- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഫേ കോഫി ഡെ ഔട്ട് ലെറ്റിന് സമീപത്തുള്ള കണ്ടുമുട്ടൽ സംശയമായി; ഇത് മൊബൈലിൽ പകർത്തിയത് വൈരാഗ്യമായി; ഫോൺ കൈവശപ്പെടുത്താനായി കാറിടിച്ചു കൊല; രണ്ടാമത്തെ ഫോൺ മുക്കിയത് ഒത്തുകളി; വഫയേയും ശ്രീറാമിനേയും സംശയിച്ച് ബഷീറിന്റെ കുടുംബം; ഐഎഎസുകാരനെതിരെ ഗുരുതര വെളിപ്പെടുത്തൽ; 'ബ്രിട്ടാസ് ഫാക്ടർ' സിബിഐയെ എത്തിക്കുമോ?
തിരുവനന്തപുരം. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹമനിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ് സി ബി ഐ യ്ക്ക് വിടണമെന്ന് സഹോദരൻ അബ്ദു റഹിമാൻ ഹൈക്കോടതിയിൽ ന്ലികിയ ഹർജിയിൽ ഉള്ളത് ഗുരതരമായി വെളിപ്പെടുത്തൽ. കേസിൽ ഹൈക്കോടതി തീരുമാനം നിർണ്ണായകമാകും. സർക്കാർ എന്തു നിലപാട് എടുക്കുമെന്നതും ശ്രദ്ധേയമാണ്.
ശ്രീറാം വെങ്കിട്ടരാമൻ ഉന്നത തലത്തിൽ ബന്ധമുള്ള ഐഎഎസ് ഓഫീസർ ആയതിനാൽ പൊലീസിന്റെ സഹായമുണ്ടെന്നും അന്വേഷണം വഴിതിരിച്ചുവിട്ടേക്കുമെന്നുമാണ് ഹർജിയിൽ പറയുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുക. കേസിലെ ഒന്നാം പ്രതിയും ഐ എ എസുകാരനുമായ ശ്രീറാം വെങ്കിട്ടരാമൻ സാമ്പത്തികമായും രാഷ്ട്രീയമായും പ്രോസിക്യൂഷൻ അധികൃതരെയും സാക്ഷികളെയും സ്വാധീനീക്കാൻ ശ്രമിക്കുകയാണ്. ഇത് സംബന്ധിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ബഷീറിന് രണ്ട് മൊബൈൽ ഫോണുകൾ ഉണ്ട്. എന്നാൽ കേസിലെ മഹസറിൽ ഒരു ഫോൺ മാത്രം കണ്ടെടുത്തുവെന്നാണ് പറയുന്നത്. അതിന് കാരണം ഉണ്ട്. ശ്രീറാമും വഫും തമ്മിലുള്ള ബന്ധം സംബന്ധിച്ച വീഡിയോ തെളിവുകൾ ബഷീറിന്റ കൈവശം ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം ബഷീർ വീട്ടിലേക്ക് മടങ്ങവെ കഫേ കോഫി ഡെ ഔട്ടലെറ്റിന് സമീപം വെച്ച് ഇരുവരെയും സംശയകരമായി ബഷീർ കണ്ടിരുന്നു .ബഷീർ ഇതും മൊബൈലിൽ പകർത്തി തുടർന്ന് ഫോൺ കൈവശപ്പെടുത്തനായി ശ്രീറാം ശ്രമിച്ചിരുന്നു. എന്നാൽ ബഷീർ എതിർത്തു. ഇതിന്റെ വൈര്യാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും രണ്ടാമത്തെ മൊബൈൽ ശ്രീറാമുമായി ഒത്തു കളിച്ച് പൊലീസ് മാറ്റിയെന്നു സംശയമുണ്ട്.
പൊലീസിന്റെ നടപടികൾ ദുരൂഹമാണെന്നും കെ എം ബഷീറിന്റെ സഹോദരൻ ഹൈക്കോടതിയിൽ ന്ലകിയ ഹർജിയിൽ പറയുന്നു. ബഷീറും ശ്രീറാമും പരിചയക്കാരണ്. ഇത് താൻ ഈയിടെയാണ് അറിഞ്ഞതെന്നും അബ്ദു റഹിമാൻ വെളിപ്പെടുത്തുന്നു. കേസിൽ അന്വേഷണം നീതി പൂർവ്വമല്ലന്ന് കാട്ടി കെ എം ബഷീറിന്റെ ഭാര്യയും മാതാവും മുഖ്യമന്ത്രിയെ നേരത്തെ കണ്ടിരുന്നു. ഇവരും സി ബി ഐ അന്വേഷണം ആവിശ്യപ്പെട്ടിരുന്നു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു. 2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെ 1.30നു മദ്യലഹരിയിൽ ശ്രീറാമോടിച്ച കാറിടിച്ചു കെ.എം.ബഷീർ കൊല്ലപ്പെട്ടിട്ടു മൂന്നു വർഷം തികയുമ്പോഴും കേസിന്റെ വിചാരണ നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല.
ഇക്കാര്യങ്ങളും കെ ബഷീറിന്റെ കുടുംബം ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരും. ശ്രീറാം ഓടിച്ച കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തി, ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ചു. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമടങ്ങുന്നതാണ് കുറ്റങ്ങൾ. ബഷീറിന്റെ മരണം നടന്നു മൂന്നു വർഷം പിന്നിടുമ്പോൾ വിവിധ തടസവാദങ്ങൾ ഉന്നയിച്ചാണ് ശ്രീറാം കോടതി നടപടികൾ നീട്ടിക്കൊണ്ടുപോകുന്നത്. ഇക്കാര്യങ്ങള് ബഷീറിന്റെ കുടംബത്തിന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനായാൽ സി ബി ഐ അന്വേഷണത്തിന് സാധ്യത തെളിയും. ശ്രീറാമിനോടു പലവട്ടം നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകൾ പറഞ്ഞ് മാറിപ്പോകുകയായിരുന്നു.ഹാജരാകണമെന്നു കർശന നിർദേശമെത്തിയപ്പോൾ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് കോടതിയിൽ ആവശ്യപ്പെട്ടു.
കോടതിയിലെത്തി പരിശോധിക്കാനായിരുന്നു സിജെഎമ്മിന്റെ നിർദ്ദേശം. പിന്നീട് ഹാജരായേ പറ്റൂവെന്നു കോടതി നിലപാടടെടുത്തപ്പോൾ ശ്രീറാമും വഫയും കോടതിയിൽ ഹാജരായി. വിചാരണയുടെ ആദ്യഘട്ടമായ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതുപോലുംഇതുവരെ നടന്നിട്ടില്ല. ഏറ്റവും ഒടുവിൽ തനിക്കു കേസുമായി ബന്ധമില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വഫ ഫിറോസ് വിടുതൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. അതായത് വിചാരണ നടപടികൾ ഇനിയും അനന്തമായി നീളുമെന്നർഥം. വിചാരണ നീളുമ്പോഴും സർവീസിൽ തിരിച്ചെത്തിയ ശ്രീറാമിനെ ആലപ്പുഴ കലക്ടർ കസേരയിൽ ഇരുത്തിയെങ്കിലും പ്രതിഷേധം അണപൊട്ടിയപ്പോൾ സിവിൽ സപ്ലൈസ് ജനറൽ മാനേജരാക്കി മാറ്റി സർക്കാർ തടിതപ്പി.
വടക്കാഞ്ചേരി ഭവന പദ്ധതിയിൽ 4.25 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നിട്ടുണ്ട് എന്ന് പുറം ലോകത്തോട് പറഞ്ഞത് അന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന ജോൺ ബ്രിട്ടാസ് ആണ്. അന്നത്തെ ധനമന്ത്രി തോമസ് ഐസക് അതു ശരിവെക്കുകയും ചെയ്തു. കേസിലെ ഒന്നാം പ്രതി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അതുതന്നെ സിബിഐയോടും പറയുന്നു. 4.25 കോടിയിൽ 75ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പോയത്. 3.50 കോടി രൂപ കൂടി കൈക്കൂലി നൽകി. മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കാറിടിച്ചു മരിച്ച ഓഗസ്റ്റ് രണ്ടാം തീയതി രാത്രിയിലാണ് പണകൈമാറ്റം. കൈമാറ്റം നടന്നത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപമാണ്. എന്നായിരുന്നു കൈരളി ചാനലിലൂടെ ബ്രിട്ടാസ് വ്യക്തമാക്കിയത്. ബ്രിട്ടാസ് പറഞ്ഞ അതേ ദിവസമാണ് ബഷീറും കൊല്ലപ്പെടുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണക്കരാർ ലഭിച്ചതിനു യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്കു കമ്മിഷൻ നൽകിയെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സിബിഐക്കു മൊഴി നൽകിയിരിക്കുന്നത്.
ഈ വെളിപ്പെടുത്തലുകൾ കെ എം ബഷീർ കൊല്ലപ്പെട്ടതിലുള്ള ദുരൂഹതയും വർധിപ്പിച്ചിരുന്നു. കവടിയാറിലെ ഐഎഎസുകാരുടെ പാർട്ടിയിൽ മദ്യപിച്ച് ലെക്കുകെട്ട ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് ബഷീർ മരിച്ചു എന്നാണ് കേസ്. വഫ ഫിറോസ് എന്ന യുവതിയുടെ കാറാണ് ഇടിച്ചത്. കവടിയാറിലെ കഫേ കോഫി ഡേ വരെ കാർ ഓടിച്ചിരുന്നത് താൻ ആയിരുന്നുവെന്നും ശേഷം ശ്രീറാം ഓടിക്കുയുമായിരുന്നു എന്നുമാണ് വഫ പറഞ്ഞത്. താനല്ല വണ്ടി ഓടിച്ചിരുന്നതെന്ന് ശ്രീറാമും പറഞ്ഞിരുന്നു. അത് കളവാണെന്നും തെളിഞ്ഞു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്