- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷ വേഷത്തിൽ 'ഇര' തേടും സ്വവർഗാനുരാഗി; ജീൻസും ഷർട്ടുമിട്ട് പെൺകുട്ടികളെ വലയിലാക്കി വീട്ടിൽ എത്തിക്കും; മദ്യവും ഭക്ഷണവുമായി അടിപൊളി; ഭർത്താവും കുട്ടിയും എത്തുന്നതിന് മുമ്പ് വളച്ചു കൊണ്ടു വരുന്നവരെ പറഞ്ഞു വിടും; ഒടുവിൽ ഹരിപ്പാട്ടെ കോടതി സത്യം തിരിച്ചറിഞ്ഞു; ഫെയ്‌സ് ബുക്കിൽ 'ചന്തു' ആയി വിലസിയതും വീരണകാവിലെ സന്ധ്യ
തിരുവനന്തപുരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷം ധരിച്ചെത്തി തട്ടിക്കൊണ്ട് പോയി സ്വർണവും പണവും കവർന്നതിന് 10 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട കാട്ടാക്കട വീരണകാവ് സ്വദേശി സന്ധ്യ (27) ചില്ലറക്കാരിയല്ല. നാട്ടിൽ അറിയപ്പെടുന്നത് സ്വവർഗാനുരാഗിയായി. കഴിഞ്ഞ പത്ത് വർഷത്തിനിടെ മൂന്നോ നാലോ തവണ ഇവരുടെ വീട്ടിൽ പൊലീസെത്തി പെൺകുട്ടികളെ മോചിപ്പിച്ചിട്ടുണ്ട്. കാട്ടാക്കട ,തിരുവനന്തപുരം ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സ്‌കൂൾ കുട്ടികളെ വലയിലാക്കി വീട്ടിലെത്തിക്കലാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതിയുടെ പ്രധാന ജോലി.
ഏറ്റവും ഒടുവിൽ കാട്ടാക്കട പൊലീസ് റെയ്ഡ് നടത്തി ഒരു പെൺകുട്ടിയെ മോചിപ്പിച്ചപ്പോൾ പ്രതിയായ സന്ധ്യ ബീയർ കുടിപ്പിച്ചുവെന്നും ചൂക്ഷണം നടത്തിയെന്നും പെൺക്കുട്ടി സമ്മതിച്ചതാണ്. കിള്ളി സ്വദേശിയായ സി ഐ ടി യു തൊഴിലാളിയായ സന്ധ്യയുടെ ഭർത്താവ് രണ്ടു മാസം മുൻപാണ് മരിച്ചത്. ഭർത്താവ് ജോലിക്കും മക്കൾ സ്‌കൂളിലും പോയ ശേഷമാണ് സന്ധ്യ പുരുഷ വേഷത്തിൽ ഇര തേടി ഇറങ്ങുന്നത്. ജീൻസ് പാൻസും ടീ ഷർട്ടുമാണ് മിക്കപ്പോഴും വേഷം.
പെൺകുട്ടികളെ വലയിലാക്കി കഴിഞ്ഞാൽ മദ്യവും ഭക്ഷണവുമായി വീട്ടിലെത്തും. ഭർത്താവും മക്കളും മടങ്ങി വരും മുൻപ് കുട്ടികളെ പറഞ്ഞു വിടും ഇതാണ് ശീലം. ഇതിനിടയിൽ കുട്ടികളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾ അപഹരിക്കും. നാട്ടുകാരുമായി അടുപ്പമില്ലാത്തതിനാൽ ആരും ശ്രദ്ധിക്കാറില്ല. എന്നാൽ പൊലീസും കേസുംമൊക്കെ വന്നതിന് ശേഷം നാട്ടുകാർക്കും തലവേദനയായി. കുട്ടികളെ കൊണ്ടുവന്ന് ചൂക്ഷണം നടത്തിയതിന് സന്ധ്യക്കെതിരെ കാട്ടാക്കട പൊലീസിലും കേസുണ്ട്.
എന്നിട്ടും സ്‌ക്കൂൾ കുട്ടികളെ വലയിലാക്കി വീട്ടിലെത്തിക്കുന്ന ശീലം സന്ധ്യ നിർത്തിയിരുന്നില്ല. രാവിലെ 10മണിക്ക് വീരണകാവ് ബസ്സ് സ്റ്റോപ്പിൽ ബോബ് ചെയ്ത മുടിയും ജീൻസും ടീ ഷർട്ടും ധരിച്ച്് എത്തുന്ന സന്ധ്യ കാട്ടക്കട ബസ്സ് സ്റ്റാൻഡിൽ തന്നെയാണ് അധിക സമയവും ചെലവിഴിക്കുന്നത്. ഇതിനിടെ പരിചയപ്പെടുന്ന കുട്ടികളെ തന്ത്രത്തിലാണ് വീട്ടിലെത്തിക്കുന്നത്. സന്ധ്യയുടെ സ്വഭാവ ദൂഷ്യം നാട്ടിൽ പാട്ടായതോടെ വീട്ടുകാർക്ക്് തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയായി.
ഭർത്താവ് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ഇതിന്റെ പേരിൽ കേസും വഴക്കുമായി, സന്ധ്യയുടെ പ്രശ്നങ്ങൾ കാരണം ഭർത്താവ് വിവാഹ മോചനം തേടാൻ പോലും ശ്രമിച്ചിരുന്നു. ഇവർ തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ കാരണവും കാട്ടാക്കട പൊലീസിന് തലവേദന സൃഷിച്ചിച്ചിട്ടുണ്ട്. ഇതിനിടെയാണ്്്
സന്ധ്യയുടെ ഭർത്താവ് രണ്ടു മാസം മുൻപ് മരിച്ചത്. നാട്ടുകാർക്കും വീട്ടുകാർക്കും പൊതു ശല്യമായി മാറിയ സന്ധ്യയെ കൊണ്ട് എല്ലാവരും പൊറുതിമുട്ടിയിരിക്കുകയായിരുന്നു. അപ്പോഴാണ് കോടതി ഉത്തരവ് വന്നത്.
സന്ധ്യയ്ക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയുമാണ് വിധിച്ചത്. ഹരിപ്പാട് പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ചന്തു എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ സന്ധ്യ സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടു പോകുകയായിരുന്നു. 9 ദിവസം കൂടെ താമസിപ്പിച്ച് പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന സ്വർണവും പണവും സന്ധ്യ കൈക്കലാക്കുകയിരുന്നു. പൊലീസിന്റെ പിടിയിലായപ്പോൾ മാത്രമാണ് സന്ധ്യ യുവതിയായിരുന്നെന്ന വിവരം പെൺകുട്ടി തിരിച്ചറിഞ്ഞത്.
സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് തട്ടിപ്പിന് ഇരയായ കുട്ടി അറിയുന്നത്.. ഹരിപ്പാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്.സജികുമാറാണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.രഘു ഹാജരായി.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്