- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബലാത്സംഗമോ കവർച്ചയോ നിങ്ങളുടെ അമ്മയ്ക്കോ മകൾക്കോ ആർക്കും സംഭവിക്കാം
റാഞ്ചി: റാഞ്ചിയിൽ വിദേശി വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. ഈ സംഭവത്തിലെ നാല് പ്രതികളെ ഉടൻ പിടികൂടിയെങ്കിലും ഇനിയും നാല് പ്രതികളെ പിടികൂടാനുണ്ട്. ഇതിനിടെ തനിക്ക് നേരിട്ട മോശം അനുഭവത്തിലും ഇന്ത്യയെ പുകഴ്‌ത്തി ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി രംഗത്തെത്തി.
ഇന്ത്യ മഹത്തായ രാജ്യമാണെന്നും എല്ലാവരും സന്ദർശിക്കേണ്ടതാണെന്നും ട്രാവൽ വ്‌ലോഗറായ യുവതി സമൂഹമാധ്യമത്തിൽ കുറിച്ചു. മാർച്ച് ഒന്ന് വെള്ളിയാഴ്ച രാത്രിയാണ് ഝാർഖണ്ഡിലെ ദുംക ജില്ലയിലെ ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. വിനോദ സഞ്ചാരികളായ യുവതിയും പങ്കാളിയും ടെന്റിൽ താമസിക്കുമ്പോഴാണ് ഒരു സംഘമാളുകളെത്തി പീഡിപ്പിച്ചത്.
"ഒരു ബലാത്സംഗമോ കവർച്ചയോ നിങ്ങൾക്ക്, നിങ്ങളുടെ സഹോദരൻ, നിങ്ങളുടെ അമ്മ, നിങ്ങളുടെ മകൾ, ആർക്കും സംഭവിക്കാം എന്നതാണ്. ലോകത്തിലെ ഒരു രാജ്യത്തും ആരും അതിൽ നിന്ന് മുക്തരല്ല. സ്‌പെയിനിൽ ഇത് പല തവണ സംഭവിച്ചിട്ടുണ്ട്. ലോകമെമ്പാടും ഇത് സംഭവിച്ചിട്ടുണ്ട്. സ്‌പെയിൻ, ബ്രസീൽ, അമേരിക്ക തുടങ്ങിയ എല്ലാ രാജ്യങ്ങളിലും നിയമലംഘനങ്ങൾ നടക്കുന്നുണ്ട്... അതിനാൽ ഇന്ത്യയിലായതുകൊണ്ട് നമ്മൾ അസംബന്ധം പറയരുത്." -ദമ്പതികൾ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പ്രതി കണ്ടെത്താൻ സഹായിച്ച പൊലീസിനും പൊതുജനങ്ങൾക്കും സമൂഹ മാധ്യമത്തിലൂടെ സ്പാനിഷ് ദമ്പതികൾ നന്ദി പറഞ്ഞു. അതിനിടെ, കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ഝാർഖണ്ഡ് സർക്കാർ കൈമാറിയിരുന്നു. എട്ടു പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഖണ്ഡിലുണ്ടായിരുന്ന ദിവസത്തെ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
വിദേശ വനിതക്ക് നേരെയുള്ള അതിക്രമത്തിൽ ഝാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടിരുന്നു. ട്രാവൽ വ്‌ലോഗർമാരായ യുവതിയും പങ്കാളിയും ബംഗ്ലാദേശിൽ നിന്നും ഇരുചക്രവാഹനത്തിലാണ് ഝാർഖണ്ഡിലെത്തിയത്. ബിഹാർ വഴി നേപ്പാളിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടത്.
വെള്ളിയാഴ്ച രാത്രി ബീഹാറിലെ ഭഗൽപൂരിലേക്ക് ദുംക വഴി യാത്ര പോകുമ്പോളാണ് സംഭവം നടന്നത്. ബൈക്കിൽ ലോകസഞ്ചാരത്തിന്റെ ഭാഗമായിട്ടാണ് ഇവർ ഇന്ത്യയിലെത്തിയത്. നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ഝാർഖണ്ഡിലെത്തിയ ഇവർ ദുംകയിൽ രാത്രി തങ്ങാനായി ഒരു ടെന്റ് ഒരുക്കിയിരുന്നു. ഇവിടെയാണ് പീഡനം നടന്നത്.