- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 63കാരൻ 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ; അകത്തായത് വള്ളിക്കുന്നിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു കുടുംബ സമേതം താമസിക്കുമ്പോൾ; ഷരീഫ് അകത്താകുമ്പോൾ
മലപ്പുറം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിലായി. ചുങ്കത്തറ കൈപ്പിനി തരിയക്കോടൻ ഷരീഫ് (63)ആണ് അറസ്റ്റിലായത്. 2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂത്തേടം സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച ശേഷം ഗർഭിണിയാക്കിയ ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയോടെ യുവതി പരാതി നൽകി.
എടക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പിടികൂടുവാൻ സാധിച്ചിരുന്നില്ല. വാറണ്ട് പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അന്വേഷണം നടക്കുമ്പോഴാണ് പ്രതി ഷരീഫ് പിടിയിലായത്. യുവതിയെ പീഡിപ്പിച്ച ശേഷം നാട്ടിൽ നിന്നു മുങ്ങിയ ഇയാൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു.
പിന്നീട് പരപ്പനങ്ങാടിയിലെ വള്ളിക്കുന്നിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു കുടുംബ സമേതം താമസിച്ച് വരവെയാണ് എടക്കര പൊലീസ് പ്രതിയെ പിടികൂടിയത്. എടക്കര ഇൻസ്പെക്ടർ എൻ.ബി ഷൈജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി.എ മുജീബ്, കെ. രതീഷ്, സിപിഒ സബീർ് അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അതേ സമയം ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്ത ഭർത്താവിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) കഴിഞ്ഞ ദിവസം ഒരു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മൽ മുഹമ്മദ് റിയാസ് (36)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഭർതൃ പിതാവ് അബ്ദു (63), മൂന്നാം പ്രതി ഭർതൃമാതാവ് നസീറ (42) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
2005 മാർച്ച് 15നായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം അമരമ്പലം അയ്യപ്പൻകുളത്തെ വീട്ടിലും പിന്നീട് താഴെചുള്ളിയോട് തറവാട്ടു വീട്ടിലും താമസിച്ചു വരവെയായിരുന്നു. പീഡനം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാർ നൽകിയ 35 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഭർതൃ സഹോദരിയുടെ വിവാഹാവശ്യത്തിന് എടുത്തുപറ്റിയ പ്രതികൾ കൂടുതൽ ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്. ഏഴുവർഷത്തോളം പരാതിക്കാരിക്ക് ഭക്ഷണം നൽകിയിരുന്നത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിലായിരുന്നുവെന്നും പരാതിയിലുണ്ട്.
അഞ്ചുവർഷത്തോളം യുവതിയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം ചെയ്ത പ്രതി ടോർച്ച്, പൗഡർ ടിൻ, എണ്ണക്കുപ്പി, സ്റ്റീൽ ഗ്ലാസ് എന്നിവ സ്വകാര്യ ഭാഗങ്ങളിലേക്ക് കയറ്റിയും ക്രൂര പീഡനം നടത്തിയതായി കോടതി കണ്ടെത്തി. പരാതിയെ തുടർന്ന് ഭർതൃ മാതാപിതാക്കളെ 2015 മാർച്ച് 13നും ഒന്നാം പ്രതിയായ ഭർത്താവിനെ 2015 ജൂൺ 16നുമാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന പി അബ്ദുൽ ബഷീറാണ് കേസ് അന്വേഷിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്