- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ പിടിമുറുക്കി ആഫ്രിക്കൻ മയക്കുമരുന്ന് സംഘം; ബംഗളുരുവിൽ നിന്നും എംഡിഎംഎ കൊച്ചിയിൽ എത്തിച്ചു വിൽക്കുന്ന സംഘത്തിലെ കണ്ണികൾ അറസ്റ്റിൽ; ഇവരിൽ നിന്നും പിടിച്ചെടുത്തത് മയക്കുമരുന്ന് വിപണിയിൽ വലിയ ഡിമാന്റുള്ള ഓഫ് വൈറ്റ് കല്ലുകൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിലകൂടിയ തരം എം ഡി എം എ
തൃശൂർ: നെല്ലിക്കുന്ന് മേനാച്ചേരി നഗറിലെ വീട്ടിൽ നിന്നും മാരക മയക്കു മരുന്നായ എം ഡി എം എ യുമായി രണ്ട് യുവാക്കൾ തൃശൂർ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ അഷ്‌റഫും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. തൃശൂർ നെല്ലിക്കുന്ന് മേനാച്ചേരി നഗർ സ്വദേശി മാളിയേക്കൽ അനീഷ് (34 വയസ്സ്) , കാളത്തോട് കുറിച്ചിറ്റ സ്വദേശി പന്തല്ലൂ ക്കാരൻ ബെന്റ്റിറ്റ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് വിപണിയിൽ വലിയ ഡിമാന്റുള്ള ഓഫ് വൈറ്റ് കല്ലുകൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിലകൂടിയ തരം എം ഡി എം എ യാണ് പിടിച്ചെടുത്തത്.
ഇതിന്റെ രാസമിശ്രിതം ബാഗ്ലൂർ കേന്ദ്രീകരിച്ച ആഫ്രിക്കൻ സംഘങ്ങൾക്ക് സ്വന്തമായതിനാൽ ഓഫ് വൈറ്റ് എം ഡി എം എക്ക് വൻ ഡിമാന്റാണ് ഉള്ളത്. മൂന്ന് മാസത്തോളമായി നെല്ലിക്കുന്ന്, കാളത്തോട് മേഖലകളിൽ നടത്തി വന്ന രഹസ്യാന്വേഷണത്തിന് ഒടുവിലാണ് ജില്ലയിലെ വന്മയക്കുമരുന്ന് ലോബിയായ സംഘം പിടിയിലായത്. നിലവിൽ ലോകകപ്പ് ഫുട്‌ബോൾ നടക്കുന്നതിനാൽ മയക്കുമരുന്ന് വിൽപ്പന സമയം മാറ്റിയിരുന്നു.രാത്രി ഉറക്കമുളച്ച് കളി കാണുന്ന ഒരു വിഭാഗം ചെറുപ്പക്കാർക്കിടയിൽ എം ഡി എം എ വളരെ കുപ്രസിദ്ധമായി ഉപയോഗത്തിൽ ഉള്ള വിവരം ലഭ്യമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടു വിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള എം ഡി എം എയുമായി ലഹരി മാഫിയ സംഘം പിടിയിലായത്.
പ്രതികളിൽ നിന്ന് മയക്ക് മരുന്ന് വിൽപ്പന നടത്തി കിട്ടിയ 29000 രൂപയും മില്ലി ഗ്രാം മുതൽ തൂക്കം നോക്കുന്ന ചെറിയ ത്രാസും ചെറുകിട കച്ചവടത്തിനുള്ള പൊളിത്തീൻ കവറുകളും പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന്ന് 20 ലക്ഷം രൂപ വില മതിക്കും നിലവിൽ അറസ്റ്റിലായ പ്രതികളെ കൂടാതെ മണ്ണുത്തി സ്വദേശികളായ സിന്റപ്പൻ എന്നറിയപ്പെടുന്ന സിന്റോ, സജിത്ത് എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
പ്രതികൾ മുൻപും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. സമൂഹത്തിന് ഭീഷണിയായ ഇത്തരം പ്രതികളെ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ പെടുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് തൃശൂർ അസി. എക്‌സൈസ് കമീഷണർ ഡി ശ്രീകുമാർ അറിയിച്ചു. കേസെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പക്ടർ ഹരീഷ് സി.യു , പ്രിവന്റീവ് ഓഫീസർ അരുൺ കുമാർ പിബി , ശിവൻ എൻ യു , സി ഇ ഒ മാരായ വിശാൽ പി വി ,ശ്രീരാഗ് കെ ആർ ,ജേസഫ് എ ഡ്രൈവർ ശ്രീജിത്ത് വി ബി എന്നിവരും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ലേഖകന്.