- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാപ്പയുടെ ആഗ്രഹം പോലെ ഡോക്ടറായെങ്കിലും ബിരുദ ദാന ചടങ്ങിന് മുൻപേ ബാപ്പ മരിച്ചു; ബെംഗളൂരുവിൽ ബിസിനസുകാരനായ ഭർത്താവിന്റെ നിർബന്ധത്തിൽ പി ജി ക്ക് ചേർന്നു; ഇന്നലെ രാത്രി കൂട്ടുകാരിയുടെ ഫ്ളാറ്റിൽ ഭക്ഷണം കഴിച്ചു കിടന്ന ശേഷം എന്ത് സംഭവിച്ചു? തൻസിയയുടെ വേർപാട് വിശ്വസിക്കാനാവാതെ കണിയാംപെറ്റ നിവാസികൾ
വയനാട്: കോഴിക്കോട്ടെ പാലാഴിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ തൻസിയ എന്ന യുവഡോക്ടർ കുട്ടിക്കാലത്തെ പഠനത്തിൽ മിടുക്കിയായിക്കുന്നു. വയനാട്ടിലെ കണിയാം പെറ്റ പഞ്ചായത്തിലെ 15ാം വാർഡിലായിരുന്നു ജനിച്ചു വളർന്നത്.
തൻസിയുടെ പഠനത്തിലെ മികവു കാരണം കുടിക്കാലത്തെ പിതാവ് നൽകിയ മോട്ടിവേഷനിലാണ് മകൾ മുന്നോട്ടു പോയത്.
പ്ലസ് ടു പഠനത്തിന് ശേഷം പിതാവിന്റെ നിർബന്ധത്തിലാണ് എൻട്രസ് എഴുതി എം.ബി.ബി എസിന് ചേർന്നത്. എന്നാൽ മകൾ ഡോക്ടർ ആകുന്നതിന് മുൻപേ പിതാവ് മരിച്ചു. ഹൃദയാഘാതം മൂലമുള്ള പിതാവിന്റെ അപ്രതീക്ഷിത മരണത്തിന് ശേഷം എം.ബി.ബി.എസ് തൻസിയ പൂർത്തിയാക്കി. പിന്നീട് ബെംഗളൂവിൽ ബിസിനസുകാരനായ താമരശേരിയിലെ യുവാവ് നിക്കാഹ് കഴിച്ച് കൊണ്ടു പോയ ശേഷമാണ് മലബാർ മെഡിക്കൽ കോളേജിൽ തൻസിയ പി.ജിക്ക് ചേർന്നത്. അതും ഭർത്താവിന്റെ നിർബന്ധത്തിൽ.
താമരശേരിയിൽ ആയിരുന്നെങ്കിലും ആഴ്ചയോട് ആഴ്ച തൻസിയ കണിയാം പെറ്റയിൽ എത്തിയിരുന്നു. ഉമ്മയും സഹോദരങ്ങളും കണിയാം പെറ്റയിൽ തന്നെയാണ് താമസം. തൻസിയ രാമനാട്ടുകരയ്ക്കടുത്തുള്ള പാലാഴിയിലെ കൂട്ടുകാരിയുടെ വീട്ടിൽ എത്തിയതായിരുന്നു. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും തൻസിയയുടെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവുന്നില്ല.
പൊലീസ് മരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി കിട്ടിയ ശേഷമേ മരണത്തിലെ ദുരൂഹത നീക്കാനാവൂ. ഇന്നലെയാണ് തൻസിയ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് വന്നത്. ഇന്ന് രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്ന ശേഷം എന്ത് സംഭവിച്ചു എന്ന കാര്യത്തിലാണ് വ്യക്തത വേണ്ടത്. പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കണിയാം പെറ്റയിലേക്ക് കൊണ്ടുപോയി.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്