- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ സ്റ്റോർ ഉടമയെ ആർസിസിയിലെ നേഴ്സായ ഭാര്യ ഉപേക്ഷിച്ചത് ആറു വർഷം മുമ്പ്; ട്രെയിനിന് മുമ്പിൽ ചാടിയിട്ടും രക്ഷപ്പെട്ടു; ഇരുകാലുകൾ പോയപ്പോൾ മദ്യപാനിയായി; പണത്തിന് വേണ്ടി അമ്മയെ അടിക്കുന്നതും പതിവ്; വിജയമ്മയുടെ മരണകാരണം രണ്ടാഴ്ച മുമ്പത്തെ വീഴ്ചയിലെ ആന്തരിക രക്തസ്രാവം; പൗഡിക്കോണത്തെ റിട്ട നഴ്സിങ് സൂപ്രണ്ടിന്റെ മരണം സ്വാഭാവികം
തിരുവനന്തപുരം : പൗഡിക്കോണത്ത് വാടക വീട്ടിൽ റിട്ട. നഴ്സിങ് സൂപ്രണ്ട് വിജയമ്മയെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും അങ്ങനയെങ്കിൽ മകനാണ് കൃത്യം നടത്തിയതുമെന്നുള്ള സംശയങ്ങൾ നീങ്ങുന്നു. രണ്ടാഴ്ച മുമ്പത്തെ വീഴ്ചയിൽ തലക്ക് പരിക്കേറ്റതിലൂടെയുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോട്ട് ലഭിച്ചു. ഇതോടെ നീരിക്ഷണത്തിലായിരുന്ന മകൻ ആഷ് കുമാറിനെ വിട്ടയച്ചതായി ശ്രീകാര്യം പൊലീസ് വ്യക്തമാക്കി.
മൃതദഹേത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നതിനാലാണ് വീട്ടിൽ ഒപ്പമുള്ള മകനെ പൊലീസ് പ്രധാനമായും സംശയിച്ചത്. എന്നാൽ മദ്യപാനിയായ ആഷ് കുമാർ പണത്തിനായി വിജയമ്മയുമായി നിരന്തരം കലഹിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ പോ ലീസിനോട് പോളിപ്പെടുത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് റിട്ട. നഴ്സിങ് സൂപ്രണ്ടായിരുന്ന വിജയമ്മയെ (79) ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച മുമ്പ് ഇവർ വീഴുകയും അയൽവാസികളുൾപ്പെടെയാണ് അന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പത്ത് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് ഡിസ് ചാർജായി വന്നശേഷമാണ് ശനിയാഴ്ച വിജയമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീ്ഴ്ചയുടെ ആഘാതത്തിൽ തലച്ചോറിൽ ആന്തരിക സ്രാവം ഉണ്ടായിരുന്നു. എന്നാൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അത് കണ്ടെത്തിയിരുന്നില്ല. തുടർന്നാണ് 10 ദിവസം കഴി്ഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്. രക്തസ്രാവം കൂടിയപ്പോഴാണ് വിജയമ്മ നിലത്ത് വീണ് മരണപ്പെട്ടത്.
ശരീരത്തിലും മുഖത്തും ചെറുതുംവലുതുമായ വേറെയും പരിക്കുകളുണ്ടായിരുന്നു. പലപ്പോഴും ഇവർ മറിഞ്ഞുവീണ് നിസാരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഈ പരിക്കുകളൊന്നും മരണകാരണമല്ലെന്നാണ് ഡോക്ടർമാർ പൊലീസിനോട് പറഞ്ഞത്.
വിജയമ്മയും ഇരുകാലുമില്ലാത്ത ഏകമകൻ ആഷ് കുമാറും (47) മാത്രമായിരുന്നു വീട്ടിൽ താമസം. ശനിയാഴ്ച രാത്രി ആഷ്‌കുമാറാണ് പാങ്ങപ്പാറ താമസിക്കുന്ന ബന്ധുവിനെ വിളിച്ച് അമ്മ മുറിക്കുള്ളിൽ അനക്കമില്ലാതെ കിടക്കുന്നതായി അറിയിച്ചത്. തുടർന്ന് ബന്ധു വിവരം ശ്രീകാര്യം പൊലീസിൽ അറിയിച്ചു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആഷ്‌കുമാർ മെഡിക്കൽ സ്റ്റോറുടമയായിരുന്നു. ആർ.സി.സി.യിൽ നഴ്സായ ഭാര്യ ഇയാളെ ഉപേക്ഷിച്ച് മകളെയും കൂട്ടിപോയിരുന്നു. ഈ വിമത്തിൽ 2017ൽ ആഷ്‌കുമാർ പേട്ടയിൽ ട്രെയിനിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാളുടെ ഇരുകാലുകളും മുറിച്ചു മാറ്റിയത്. അന്നു മുതൽ ആഷ്‌കുമാർ വീൽചെയറിലാണ് യാത്ര ചെയ്യുന്നത്.
പിന്നീട് കടബാദ്ധ്യത കാരണം വീടും വസ്തുവകകളും വിറ്റതോടെയാണ് പൗഡിക്കോണത്ത് വാടക വീട്ടിൽ താമസത്തിനെത്തുന്നത്. ഫോറൻസിക്ക് വിഭാഗവും വിരലടയാള വിദഗ്ദരും വീട്ടിലെത്തി തെളിവെടുത്തിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്