- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാർ ഇടപെട്ടതോടെ കണക്ക് നോക്കി കടമെല്ലാം കൊടുത്തത് ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ താജുദ്ദീൻ; മീൻ വാങ്ങിയതുമായി ബന്ധപ്പെട്ട് 'പൊലീസ്' തട്ടിപ്പിന് ക്ലൈമാക്സായെന്ന് സൂചന; കടം തിരിച്ചു നൽകിയത് പുലിവാൽ ഒഴിവാക്കാനോ?
തൊടുപുഴ: പൊലീസ് സ്റ്റേഷൻ മെസ്സിലേക്ക് മീൻ വാങ്ങാൻ നൽകിയ 32000 രൂപ പൊലീസ് ഉദ്യോഗസ്ഥൻ തട്ടിയെടുത്തതായുള്ള ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ താജുദ്ദീനാണ് ആരോപണ വിധേയൻ എന്നാണ് മറുനാടന്റെ അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. പരപ്പ് ഭാഗത്ത് ഫിഷ് സ്റ്റാൾ നടത്തി വന്നിരുന്ന സമീപവാസിയായ ബൈജുവിനാണ് മീൻ വാങ്ങിയ വകയിൽ താജുദ്ദീൻ പണം നൽകാനുണ്ടായിരുന്നത്.
പൊലീസുകാർ പിരിവിട്ടാണ് മെസ് നടത്തിയിരുന്നത്. പിരവ് പൂർണ്ണമാവുമ്പോൾ മാസത്തിന്റെ പകുതിയോളമാവുമെന്നാണ് സൂചന. ഈ കാരണത്താൽ പലപ്പോഴും ബൈജുവിന് നൽകാനുള്ള തുക പൂർണ്ണമായും നൽകാൻ കഴിയാറില്ലന്നും ഇത്തരത്തിൽ അവശേഷിച്ച തുക കൂടി കൂടി 18000 രൂപയോളം എത്തിയെന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പ് തുക മുഴുവൻ ഫിഷ് സ്റ്റാൾ ഉടമയ്ക്ക് നൽകിയെന്നുമാണ് താജുദ്ദീൻ സംഭവം സംബന്ധിച്ച് മേലുദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുള്ളത്.മീൻ വാങ്ങിയ ഇനത്തിൽ 32000 രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് പുറത്ത് പ്രചരിച്ചിട്ടുള്ള വിവരം.
പണം ലഭിച്ചെന്നും ഈ വിഷയത്തിൽ തനിക്ക് പരാതിയില്ലെന്നുമാണ് ബൈജു പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.താജുദ്ദീൻ ബൈജുവിന് നൽകാനുള്ള തുക പൊലീസുകാർ നേരത്തെ നൽകിയിരുന്നെന്നും എന്നാൽ ഇത് താജുദ്ദീൻ യഥാസമയം ബൈജുവിന് നൽകിയിരുന്നില്ലന്നുമാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. താജുദ്ദീൻ നൽകാനുള്ള തുക കൂടക്കൂടി വന്നതോടെ ബൈജു പ്രതിസന്ധിയിലായി.ഇതെത്തുടർന്ന് അടുത്തറിയാവുന്ന പൊലീസുകാരിൽ ചിലരോട് മെസിലേയ്ക്ക് മീൻ വാങ്ങിയ ഇനത്തിലുള്ള കടബാദ്ധ്യതയെക്കുറിച്ച് ഇയാൾ ധരിപ്പിക്കുകയായിരുന്നു.
ഇവർ പ്രശ്നത്തിൽ ഇടപെട്ടതോടെ താജുദ്ദീൻ ബൈജുവിനെ കണ്ട് കണക്ക് നോക്കി മുൻ ബാക്കിയുൾപ്പെടെ കൊടുക്കാനുള്ള തുക മുഴുവൻ നൽകുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.
മറുനാടന് മലയാളി ലേഖകന്.