- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിന് ഓപ്പറേഷൻ നടത്തിയതിനെ തുടർന്ന് മധ്യവയസ്കൻ മരിച്ചു; ചികിത്സാ പിഴമെന്ന് ആരോപണം; ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു
മലപ്പുറം: വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിന് ഓപ്പറേഷൻ നടത്തിയതിനെ തുടർന്ന് മധ്യവയസ്കൻ മരണപ്പെട്ടു. വർഷങ്ങളായി ചങ്ങരംകുളത്ത് ഭക്ഷണശാലകൾ നടത്തിയിരുന്ന പള്ളത്ത് അച്ചുണ്ണിയുടെ മകൻ അനി എന്ന ദിവാകരൻ(52)ആണ് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
വയറ് വേദയെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിന് ചൊവ്വാഴ്ചയാണ് ദിവാകരനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്ത് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം ദിവാകരൻ ബന്ധുക്കളോട് സംസാരിച്ചിരുന്നതായി പറയുന്നു.
എന്നാൽ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദിവാകരൻ മരിച്ചെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.