- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായിരിക്കവേ പഞ്ച നക്ഷത്ര ഹോട്ടൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടു; ശമ്പളമായി ലഭിക്കാനുണ്ടായിരുന്ന 2000 രൂപ നൽകിയതുമില്ല; അന്നു തുടങ്ങി വിൻസെന്റിന്റെ പ്രതികാരം! പക തീർത്തത് നക്ഷത്ര ഹോട്ടലുകളിൽ റൂമെടുത്ത് വിലകൂടിയ മദ്യവും സ്റ്റാർ ഡിഷുകളും കഴിച്ച് അർമാദിച്ചു കൊണ്ട്; തിരുവനന്തപുരത്തെ സൗത്ത് പാർക്ക് ഹോട്ടലിനെ പറ്റിച്ച് മുങ്ങിയത് രാജ്യത്താകെ 200 ലധികം കേസുള്ള കള്ളന്മാരുടെ രാജാവ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടൽ സൗത്ത് പാർക്കിൽ ആഡംബര സ്യൂട്ടിൽ താമസിച്ച് വില കൂടിയ മദ്യം വാങ്ങി കഴിഞ്ഞ് മററ്റിംഗിന് ബാങ്കിറ്റ് ഹാൾ ബുക്ക് ചെയ്ത ശേഷം മുങ്ങിയ നക്ഷത്ര കള്ളനെ പൊലീസ് പിടികൂടിയപ്പോൾ ഉരുത്തിരിഞ്ഞത് മുൻകാല മോഷണങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ്. തമിഴ്നാട് സ്വദേശില വിൻസെന്റ് ജോൺ എന്ന 63കാരനാണ് പിടിയിലായത്. രാജ്യമൊട്ടാകെ ഇയാൾക്ക് എതിരേ 200 ഓളം കേസുകളാണ് ഉള്ളതെന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പറഞ്ഞത്. ഫൈവ് സ്റ്റാർ കള്ളനെ പിടികൂടിയത് അറിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഫോൺവിളികളും എത്തുകയാണ്.
പഞ്ച നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ചു എന്തുകൊണ്ടാണ് മോഷണം നടത്തുന്നത് എന്ന് പൊലീസ് തിരിക്കയിപ്പോഴും ലഭിച്ചത് രസകരമായ മറുപടിയാണ്. 1989ൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്ന വിൻസെന്റ് ജോണിനെ ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എന്നൽ, അന്ന് ജോലി ചെയ്ത വകയിൽ ലഭിക്കാനുണ്ടായിരുന്ന രണ്ടായിരത്തോളം രൂപ അദ്ദേഹത്തിന് നൽകിയില്ല. ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിന് മുമ്പ്, മാനേജർ അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചുവെന്നായിരുന്നു വെളിപ്പെടുത്തൽ.
തമിഴ്നാട് സ്വദേശിയാണ് വിൻസെന്റ് ജോണ്. ബിരുദധാരിയാണ്. അവിവാഹിതനും. തമിഴ്നാട്ടിൽ താമസിക്കുന്ന രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. 1996-ൽ അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഡൽഹിയിലാണ് അദ്ദേഹത്തിന്റെ ആദ്യ അറസ്റ്റ് ഉണ്ടാവുന്നത്. തിഹാർ ജയിലിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം പുറത്തിറങ്ങിയ വിൻസെന്റ് വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചെത്തി. പിന്നീട് രാജ്യത്തെ നിരവധി നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മോഷണം നടത്തിയത്.
സൗത്ത് പാർക്ക് ഹോട്ടലിൽ നിന്നും രണ്ട് ദിവസം മുൻപാണ് വിൻസെന്റ് മുങ്ങിയത്. ഇവിടെ ആഡംബര സ്യൂട്ട് ബുക്ക് ചെയ്ത താമസിച്ച വിൻസെന്റ് ഹോട്ടലിലെ ബാറിൽ നിന്നും വില കൂടിയ മദ്യം വാങ്ങി കഴിക്കുകയും ജീവനക്കാരോട് താൻ ഒരു വലിയ ബിസിനസ് മാൻ ആണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ഇന്റർ നാഷണൽ മീറ്റിംഗിനായി 25 പേർക്കുള്ള ബൊഫേയും ബാങ്കിറ്റ് ഹാളും ബുക്ക് ചെയ്തിരുന്നു. പറഞ്ഞ സമയത്ത് മീറ്റിങ് തുടങ്ങാതായപ്പോൾ ഹോട്ടൽ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് വിൻസെന്റ് മുങ്ങിയെന്നറിയുന്നത്.
ബാറിൽ നിന്നും മദ്യം മോഷ്ടിച്ചതടക്കമുള്ള കുറ്റങ്ങൾ ചേർത്ത് ഹോട്ടൽ അധികൃതർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നക്ഷത്ര കള്ളൻ വിൻസെന്റാണ് എന്ന് തിരിറിഞ്ഞത്. രാജ്യമൊട്ടാകെ ഇയാൾക്ക് എതിരേ 200ഓളം കേസുകൾ ഉണ്ട്. പോകുമ്പോൾ ഹോട്ടലിലെ ലാപ് ടോപ്പും മോഷ്ടിച്ചിരുന്നു. കൊല്ലത്ത് നിന്ന് ഷാഡോ പൊലീസ് ആണ് പ്രതിയെ പൊക്കിയത്. കൊല്ലത്ത് റാവീസ് ഹോട്ടലിലും വിൻസെന്റ് മോഷണം നടത്തിയിട്ടുണ്ട്. സൗത്ത് പാർക്ക് നിന്നും എടുത്ത 2000 രൂപയുടെ മദ്യം പ്രതി പുറത്ത് 1500 രൂപക്ക് വിറ്റു.
പ്രതിയുടെ സ്വഭാവം അനുസരിച്ച് കൈക്കലാക്കിയ ലാപ്ടോപ്പ് വിറ്റ് അടുത്ത ഹോട്ടലിൽ അഡ്വാൻസ് നൽകാനുള്ള തുക കണ്ടെത്തും ഇതാണ് രീതി. പ്രതി പിടിയായത് അറിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്റ്റേഷനുകളിൽ നിന്നും വിവരങ്ങൾ ചോദിച്ചു വിളിക്കുന്നതായി പൊലീസ് പറഞ്ഞു. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ഉയർന്ന ഹോട്ടലുകളിൽ ബില്ലടയ്ക്കാതെ വഴുതിപ്പോയതിന് ചില കേസുകളിൽ ജാമ്യത്തിലാണ്
വിൻസെന്റ് ജോൺ,.
മുംബൈ വഷിയിലെ തുംഗ ഹോട്ടൽലിൽ അടക്കം താമസിച്ചു തട്ടിപ്പുകൾ നടത്തിയിരുന്നു ഇദ്ദേഹം. 2020 ഡിസംബർ 12-14 വരെ തുംഗയിൽ വിൻസെന്റ് ജോൺ ഒരു സ്യൂട്ടിൽ താമസിച്ചു.താനൊരു ബിസിനസുകാരനാണെന്നും നന്നായി ഇംഗ്ലീഷ് സംസാരിക്കാറുണ്ടെന്നും അതിനാലാണ് ഹോട്ടൽ മാനേജർ മുൻകൂർ പണം ആവശ്യപ്പെടാതിരുന്നത്. റൂം സർവീസ് വഴി ജോൺ വിലകൂടിയ മദ്യവും സിഗരറ്റും ഓർഡർ ചെയ്തു, ഒരു ബിസിനസ് മീറ്റിംഗിന് ആവശ്യമാണെന്ന് പറഞ്ഞ് ഒരു ഹോട്ടൽ ലാപ്ടോപ്പ് പോലും എടുത്തു പിന്നീട് മുങ്ങി അങ്ങനെ വഞ്ചിക്കപ്പെട്ടു എന്ന് ഹോട്ടലുകാർ മനസ്സിലാക്കിയതിനെ തുടർന്ന് 2020 ഡിസംബർ 14 ന് അവർ എഫ്ഐആർ ഫയൽ ചെയ്തു.
അന്ന് സാങ്കേതിക വൈദഗ്ധ്യത്തിന്റെ' സഹായത്തോടെ താനെയിലെ ഗോഡ്ബന്ദർ റോഡിലെ ലോഡ്ജിൽ നിന്നാണ് വിൻസെന്റ് ജോണിനെ അറസ്റ്റ് ചെയ്തതെന്ന് വാഷി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സഞ്ജീവ് ധുമാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ, വിലകൂടിയ മദ്യവും സിഗരറ്റും ഓർഡർ ചെയ്യുമെന്നും അതുവഴി ദൈനംദിന ചെലവുകൾക്കായും വിമാനക്കൂലി നൽകാനും ചെലവഴിക്കുമെന്ന് വിൻസെന്റ് ജോൺ അന്ന് പൊലീസിനോട് പറഞ്ഞിരുന്നു.തുംഗ ഹോട്ടൽ മാനേജരിൽ നിന്ന് കടം വാങ്ങിയ ലാപ്ടോപ്പ് പിന്നീട് കണ്ടെടുക്കുയുണ്ടായി.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുണ്ട്. 50,000 രൂപയുടെ ബില്ലുകൾ ക്ലിയർ ചെയ്യാത്തതിനും റാഡിസണിൽ ലാപ്ടോപ്പ് മോഷ്ടിച്ചതിനും ഡൽഹിയിൽ ലെ മെറിഡിയനെ കബളിപ്പിച്ചതിനും കൊച്ചിയിൽ തട്ടിപ്പ് നടത്തിയതിനുമാണ് വിൻസെന്റ് ജോൺ നേരത്തെ അറസ്റ്റിലായത്.
ഹോട്ടലിൽ മുറിയെടുക്കാനായി വ്യാജ തിരിച്ചറിയൽ രേഖകളാണ് ഇയാൾ നൽകാറുള്ളത്. തെരിനാഥൻ, വിജയ്കാരൻ, മൈക്കൽ ജോസഫ്, ദിലീപ് സ്റ്റീഫൻ, മൈക്കൽ ഫെർണാണ്ടോ, രാജീവ് ദേശായി, എസ്പി. കുമാർ, സഞ്ജയ് റാണെ തുടങ്ങിയ 11 കള്ളപ്പേരുകളും ഇയാൾക്കുണ്ട്. മുംബൈ നഗരത്തിലാണ് വിൻസെന്റിനെതിരേ ഏറ്റവും കൂടുതൽ കേസുകളുള്ളത്. ഇപ്പോൾ തിരുവനന്തപുരത്ത് ഇയാൾ പിടിയിലായ വിവരമറിഞ്ഞ് ആന്ധ്ര പൊലീസും കന്റോൺമെന്റ് സ്റ്റേഷനിൽ ബന്ധപ്പെട്ടിട്ടുണ്ട്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്