കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നു. എന്നാൽ, യുവതി തന്നെ വഞ്ചിച്ചുവെന്നാണ് ഷിയാസ് പറയുന്നത്. വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പൊലീസിൽ മൊഴി നൽകി.

താൻ ബലംപ്രയോഗിച്ചു ലൈംഗിക പീഡനം നടത്തിയിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അവർ ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും മൊഴിയിൽ പറയുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ചന്തേര പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസിൽ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ ഷിയാസിനെ ഉപാധികളോടെ വിട്ടയക്കാനാണ് സാധ്യത.

നേരത്തെ വിവാഹിതയാണെന്നതും മകനും ഉണ്ടെന്നതും യുവതി മറച്ചവച്ച് ചതിക്കുകയായിരുന്നുവെന്ന് ഷിയാസ് പൊലീസിൽ മൊഴി നൽകി. പരാതിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പരസപര സമ്മതത്തോടെയുള്ള ഒരു ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഷിയാസ് മൊഴി നൽകി.

യുവതിയുടെ പരാതിയിൽ ഇന്ന് രാവിലെയാണ് ഷിയാസിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽനിന്നാണ് ഷിയാസ് പിടിയിലായത്. ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽനിന്നു ചെന്നൈയിൽ എത്തിയപ്പോൾ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു.

അതേസമയം, ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയിൽ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കാസർകോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ പരാതിയുമായി രംഗത്തുവന്നത്.

ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയിൽ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കാസർകോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞമാസം ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ജിം പരിശീലകയായ യുവതിയെ ബലാത്സംഗം ചെയ്തു എന്നതിന് പുറമേ പണം തട്ടിപ്പിനും ഗർഭഛിദ്രം നടത്തിയതിന് അടക്കം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

യുവതിയുടെ പരാതിയിൽ താരത്തിനെതിരെ ചുമത്തിയിരിക്കുന്നത് ബലാത്സംഗം, വിശ്വാസ വഞ്ചന, നിർബ്ബന്ധിത ഗർഭഛിദ്രം മുതലായ വകുപ്പുകളാണ്. ഷിയാസ് തന്നെ ഒരു ബാർ ഹോട്ടലിൽ മുറിയെടുത്ത ശേഷം വിളിച്ചുവരുത്തി മർദ്ദിച്ചുവെന്നും പരാതിപ്പെടുന്നുണ്ട്. 2023 മാർച്ച് 21-നാണ് ഷിയാസ് കരീം ചെറുവത്തൂരിലെ ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതിയെ വിളിച്ചുവരുത്തി മർദ്ദിച്ചത്. ബിഗ്‌ബോസ് താരം ഹോട്ടലിൽ ഡീലക്‌സ് മുറിയെടുത്തതായി ഹോട്ടൽ മാനേജർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എറണാകുളത്തെ ഷിയാസ് കരീമിന്റെ ജിംനേഷ്യത്തിൽ ജിം പരിശീലകയെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി ഷിയാസ് കരീമുമായി ഫോണിൽ ബന്ധപ്പെട്ടതും എറണാകുളത്തെത്തിയതും.