- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച കള്ളൻ പിടിയിൽ; അറസ്റ്റിലായത് തമിഴ്നാട് സ്വദേശിയായ ബാലൻ; രണ്ട് പേരെയും കൈയിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് ആക്രമിച്ചത് മോഷണം തടയാൻ ശ്രമിക്കവേ; ടവർ ലൊക്കേഷൻ പിന്തുടർന്ന് അരമണിക്കൂറിനകം പിടികൂടി പൊലീസ്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമ നടത്തിയ മോഷ്ടാവ് പിടിയിൽ. വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണ ശ്രമത്തിനിടെ അക്രമം അരങ്ങേറിയത്. സുന്ദരേശൻ, അംബികാദേവി എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ചായിരുന്നു മോഷണശ്രമം. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു.
അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് ദമ്പതികൾ ഉണർന്നത്. കള്ളനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ തടയാൻ ശ്രമിച്ചു. ഈ സമയത്ത് പ്രതി ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
ഈ വീട്ടിൽ സുന്ദരേശനും ഭാര്യ അംബികാദേവിയും മാത്രമാണ് ഉണ്ടായിരുന്നത്. പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. കള്ളനെ തടയാൻ ശ്രമിച്ചപ്പോഴാണ് ഇരുവർക്കും വെട്ടേറ്റത്. കൈയിലുണ്ടായിരുന്ന മടവാൾ കൊണ്ട് കള്ളൻ രണ്ടു പേരെയും മാറി മാറി വെട്ടുകയായിരുന്നു.
ദമ്പതികളുടെ മൊബൈൽ ഫോണും എടുത്താണ് കള്ളൻ കടന്നു കളഞ്ഞത്. മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയെ അര മണിക്കൂറിനകം ലക്കിടിയിൽ വച്ചാണ് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ