- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബൂദാബിയിൽ നിന്നും കരിപ്പൂരിലേക്ക് സ്വർണം കടത്തിയത് മലാശയത്തിൽ ഒളിപ്പിച്ച്; കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെട്ട് ഹോട്ടലിൽ റൂമെടുത്ത് ക്യാപ്സൂൾ പുറത്തെടുത്ത് പാന്റ്സിന്റെ പോക്കറ്റിലിട്ടു; പിന്നാലെ 38 ലക്ഷത്തിന്റെ സ്വർണവുമായി വാസിത്തിനെ പൊക്കി പൊലീസും
മലപ്പുറം: ആബൂദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണ്ണമാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അബൂദാബിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ആലൻകോട് സ്വദേശി അബ്ദുൽ വാസിത്ത് (38) ആണ് 672 ഗ്രാം സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.
672 ഗ്രാം 24 കാരറ്റ് സ്വർണം മിശ്രിത രൂപത്തിൽ മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ ആബൂദാബിയിൽ നിന്നും 09.02.23 തിയതി 07.15 മണിക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ എയർപോർട്ടിലെത്തിയത്. പരിശോധനയെല്ലാം അതിജീവിച്ച് 8.15 മണിക്ക് പുറത്തിറങ്ങിയ വാസിത്ത് പൊലീസിന്റെ കണ്ണ് വെട്ടിച്ച് എയർപോർട്ടിന് പുറത്തേക്ക് പോയെങ്കിലും 8 കിലോമീറ്റർ അപ്പുറം കരുവാങ്കല്ല് വെച്ച് പൊലീസ് പിടിയിലാവുകയായിരുന്നു. വാസിതിനെ പിന്തുടർന്ന പൊലീസ് കരുവാൻകല്ലുള്ള ഹോട്ടലിന് മുമ്പിൽ വാസിത് സഞ്ചരിച്ച കാർ കാണ്ടെത്തുകയായിരുന്നു.
ഹോട്ടലിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് വാസിത്തിനേയും സുഹൃത്തുക്കളും പിടിയിലാവുന്നത്. അപ്പോഴേക്കും മൂന്ന് കാപ്സ്യൂളുകളും ഇയാൾ പുറത്തെടുത്തിരുന്നു. പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് കാസ്യൂളുകൾ കണ്ടെടുത്തത്. വാസിത്തിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വർണ്ണകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.
കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് ഈ വർഷം പൊലീസ് പിടികൂടുന്ന ഏഴാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്. നെടുമ്പാശ്ശേരി എയർപോർട്ട് വഴി 1063 ഗ്രാം സ്വർണം കടത്തിയ മറ്റൊരു കേസും കഴിഞ്ഞ ആഴ്ച മലപ്പുറം പൊലീസ് പിടികൂടിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്