- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടിയാംകോട് പച്ചക്കറി കടയിൽ മോഷണം നടത്തിയത് രാവിലെ 10 ന്; ഓട്ടോ പിടിച്ചുപോയി ധനുവച്ചപുരത്ത് പച്ചക്കറി കടയിൽ നിന്നും 4000 രൂപയും ഫോണും കവർന്നത് പിന്നാലെ; അടുത്ത കാലയളവിൽ മാത്രം നടത്തിയത് 8 ഓളം മോഷണവും; മല്ലിക എന്ന വനജകുമാരി ഒടുവിൽ പൊലീസ് വലയിൽ
തിരുവനന്തപുരം: ഓട്ടോ പിടിച്ച് പോയി മോഷ്ടിക്കുന്ന വനിത മോഷ്ടാവ് ഒടുവിൽ പൊലീസ് പിടിയിൽ.നിരവധി മോഷണക്കേസിൽ പ്രതിയായ മല്ലിക എന്ന് വിളിക്കുന്ന വനജകുമാരിയെയാണ് പാറശാല പൊലീസാണ് അറസ്റ്റ് ചെയ്തത്.മോഷങ്ങൾ നടത്തിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയവെയാണ് മല്ലിക ഒടുവിൽ പൊലീസ് പിടിയിലാകുന്നത്.
ഈ മാസം 16 ന് രാവിലെ 10 മണിക്ക് മല്ലിക നെടിയാംകോട് പച്ചക്കറി കടയിൽ മോഷണം നടത്തിയിരുന്നു.ഇതിന് ശേഷം ഒരു ഓട്ടോയിൽ കയറി ധനുവച്ചപുരത്ത് എത്തി മറ്റൊരു പച്ചക്കറി കടയിൽ നിന്ന് മൊബൈൽ ഫോണും 4000 രൂപയും ബാങ്ക് ഡോക്കുമെന്റ്സും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
ഏതാനും മാസം മുമ്പ് ഉദയംകുളങ്ങരയിൽ നിന്ന് 35,000 രൂപ, രണ്ടു പവന്റെ സ്വർണമാല എന്നിവ മോഷ്ടിച്ചതിന് നിലവിൽ പാറശ്ശാല പൊലീസിൽ വനജ കുമാരിക്കെതിരെ കേസുണ്ട്. ഈ അടുത്ത കാലയളവിൽ പ്രതി എട്ടോളം മോഷണമാണ് നടത്തിവന്നിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പാറശാല നെയ്യാറ്റിൻകര വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണങ്ങൾ മല്ലിക നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ