- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ഭർത്താവ് മദ്യപാനിയും ദേഹോദ്രവം ഏൽപ്പിക്കുന്ന ആളും; കാമുകനെ മുസ്ലിം മതാചാര പ്രചാരം നിക്കാഹും ചെയ്തു; ആദ്യ ഭർത്താവിലെ കുട്ടിക്കും അമ്മയും രണ്ടാനച്ഛനും മതി; പെയ്ന്റിങ് തൊഴിലാളിക്കൊപ്പം ഒളിച്ചോടിയ യുവതിയുടെ വാദങ്ങൾക്ക് അംഗീകരാം; കേസ് നൽകിയ ആദ്യ ഭർത്താവ് നിരാശൻ; 11 വർഷങ്ങൾക്കു ശേഷം അവർ നാട്ടിൽ തിരിച്ചെത്തുമ്പോൾ
മലപ്പുറം: മലപ്പുറത്തുനിന്നും 11വർഷം മുമ്പു പെയ്ന്റിങ് തൊഴിലാളിക്കൊപ്പം ഒളിച്ചോടിയ യുവതിയേയും, കുഞ്ഞിനെയും കണ്ടെത്തിയത് ബംഗളൂരുവിൽ നിന്നാണ്. തന്റേയും ഭാര്യയേയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന മുൻ ഭർത്താവിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നത്. എന്നാൽ 11 വർഷങ്ങൾക്കു ശേഷം കണ്ടെത്തിയ ഭാര്യയേയും കുഞ്ഞിനെയും കാമുകനൊപ്പം തന്നെ വിട്ടയച്ച് കോടതിയുടെ വിധി.
തിരൂർ കോടതിയാണ് കുഞ്ഞിന്റെയും യുവതിയുടെ താൽപര്യപ്രകാരം അവരോടൊപ്പം തന്നെ വിട്ടയച്ചത്. സംഭവം നടന്നത് ഇങ്ങിനെയാണ്. മൂന്നര വയസ്സുകാരി മകളുമായി പെയ്ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയ യുവതിയേയും മകളേയും പൊലീസ് ബംഗളൂരുവിൽനിന്നും കണ്ടെത്തുന്നു. കുറ്റിപ്പുറത്ത് നിന്നും കാണാതായ ഇവരെ മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിങ് പേഴ്സൺ ട്രേസിങ് യൂണിറ്റ് (ഡി.എംപി.ടി.യു) കണ്ടെത്തിയത്.
2011ലാണ് കുറ്റിപ്പുറത്ത് നിന്നും ഇവരെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നത്. തുടർന്നു അഞ്ചുമാസം മുമ്പാണ് ഇവരെ കുറിച്ചുള്ള സൂചനകളെ തുടർന്നു പൊലീസ് ഗൂഡല്ലൂരും കൊടകിലുമെത്തിയത്. ഇവിടങ്ങളിൽനിന്നും ലഭിച്ച സൂചനകളെ തുടർന്ന് വിവിധ വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് സോഷ്യൽ മീഡിയ വഴിയും ഫോൺവഴിയുമുള്ള സൂചനകളെ തുടർന്നാണു പൊലീസ് ബംഗളൂരുവിൽ എത്തുന്നത്. പത്തുവർഷത്തോളമായി ബംഗളൂരുവിൽ എത്തിയ യുവതിയും കുഞ്ഞും നാട്ടിലുള്ള ആരുമായും ഒരു ബന്ധവുമില്ലായിരുന്നു. പുതിയ ഭർത്താവ് ബംഗളൂരുവിൽതന്നെ പെയ്ന്റിങ് ജോലിക്കാരനാണ്.
ബംഗളൂരുവിൽ തന്നെ ഒരു മരുന്നു കമ്പനിയിലെ പാക്കിങ് ജോലിചെയ്തു വരികയായിരുന്നു അവർ. നാലഞ്ചുമാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിങ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡി.എംപി.ടി.യു നോഡൽ ഓഫീസറായ ഡി.വൈ.എസ്പി കെ.സി.ബാബുവിന്റെ നേതൃത്വത്തിൽ ഡി.എംപി.ടി.യു അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് നിന്ന് ഇരുവരെയും കണ്ടെത്തിയത്.
തുടർന്ന് യുവതിയെ തിരൂർ ജെ.എഫ്.സി.എം കോടതി മുമ്പാകെയും കുട്ടിയെ സി.ഡബ്ലിയു.സി മുമ്പാകെയും ഹാജരാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുഞ്ഞുമായി പോയതിനാൽ തന്നെ കുഞ്ഞിന്റ സംരക്ഷണം സംബന്ധിച്ചു പരിശോധന നടത്തി കുഞ്ഞിന്റെ കൂടി അഭിപ്രായം ചോദിച്ചാണ് കോടതിയുടെ നടപടിയുണ്ടായത്. മുൻ ഭർത്താവ് മദ്യപാനിയാണെന്നും ദേഹോപദ്രവം ഏൽപിക്കാറുണ്ടെന്നും യുവതി കോടതിയിൽ മൊഴി നൽകിയിരുന്നു.
കുഞ്ഞു തന്റേ കൂടെ സുരക്ഷിതയാണെന്നും കാമുകനുമായി മുസ്ലിം മതാചാര പ്രകാരം വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇപ്പോൾ നല്ല രീതിയിൽ ജീവിച്ചുവരികയാണെന്നുമാണ് യുവതി മൊഴി നൽകിയത്. കുഞ്ഞും ഇതു തന്നെയാണ് പറഞ്ഞത്. തുടർന്നാണ് ഇവരെ ഇവരോടൊപ്പം തന്നെ പറഞ്ഞയച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്