- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിൽ എത്തി; ആഭരണം തെരഞ്ഞെടുക്കുന്നതിനിടെ ഫോൺകാൾ വന്നു പുറത്തിറങ്ങുന്നുവെന്ന വ്യാജേന നാല് ഗ്രാമിന്റെ വള കൈക്കലാക്കി മുങ്ങിയ പ്രതി പിടിയിൽ; അകത്തായത് തിരൂരിലെ ആഷിക്; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ
മലപ്പുറം: സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജൂവലറിയിൽ നിന്നു ആഭരണം കൈക്കലാക്കിയ യുവാവ് പിടിയിൽ. അങ്ങാടിപ്പുറത്തെ ജൂവലറിയിൽ നിന്നു സെയിൽസ്മാൻ സാധനങ്ങൾ എടുത്തു കാണിക്കുന്നതിനിടയിൽ നാല് ഗ്രാം തൂക്കമുള്ള വള തന്ത്രപൂർവം കൈക്കലാക്കി കടന്നുകളഞ്ഞ യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
തിരൂർ വെട്ടം പറവണ്ണ സ്വദേശി യാറൂക്കാന്റെ പുരക്കൽ ആഷിക് (43) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം. യുവാവ് സ്വർണം വാങ്ങാൻ കടയിലെത്തി ആഭരണം തെരഞ്ഞെടുക്കുന്നതിനിടെ ഫോൺകാൾ വന്നു പുറത്തിറങ്ങുന്നുവെന്ന വ്യാജേന നാല് ഗ്രാമിന്റെ വള കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
നിശ്ചിതസമയം കഴിഞ്ഞിട്ടും യുവാവ് തിരിച്ചുവരാത്തതിനാൽ ജൂവലറിക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോൾ ഒരു വള കുറവാണെന്നു കണ്ടെത്തി. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഇയാൾ ഒരു വള എടുക്കുന്നതായും ബോധ്യപ്പെട്ടു. തുടർന്ന് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമാനമായ രീതിയിൽ കുറ്റകൃത്യത്തിൽ മുമ്പും ഏർപ്പെട്ടിട്ടുള്ള പ്രതിയെ തിരിച്ചറിയുകയും പറവണ്ണയിലെ വീട്ടിൽ നിന്നു അറസ്റ്റ് ചെയ്യുകയും ചെയ്തത്.
പെരിന്തൽമണ്ണ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു അന്വേഷണസംഘത്തിൽ എസ്എച്ചഒ പ്രേംജിത്തിന് പുറമേ എസ്ഐ ഷിജോ തങ്കച്ചൻ എസ്സിപിഒ ജയമണി, സിപിഒമാരായ വിപിൻ, സത്താർ, ഉല്ലാസ്, ജയൻ അങ്ങാടിപ്പുറം എന്നിവരുമുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്