- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ണാമടയിൽ നാലുവയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി; കൊല നടത്തിയത് മാനസിക രോഗ ചികിൽസയിലായിരുന്ന കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യ; സ്വയം മുറിവേൽപ്പിച്ച് യുവതിയും; കൊഴിഞ്ഞാമ്പാറയെ ഞെട്ടിച്ച സംഭവം ഇങ്ങനെ
പാലക്കാട് : കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി. വണ്ണാമല സ്വദേശി മധുസൂദനന്റെ മകനാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്.
സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ചേട്ടൻ ബാലകൃഷ്ണന്റെ ഭാര്യയെ സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർക്ക് മാനസികാരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് ദാരുണസംഭവമുണ്ടായത്.
കുട്ടിയുടെ മാതാപിതാക്കൾ പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും 29കാരിയായ യുവതിയെ കൈഞരമ്പ് അറുത്ത നിലയിലും കണ്ടെത്തിയത്. വണ്ണാമട തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച യുവതിയെ സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേയ്ക്കും മാറ്റുകയായിരുന്നു. അവർ മാനസികാരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. മധുസൂദനന് ഡൽഹിയിലാണ് ജോലി. ബാലകൃഷ്ണന്റെ അമ്മ പത്മാവതിക്ക് സുഖമില്ലാത്തതിനെത്തുടർന്ന് അച്ഛൻ രവിയും ബാലകൃഷ്ണനും മധുസൂദനന്റെ ഭാര്യ ആതിരയുമടക്കം എല്ലാവരും സമീപത്തെ ആശുപത്രിയിൽ പോയി. ഉറക്കംവന്നതിനെത്തുടർന്ന് ഋത്വികിനെയും ബാലകൃഷ്ണന്റെ മകൾ വൈഗയെയും തിരിച്ച് വീട്ടിൽകൊണ്ടാക്കി. ഇവരോടൊപ്പം ദീപ്തി ദാസിനെയും വീട്ടിലിരുത്തി.
ആശുപത്രിയിൽ പോയവർ രാത്രി പത്തുകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വാതിലിൽ തട്ടിയിട്ടും തുറന്നില്ല. ഇതിനിടെ, പെൺകുട്ടി എങ്ങനെയോ വീടിന്റെ പിന്നിലെ വാതിൽ തുറന്നു. അകത്ത് ഋത്വിക് അനക്കമില്ലാതെ കിടക്കുന്നതാണ് വന്നവർ കണ്ടത്. സമീപത്ത് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു യുവതി. ഉടനെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.
സംഭവമറിഞ്ഞ് കൊഴിഞ്ഞാമ്പാറ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. കരുവപ്പാറ സെയ്ന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ കെ.ജി. വിദ്യാർത്ഥിയാണ് ഋത്വിക്.
മറുനാടന് മലയാളി ബ്യൂറോ