- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയാൾ ഒരു ഭ്രാന്തനെ പോലെ ചിരിക്കുകയായിരുന്നു; ആ ചിരി ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു; നീ റെഡ് കാർഡ് കൊടുക്കുമല്ലേ എന്ന് ചോദിച്ചാണ് മുഖത്തിടിച്ചിട്ട് ഓടി പോയത്': തന്നെ ആക്രമിച്ചത് ബിഗ് ബോസ് തമിഴ് താരത്തിന്റെ ആരാധകനെന്ന് നടി വനിത വിജയകുമാർ
ചെന്നൈ: നടിയും, മുൻ ബിഗ്ബോസ് മത്സരാർഥിയുമായ വനിത വിജയകുമാറിന് നേരേ അജ്ഞാതന്റെ ആക്രമണം. തനിക്ക് നേരേ ശനിയാഴ്ച ആക്രമണം ഉണ്ടായ വിവരം വനിത തന്നെയാണ് അറിയിച്ചത്. ബിഗ്ബോസ് തമിഴ് സീസണിലെ മത്സരാർഥി പ്രദീപ് ആന്റണിയുടെ ആരാധാകരനാണ് ഇതിന് പിന്നിലെന്ന് വനിത ആരോപിച്ചു. കാരണം വനിത വിജയകുമാറിന്റെ മകൾ ജോവിക സീസൺ 7 ലെ മത്സരാർഥിയാണ്. ജോവിക അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് പ്രദീപ് ആന്റണിയെ ഷോയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് തനിക്ക് നേരേയുള്ള ആക്രമണം എന്നാണ് അമ്മ, വനിത വിജയകുമാറിന്റെ ആരോപണം.
സോഷ്യൽ മീഡിയയിലൂടെയാണ് വനിത ആക്രമണവിവരം പുറത്തുവിട്ടത്. പരുക്കേറ്റു നീരുവന്ന മുഖത്ത് മരുന്ന് പുരട്ടിയിരിക്കുന്ന ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.തമിഴ് ബിഗ് ബോസ് ഷോയിലെ മുൻ മത്സരാർഥിയാണു വനിത. തന്റെ മകളുടെ പ്രതിഷേധത്തെ തുടർന്ന് ഷോയിൽ നിന്ന് പ്രദീപ് ആന്റണി പുറത്താകാൻ കാരണം ജോവികയാണെന്നു പറഞ്ഞായിരുന്നു ആക്രമണമെന്നു വനിത ആരോപിച്ചു.
' അതിക്രൂരമായി എന്നെ ആക്രമിച്ചത് ആരാണെന്ന് ദൈവത്തിന് മാത്രമറിയാം! ഏതോ പ്രദീപ് ആന്റണി ആരാധകൻ. ബിഗ് ബോസ് തമിഴ് 7 റിവ്യൂ ചെയ്ത് കഴിഞ്ഞ്, സഹോദരി സൗമ്യയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന് അടുത്തേക്ക് നടക്കുകയായിരുന്നു. എവിടെ നിന്നോ ഒരാൾ വന്ന്, റെഡ് കാർഡ് കൊടുക്കുമല്ലേ എന്ന് പറഞ്ഞ് മുഖത്തിടിച്ച് ഓടിപ്പോയി. എനിക്ക് ഭയങ്കരമായി വേദനിച്ചു, മുഖത്തുനിന്ന് ചോരയൊലിച്ചു.'
'അപ്പോൾ പുലർച്ചെ ഒരുമണിയായതുകൊണ്ട് തന്നെ അവിടെങ്ങും ആരുമില്ലായിരുന്നു. എന്റെ സഹോദരിയോട് താഴേക്കിറങ്ങി വരാൻ പറഞ്ഞു. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ അവളെന്നോട് പറഞ്ഞെങ്കിലും, എനിക്കീ സിസ്റ്റത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് അവളോട് പറഞ്ഞു. ഞാൻ ഫസ്റ്റ് എയ്ഡ് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങി. എന്റെ മുഖത്തിടിച്ചവനെ തിരിച്ചറിയാൻ കഴിയാത്തതിൽ നല്ല ദേഷ്യം തോന്നുന്നു. അയാൾ ഒരു ഭ്രാന്തനെ പോലെ ചിരിക്കുകയായിരുന്നു. ആ ചിരി ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു. സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ വയ്യാത്ത ശാരീരികാവസ്ഥ ആയതു കൊണ്ട് എല്ലാറ്റിൽ നിന്നും കുറച്ചുദിവസത്തേക്ക് വിട്ടുനിൽക്കുന്നു'. ബിഗ് ബോസ് എന്നത് ടി.വിയിലെ ഒരു ഗെയിം ഷോ മാത്രമാണെന്നും ഇങ്ങനെ ഒരവസ്ഥയിലൂടെ കടന്നുപോകേണ്ടയാളല്ല താനെന്നും അവർ കുറിച്ചു.
Bravely posting my attack . #BiggBoss7Tamil is just a game show on tv . I don't deserve to go thru this pic.twitter.com/X6rI8io4GB
- Vanitha Vijaykumar (@vanithavijayku1) November 26, 2023
തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണു വനിത. വിജയ്യുടെ നായികയായി 'ചന്ദ്രലേഖ' എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിക്ക് യുട്യൂബ് ചാനലുമുണ്ട്. ബിഗ് ബോസ് തമിഴിന്റെ റിവ്യു പതിവായി ചെയ്യുന്നയാളാണ്.
മറുനാടന് മലയാളി ബ്യൂറോ