ പുളിയം വീട്ടിൽ അഹമ്മദ്- മറിയം ദമ്പതികളുടെ മകളാണ് മരിച്ച ഷെബിന. ഒരു മകളുണ്ട്.