പാലക്കാട്: പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പൊലീസ് കസ്റ്റഡിയിൽ. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്.

ഒരുമാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സുവീഷിനെ കൊന്ന് പുഴയിൽ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് സുവീഷിനെ കാണാതായത്. ജൂലൈ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികൾ ബലമായി സ്‌കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിക്ക് സമീപത്തെ ശ്മാശനത്തിൽ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊന്നു എന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 20ന് രാവിലെ മൃതദേഹം പ്രതികൾ യാക്കര പുഴയിൽ ഉപേക്ഷിച്ചു.

യാക്കര പുഴയുടെ സമീപത്ത് നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടം ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പഴക്കമുള്ളതിനാൽ ശരീരം ഏകദേശം പൂർണ്ണമായും അഴുകിയ നിലയിലാണ്. മകന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കൊലപ്പെട്ട സുവീഷിന്റെ അമ്മ വിജി പറയുന്നു. യാക്കരയിൽ കൊല്ലപ്പെട്ട സുവീഷിന് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും എന്ന് സുവീഷിന്റെ അമ്മ പറഞ്ഞു. കാർ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. ഋഷികേശ് അടക്കമുള്ളവർ മകനെ നേരത്തെയും മർദ്ദിച്ചിട്ടുണ്ടെന്നും വിജി പറയുന്നു. സുവീഷിനെ കാണാതായതോടെ ജൂലൈ 26നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

ജൂലായ് 19 മുതലാണ് തത്തമംഗലം സ്വദേശിയായ സുവീഷിനെ കാണാതാകുന്നത്. ഇയാളുടെ സുഹൃത്തുക്കൾ അപായപ്പെടുത്തിയതാണെന്ന സംശയത്തിലാണ് സുവിഷിന്റെ അമ്മ ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇയാളുടെ സുഹൃത്തുക്കൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവയെല്ലാം പൊലീസ് പരിശോധിച്ചു. സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് മൃതദേഹം യാക്കര പുഴയിൽ കെട്ടിതാഴ്‌ത്തിയെന്ന വിവരം ലഭിക്കുന്നത്.

വ്യാഴാഴ്‌ച്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പഴക്കമുള്ളതിനാൽ ശരീരം ഏകദേശം പൂർണ്ണമായും അഴുകിയ നിലയിലാണെന്ന് പൊലീസ് പറഞ്ഞു. അച്ഛൻ സുരേഷിന്റെ മരണശേഷം അമ്മ വേറെ വിവാഹം കഴിച്ചതിനാൽ സുവീഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. വേലന്താവളത്തായിരുന്നു അമ്മയുടെ താമസം. ഇടക്കാലത്ത് വിവാഹം കഴിച്ചെങ്കിലും രണ്ട് മാസം മുമ്പ് തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചിരുന്നു. ഇടയ്ക്ക് ഫോൺ ഓഫ് ചെയ്ത് സുവീഷ് പോകാറുണ്ടെന്നാണ് അമ്മ വിജയം പറയുന്നത്. എന്നാൽ സ്വിച്ച് ഓഫായിരുന്ന സുവീഷിന്റെ ഫോൺ സേലത്തെ ഒരാൾക്ക് കിട്ടിയതോടെയാണ് സംശയം തോന്നിയത്. തുടർന്ന് ചിറ്റൂർ പൊലീസിൽ പരാതി നൽകി.

വാഹന ഇടപാടുമായി ബന്ധപ്പെട്ട് സുവീഷിന് സുഹൃത്തുക്കളുമായി സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അമ്മ പരാതിയിൽ പറഞ്ഞിരുന്നു. പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് സുവീഷിന്റെ പേരിൽ രണ്ട് കേസുകൾ നിലവിലുണ്ട്. ഇടയ്ക്ക് ഫോൺ ഓഫ് ചെയ്ത് സുവീഷ് പോകാറുണ്ടെന്നാണ് അമ്മ വിജയം പറയുന്നത്. എന്നാൽ സ്വിച്ച് ഓഫായിരുന്ന സുവീഷിന്റെ ഫോൺ സേലത്തെ ഒരാൾക്ക് കിട്ടിയതോടെയാണ് സംശയം തോന്നിയത്. തുടർന്ന് ചിറ്റൂർ പൊലീസിൽ പരാതി നൽകി.