- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തു വർഷം മുൻപ് പ്രണയം തലയ്ക്കു പിടിച്ച് മതം മാറി വിവാഹം; നാലു കൊല്ലം കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ തുടങ്ങി; സ്ത്രീധനത്തിന്റെ പേരു പറഞ്ഞും പീഡനം; ഭാര്യ വീട്ടിലെത്തി എല്ലാവരേയും തല്ലി ചതച്ച് ഷെഹിന്റെ ക്രൂരത; ബൈക്ക് കിട്ടാത്തിന്റെ പ്രതികാരം അറസ്റ്റാകുമ്പോൾ
നെടുമങ്ങാട്. ഭാര്യയേയും ഭാര്യ മാതാവിനെയും മർദ്ദിച്ച് അവശയാക്കിയതിന് നെടുമങ്ങാട് എലിക്കാട്ടൂർ കോണം മുളമുക്ക് സ്വദേശി ഷെഹിനെ (41) നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യയുമായി പിണങ്ങി കഴിയുന്ന ഷെഹിൻ കഴിഞ്ഞ ദിവസം ഭാര്യ വീട്ടിൽ എത്തിയിരുന്നു. നാലു വയസുള്ള മകനെ പുറത്തു കൊണ്ടു പോകാനാണ് വന്നെതെന്ന് അറിയിച്ചു. കൊച്ചു മകനെ കുളിപ്പിച്ച് നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചു വിടാമെന്ന് അമ്മായിയമ്മ പറഞ്ഞു. കുഞ്ഞിനെ കുളിപ്പിക്കാനായി അമ്മായി പുറത്തിറങ്ങുകയും ചെയ്തു. ഇതു കേട്ടതും വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്ന ഭാര്യയ്ക്ക് നേരെ തിരിഞ്ഞ ഷെഹിൻ മർദ്ദനം തുടർന്നു.
മകളുടെ നിലവിളി കേട്ട്് ഓടിയെത്തിയ അമ്മയെ ചവിട്ടി താഴെ ഇട്ടു, അവിടെയിട്ട്് മൂക്കിന്റെ പാലം ചവിട്ടി തകർത്തു, മകളുടെയും അമ്മയുടെയും വിളി കേട്ട്് നാട്ടുകാർ ഓടി എത്തിയപ്പോഴാണ മർദ്ദനത്തിന് അയവു വന്നത്. തുടർന്ന് വീട്ടുകാർ നല്കിയ പരാതിയിൽ നെടുമങ്ങാട് സി ഐ എസ് സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. യുവതിയുടെ വീടിന് അടുത്ത് എലിക്കാട്ടുകോണത്ത് തന്നെയാണ് ഷഹീദിന്റെയു വീട്.
തൊട്ടടുത്ത വീടുകൾ ആയതിനാൽ ഇവർ പ്രണയത്തിലാവാൻ അധിക നാൾ വേണ്ടി വന്നില്ല. ഷഹീദ് മുസ്ലിം സമൂദായക്കാരനും യുവതി ക്രിസ്ത്യൻ സമുദായക്കാരിയുമായിരുന്നു. ഒടുവിൽ 2013ൽ യുവതി മുസ്ലിം മതം സ്വീകരിച്ചതിനെ തുടർന്ന് കരകുളം ജുമാ മസ്ജിദിൽ വെച്ച് ഷഹീദ് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. യുവതിയുടെ അമ്മ ആദ്യം മുതൽ ഈ ബന്ധത്തെ എതിർത്തെങ്കിലും മകളുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ആദ്യത്തെ ഒരു വർഷം വലിയ സന്ഹേത്തിലായിരുന്നു കുടംബ ജീവിതം. മകൻ പിറന്ന ശേഷം പിന്നീട് ഭാര്യയെ ഷഹീദ് തിരിഞ്ഞു നോക്കിയിട്ടില്ലന്നാണ് ഇവരുടെ പരാതി. ഇടക്കിടെ വന്ന് ബഹളം വെയ്ക്കും അടി ഉണ്ടാക്കും. കൂലി പ്പണിക്കാരനാണെങ്കിലും ജോലിക്ക് പോകാതെ ആയി. സ്ത്രീധനത്തിന്റെ പേരു പറഞ്ഞു പീഡനം പതിവായി. കുഞ്ഞിന് പാൽ വാങ്ങാനോ കുഞ്ഞുടുപ്പ് വാങ്ങാനോ പോലു പൈസ കൊടുക്കാത്ത അവസ്ഥ. അമ്മയുടെ സഹായത്താലാണ് യുവതി മകനെ വളർത്തി വന്നത്.
ഇതിനിടെ ഒരു ദിവസം വന്ന് പുതിയ ബൈക്കു വാങ്ങണെമന്നും സഹായിക്കണെമന്നും അമ്മായിയമ്മയോടു ഷെഹിൻ ആവിശ്യപ്പെട്ടു. ഷെഹിനെ വെറുപ്പിക്കാതിരിക്കാനും മകളുടെ കുടുബം നന്നായി പോകാനും ആ അമ്മ അത് സമ്മതിച്ചു. എന്നാൽ പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടു കാരണം വാഗ്ദാനം നിറവേറ്റാൻ ആയില്ല. ആ പക പോക്കൽ കൂടി ഷെഹിന്റെ ആക്രമണത്തിന്റെ പിന്നിലുണ്ടെന്ന് ഇവർ നല്കിയ പരാതിയിൽ പറയുന്നു.
ബൈക്ക് വാങ്ങിത്തരാതെ പറ്റിച്ചതിന്റെ അഡ്വാൻസാണ് മർദ്ദനെമന്ന് ഷെഹിൻ പറഞ്ഞതായി മൊഴിയുണ്ട്. ഷെഹിന്റെ അമ്മായിയമ്മയും ഭാര്യയും ചികിത്സയിലാണ്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്