- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈലിൽ വിളിച്ചിട്ട് ജോബിനെ കിട്ടാതിരുന്നതിനെത്തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ കണ്ടത് മൃതദേഹം; മലർന്ന് കിടക്കുന്ന നിലയിൽ കാണപ്പെട്ട മൃതദേഹത്തിന്റെ വലതുകയ്യിൽ മുട്ടിന് മുകളിൽ ആഴത്തിൽ മുറവേറ്റു; വണ്ണപ്പുറത്തെ മധ്യവയസ്ക്കന്റെ കൊലയാളിയെ തേടി പൊലീസ്
ഇടുക്കി: കാളിയാർ പൊലീസ് സ്റ്റേഷൻ പരിധയിലെ വണ്ണപ്പുറം ചീങ്കൽ സിറ്റിയിൽ വീടിനുള്ളിൽ മധ്യവയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.വണ്ണപ്പുറം നിലാംകുടിയിൽ ബേബിയുടെ മകൻ ജോബിൻ (46) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ മൊബൈലിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു. വീട് പൊലീസ് അടച്ചുപൂട്ടി സീൽ ചെയ്തു.
മലർന്ന് കിടക്കുന്ന നിലയിൽ കാണപ്പെട്ട മൃതദേഹത്തിന്റെ വലതുകയ്യിൽ മുട്ടിന് മുകളിൽ ആഴത്തിൽ മുറവേറ്റതായി കാണാം. അക്രമിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായിട്ടാണ് സൂന.
തടിപ്പണിക്ക് പോയിരുന്ന ജോബിൻ സിഐറ്റിയു യൂണിയനിൽ ആണ് പ്രവർത്തിച്ചുവന്നിരുന്നത്.ഭാര്യ വർഷങ്ങൾക്ക് മുമ്പെ മാറി താമസം ആരംഭിച്ചിരുന്നു. മദ്യപാനിയായിരുന്നെങ്കിലും നാട്ടിൽ പ്രശ്നക്കാരൻ ആയിരുന്നില്ലന്നാണ് പൊലീസിന് ലഭിച്ച പ്രാഥമീക വിവരം.
മറുനാടന് മലയാളി ലേഖകന്.