- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണയം വെച്ച കമ്മൽ ഉടൻ തിരികെ എടുക്കണമെന്ന് വാശി പിടിച്ചത് സുബിന; കടം മേടിച്ച് തിങ്കളാഴ്ച കമ്മൽ എത്തിക്കാമെന്ന് ഭർത്താവ് പറഞ്ഞിട്ടും കേട്ടില്ല; വഴക്ക് കടുത്തപ്പോൾ ഓട്ടോയ്ക്ക് പുറത്തേക്ക് എടുത്തു ചാടി സുബിന; ഗർഭിണിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കല്ലമ്പലം പൊലീസ്
തിരുവനന്തപുരം: കല്ലമ്പലത്ത്, ഭർത്താവിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ നിസാര പിണക്കത്തിനൊടുവിലാണ്പുറത്തേക്ക് ചാടിയ ഗർഭിണി ജീവിതം അവസാനിപ്പിച്ചത്. ഒറ്റൂർ തോപ്പുവിള കുഴിവിള വീട്ടിൽ രാജീവ-്ഭദ്ര ദമ്പതികളുടെ മകൾ സുബിന(20)യ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. പുറത്തേക്ക് ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഭർത്താവ് കരവാരം പാവല്ല മുകളിൽപ്പുറത്ത് വീട്ടിൽഅഖിലിനൊപ്പം സുബിനആശുപത്രിയിൽ പോയിരുന്നു. ഗർഭിണിയായതിനാൽ ചെക്കപ്പിനാണ് ഡോക്ടറെ കാണാൻ പോയത്. ആശുപത്രിയിൽ നിന്നിറങ്ങിവീട്ടിലേക്ക് മടങ്ങവെ തോപ്പുവിള ജംഗ്ഷന് സമീപത്ത് വച്ചാണ് സുബിന ഓട്ടോയിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയത്.
സുബിനയുടെ കമ്മലുകൾ അഖിൽ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരിക്കുകയായിരുന്നു. പണയം വെച്ച കമ്മൽ ഇപ്പോൾ തന്നെ തിരികെ എടുക്കണമെന്ന് സുബിന ശഠിച്ചു. എന്നാൽ പണം കടം വാങ്ങി തിങ്കളാഴ്ച തന്നെ കമ്മൽ എടുത്തു നൽകാമെന്ന് അഖിൽ പറഞ്ഞെങ്കിലും സുബിന വഴങ്ങിയില്ല. ഈ തർക്കത്തിനിടെയാണ് സുബിന ഓട്ടോയിൽ നിന്നും എടുത്ത് ചാടിയത്.
സുബിനയും അഖിലും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സുബിന പുറത്തേക്ക് ചാടിയതെന്ന് കല്ലമ്പലം പൊലീസും പറഞ്ഞു. സംഭവത്തിൽ മറ്റ് അസ്വഭാവികതയൊന്നും ഇല്ലെന്നും ദൃക്സാക്ഷികളുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴി എടുത്തതായും പൊലീസ് വ്യക്തമാക്കി.ഒരു വർഷം മുൻപാണ് സുബിനയും അയിലും വിവാഹിതരായത്
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്