- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വണ്ടിപ്പെരിയാറിലേത് സമാനതകളില്ലാത്ത അട്ടിമറിയാകുമ്പോൾ
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കൊലപാതകിക്ക് തുണയായത് തുടക്കത്തിലെ തെളിവ് നശീകരണമായിരുന്നു. കുട്ടി കൊല്ലപ്പെട്ടത് അറിഞ്ഞപ്പോൾ ഓടിയെത്തിയത് പ്രതിയുടെ അച്ഛനായിരുന്നു. സിപിഎം നേതാവായിരുന്ന ഇയാൾ പോസ്റ്റ് മോർട്ടം ഒഴിവാക്കാൻ പോലും ശ്രമിച്ചു. എന്നാൽ പൊലീസിലെ ചിലരുടെ ഇടപെടൽ അതു അട്ടിമറിച്ചു. അങ്ങനെ സ്വാഭാവിക മരണം കൊലയായി. പ്രതിയെ അകത്താക്കിയെങ്കിലും വിചാരണയിൽ രക്ഷപ്പെട്ടു. വീണ്ടും അപ്പീലിന് പോകാൻ വണ്ടിപെരിയാറിൽ കൊല്ലപ്പെട്ട ഇരയുടെ മതാപിതാക്കൾ എത്തുമ്പോൾ വില്ലാനായി എത്തിയതുകൊച്ചച്ഛനും.
കുട്ടിയുടെ പിതാവിനെ പ്രതി ആക്രമിച്ചതുകൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് എഫ്‌ഐആർ. പ്രതി പാൽരാജ് മനഃപൂർവം പ്രകോപനം ഉണ്ടാക്കിയെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു. കൊലക്കേസിൽ കോടതി വെറുതെ വിട്ട പ്രതിയുടെ കൊച്ചച്ഛനാണ് പൽരാജ്. പ്രതിയുടെ പിതൃസഹോദരൻ പാൽരാജ് ഇന്നലെയാണു പെൺകുട്ടിയുടെ പിതാവിനെ കുത്തിപ്പരുക്കേൽപിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛനും പരുക്കേറ്റിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവിനു നെഞ്ചിലും ഇരുതുടകളിലുമാണ് കുത്തേറ്റത്.
കേസ് അന്വേഷണ ഘട്ടത്തിൽ പോലുമെത്തിക്കാതെ തെളിവ് നശീകരണത്തിന് അച്ഛൻ നേതൃത്വം നൽകിയെന്നാണ് ആരോപണം. ഇത് പ്രതിക്ക വിചാരണയിൽ തുണയായി. കൊലപാതകം ഉറപ്പിച്ച കോടതി വിധിയിൽ എങ്ങനെയാണ് കേസ് അട്ടിമറിച്ചതെന്നും വ്യക്തം. സ്വാഭാവിക കൊലപാതകത്തിൽ ചർച്ചയൊതുക്കി അന്വേഷണത്തെ തുടക്കത്തിൽ അട്ടിമറിച്ചത് യൂണിയൻ നേതാവ് കൂടിയായ പ്രതിയുടെ അച്ഛനാണ്. ഇപ്പോൾ അപ്പീൽ കൊടുക്കാതിരിക്കാനുള്ള ഭീഷണിയുമായി കൊച്ചച്ഛനും. വണ്ടിപെരിയാറിലെ പ്രതി ചില്ലറക്കാരനല്ലെന്ന് വ്യക്തമാകുകയാണ്.
ഇന്നലെ രാവിലെ 10.30 നു പശുമല ജംക്ഷനിൽവച്ചാണ് ആക്രമണമുണ്ടായത്. ഒരു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിൽനിന്നു ഇരുചക്രവാഹനത്തിൽ വരികയായിരുന്നു കുട്ടിയുടെ പിതാവും മുത്തച്ഛനും. ഇവർ ജംക്ഷനിൽ എത്തിയപ്പോൾ, കേസിലെ പ്രതി അർജുന്റെ പിതൃസഹോദരൻ പാൽരാജ് കൈ ഉയർത്തി അശ്ലീല ആംഗ്യം കാട്ടി. മനപ്പൂർവ്വം പ്രകോപനമുണ്ടാക്കുകയാണ് ലക്ഷ്യം. ഈ സംസ്‌കാര ചടങ്ങിൽ ഇവർ എത്തുമെന്ന് മനസ്സിലാക്കിയുള്ള കാത്തു നിൽക്കലായിരുന്നു അത്.
അശ്ലീല ആംഗ്യം കാട്ടിയതിനെ കുട്ടിയുടെ പിതാവ് ഇതിനെ ചോദ്യം ചെയ്തതോടെ അരയിൽ തിരുകിയിരുന്ന കത്തി എടുത്തു കുത്തുകയായിരുന്നു. തടസ്സം പിടിക്കാൻ എത്തുന്നതിനിടെയാണു മുത്തച്ഛനു തോളിൽ പരുക്കേറ്റത്. ഉടൻ ഇരുവരെയും വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. കുത്തിയ ശേഷം പൽരാജ് അഭയം തേടിയത് സിപിഎം ഓഫീസിലുമാണ്. അവിടെ നിന്ന് ആശുപത്രിയിലേക്കും പോയി.
കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി സ്ഥലത്ത് എത്തിയതെന്നാണ് എഫ്‌ഐആർ വിശദീകരിക്കുന്നു. ആയുധവുമായി എത്തിയ പാൽരാജ് മനഃപൂർവം പ്രകോപനമുണ്ടാക്കിയെന്നും പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്. പ്രതിക്ക് പെൺകുട്ടിയുടെ അച്ഛനെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നെന്നും ഇതിനായി പാൽരാജ് കയ്യിൽ ആയുധം കരുതിയെന്നുമാണ് എഫ്‌ഐആറിലുള്ളത്. ആക്രമിക്കുന്നതിനായി മനഃപൂർവം പെൺകുട്ടിയുടെ പിതാവിനെ പാൽരാജ് പ്രകോപിപ്പിക്കുകയായിരുന്നു.
പ്രകോപനമുണ്ടാക്കിയശേഷം പെൺകുട്ടിയുടെ അച്ഛന്റെ നെഞ്ചിന് താഴെയും ഇരുകാലുകളുടെ തുടകളിലുമാണ് മൂർച്ഛയേറിയ ആയുധം കൊണ്ട് കുത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്. വണ്ടിപ്പെരിയാറിൽ ആറുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അർജുന്റെ കൊച്ചച്ഛനാണ് പാൽരാജ്.