തിരുവനന്തപുരം : വാടക വീട്ടിലെ സാധങ്ങൾ മാറ്റുന്നതിനായി എത്തിയ സി ഐ ടി യു തൊഴിലാളി യുവതിയ ക്രൂരമായി പീഡിപ്പിച്ചു. തലസ്ഥാന നഗരത്തിൽ വഞ്ചിയൂർ സ്‌ക്കൂളിന് സമീപം ഈമാസം മൂന്നിനായിരുന്നു സംഭവം. പൊതുവഴിയിൽ വച്ച് വിവസ്ത്രയാക്കി പീഡിപ്പിച്ചെന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വഞ്ചിയൂർ സഫയർ സെന്ററിന് സമീപത്തുള്ള 31 കാരിയെ ചിറക്കുളം റോഡിലുള്ള സിഐടിയു തൊഴിലാളി അശോകനാണ് പീഡിപ്പിച്ചത്.

എന്നാൽ ഇരുവും നേരത്തെ സൗഹാർദ്ദത്തിലായിരുന്നതായും വിവരമുണ്ട്. യുവതിയുടെ വീട്ടിലേക്കുള്ള സാധനങ്ങൾ പതിവായി ഇയാളാണ് വാങ്ങി നൽകിയിരുന്നത്. തുടർച്ചയായി രണ്ടു ദിവസം പീഡന ശ്രമങ്ങളും മൂന്നാം ദിവസം പീഡനവുമാണ് നടന്നത്. ഈമാസം ഒന്നിനായിരുന്നു ആദ്യശ്രമമെന്ന് യുവതി നൽകിയ പരാതിയിലുണ്ട്. ഒന്നാം തീയതി രാത്രി ഒപത് മണിക്ക് അശോകൻ യുവതിയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് യുവതിയുടെ ഇടതുകവിളിലെ കറുത്ത മറുകിൽ തൊട്ട് ഇത് എന്താണെന്ന് ചോദിച്ചു. ഇതോടെ മേലിൽ എന്റെ ദേഹത്ത് തൊടരുതെന്ന് യുവതി അശോകന് താക്കീത് നൽകി.

പിറ്റേദിവസമായ രണ്ടാം തീയതി രാത്രി 7.30ന് അശോൻ വീണ്ടും യുവതിയുടെ വീട്ടിലെത്തി. ഡൈനിംങ്ങ് ഹാളിൽ വച്ച് അശോകൻ യുവതിയുടെ കൈയിൽ കയറി പിടിച്ചു. തട്ടിമാറ്റിയെങ്കിലും 'നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ' എന്ന് പറഞ്ഞ് വീണ്ടും ബലമായി പിടിച്ച് കൈയിൽ ഉമ്മ വച്ചു. പിന്നാലെ ആരോടെങ്കിലും പറഞ്ഞാൽ നിന്നെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേദിവസം രാത്രിയിൽ യുവതി തന്റെ പഴയ വാടകവീട്ടിൽ നിന്നുള്ള സാധനം മാറ്റാൻ അശോകനെ വിളിച്ചു. സാധനം മാറ്റുന്നതിനിടെ രാത്രി ഒൻപത് മണിയോടെയായിരുന്നു അതിക്രൂരമായ പീഡനം നടന്നത്.

വഞ്ചിയൂർ സ്‌കൂളിന് സമീപമുള്ള പൊതു ഇടവഴിയിൽ എത്തിയപ്പോൾ അശോകൻ യുവതിയെ ബലമായി പൂണ്ടടക്കം കെട്ടിപിടിച്ചു. കവിളിൽ ഉമ്മവെച്ചും കീഴ്ചുണ്ടിലും നാക്കിലും കടിച്ച് മുറിവേൽപിച്ചു. ബ്രെസ്റ്റിലും പൃഷ്ഠ ഭാഗത്തും വയറ്റിലും ബലമായി ഞെരുക്കിപിടിച്ച് അമർത്തി. കുതറിമാറാൻ ശ്രമിച്ച യുവതിയെ തറയിൽ തള്ളിയിട്ട ശേഷം രണ്ടുകാലിലും ചവിട്ടി പിടിച്ച് കൈകൾ പുറകിലേയ്ക്ക് വലിച്ചു മുറുക്കി. തുടർന്ന് അശോകൻ ഒരുകൈകൊണ്ട് ചേർത്ത് പിടിച്ച് അനങ്ങാൻ ആവാത്തവിധത്തിലാക്കി.

ശേഷം ബ്രെസ്റ്റിൽ പിടിച്ച് അമർത്തുകയും 'ഇത് പണ്ടേ എനിക്ക് നിന്നോട് തോന്നിയ മോഹമാണ് ' എന്ന് പറയുകയും ചെയ്തു.ഉടൻ യുവതി ധരിച്ചിരുന്ന ചുരിദാറിന്റെ പാന്റ്സ് പിടിച്ച് വലിച്ച് അഴിച്ച് വിവസ്ത്രയാക്കി.യുവതി തടഞ്ഞതോടെ വസ്ത്രത്തിന് പുറത്ത് കൂടി ലിംഗഭാഗത്ത് ഉമ്മവച്ചു. പ്രതിയുടെ ലിംഗത്തിൽ ആവലാതിക്കാരിയുടെ കൈപിടിച്ച് പിടിപ്പിക്കുവാനും ശ്രമിച്ചു. പിന്നാലെ ശാരീരിക സമ്പർക്കം നടത്തിയെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് തുടർ നടപടി സ്വീകരിച്ചു. കേസ് അട്ടിമറിക്കാൻ പ്രദേശത്തെ സിപിഎം നേതാക്കൾ പരമാവധി ശ്രമിച്ചു.

അറസ്റ്റിലായി റിമാൻഡിലുള്ള സഖാവിന്റെ ഫോട്ടോ പോലും പൊലീസിന് അതുകൊണ്ടു തന്നെ മാധ്യമങ്ങൾക്ക് നൽകാനാകുന്നില്ല. ഒന്നും പുറത്തു കൊടുക്കരുതെന്നാണ് പൊലീസിന് കിട്ടിയ നിർദ്ദേശം. യുവതി പരാതിയിൽ ഉറച്ചു നിൽക്കുന്നതു കൊണ്ടു മാത്രമാണ് പൊലീസ് കേസെടുത്തത്.