- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് സമ്മാനം നൽകാൻ കാത്തിരുന്ന മുത്തശ്ശിയെ തേടി എത്തിയത് ദുരന്ത വാർത്ത; സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ ഭർത്താവ് എട്ടുവയസുകാരി മകളുടെ കണ്മുന്നിൽ വച്ച് തലയ്ക്ക് വെടിവച്ചുകൊന്നു; സംഭവം യുഎസിലെ ഹവായയിൽ
ഹവായ്: മകൾക്കും പേരക്കുട്ടികൾക്കും ക്രിസ്മസ് സമ്മാനങ്ങൾ നൽകാനായി കാത്തിരിക്കുകയായിരുന്നു മുത്തശ്ശി. എന്നാൽ, കേട്ടത് ഹൃദയഭേദകമായ വാർത്ത. മകളുമായി തെറ്റിപ്പിരിഞ്ഞുകഴിയുന്ന ഭർത്താവ് അവളെ തലയിൽ വെടിവച്ച് വകവരുത്തിയിരിക്കുന്നു. അതും പാർക്കിങ് സ്ഥലത്ത് എട്ടുവയസുകാരി മകളുടെ കണ്മുമ്പിൽ വച്ച്.
ഹവായിയിലാണ് സംഭവം. ഹവായിയിൽ സാമൂഹിക മാധ്യമ ഇൻഫ്ളുവൻസറായ മുപ്പത്തിമൂന്നുകാരിയെയാണ് മകളുടെ മുന്നിൽവച്ച് ഭർത്താവ് തലയിൽ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെ പേൾറിഡ്ജ് സെന്ററിലെ പാർക്കിങ് ഏരിയയിൽ വച്ചാണ് തെരേസ ചച്ചൂലയെന്ന യുവതിയെ 44കാരനായ ഭർത്താവ് ജാസൺ വെടിവച്ചു കൊന്നത്. അച്ഛനാണ് അമ്മയെ വെടിവച്ചതെന്ന് എട്ടുവയസുകാരിയായ മകളാണ് പൊലീസിനോടു പറഞ്ഞത്. മൂന്നുകുട്ടികളുടെ അമ്മയാണ് തെരേസ.
അച്ഛൻ തോക്കിന്റെ കാഞ്ചി വലിക്കുന്നത് കണ്ട എട്ടുവയസുകാരി മകൾ ആകെ ഷോക്കിലാണ്. കണ്ട കാഴ്ച വിശ്വസിക്കാനാവാതെ അവൾ പ്രാർത്ഥനകളിൽ മുഴുകി. അമ്മ പോയെന്ന് അവൾക്ക് വിശ്വസിക്കാനാവുന്നില്ല.
തന്റെ ഭർത്താവിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് തെരേസ നൽകിയ ഹർജിയിൽ രണ്ടാഴ്ച മുമ്പ് കോടതി അനുകൂല വിധി അനുവദിച്ചിരുന്നു. ജേസന്റെ വസതിയിൽ നിന്ന് രജിസ്റ്റർ ചെയ്ത 5 തോക്കുകൾ പൊലീസ് കണ്ടെടുത്തു. നേരത്തെ ജേസൺ ഭാര്യയുടെ മുന്നിൽ വച്ച് സ്വയം ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
തനിക്കൊപ്പം വെള്ളിയാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിക്കാനിരിക്കെയാണ് മകളെ തേടി ദുരന്തം എത്തിയതെന്ന് തെരേസയുടെ അമ്മ അനി നിഹോ പറഞ്ഞു. ' ക്രിസ്മസ് സമ്മാനങ്ങൾ മകൾക്കും പേരക്കുട്ടികൾക്കും നൽകാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. എന്റെ മകൾ ഇത് അർഹിച്ചിരുന്നില്ല, അവൾക്ക് നീതി നിഷേധിക്കപ്പെട്ടു' അമ്മ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ