കോട്ടയം : നടൻ വിനോദ് തോമസിന്റെ മരണത്തിൽ ദൂരൂഹത തുടരുന്നു. പൊലീസ് എല്ലാ വശവും പരിശോധിക്കും. വിനോദിനെ മരിച്ചനിലയിൽ കണ്ടെത്തിയ കാറിൽ തകരാറൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാണ് വസ്തുത. വിദഗ്ധരായ മെക്കാനിക്കൽ എൻജിനീയർമാരെ എത്തിച്ച് കാർ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു. ഫൊറൻസിക് വിഭാഗവും മോട്ടർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ എസി തകരാറിനുള്ള സാധ്യത തള്ളുകയാണ്.

ശനിയാഴ്ച വൈകിട്ട് പാമ്പാടിയിലെ ബാറിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലാണു മീനടം കുറിയന്നൂർ സ്വദേശിയായ നടൻ വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർബൺ മോണോക്‌സൈഡ് ഉള്ളിൽച്ചെന്നാണു മരണമെന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിൽ കാറിനുള്ളിൽ കാർബൺ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്നു ഉറപ്പിക്കാനായില്ല. വിനോദിന്റെ സംസ്‌കാരം ഇന്നു 2നു മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ നടക്കും.

കോട്ടയം പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളിൽ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിന്റെ അരികിൽ കാറിന്റെ അരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത് ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പാമ്പാടി പൊലീസ് സ്ഥത്തെത്തി ഡോറിന്റെ ചില്ല് തകർത്ത് പുറത്തെടുത്തു. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്. നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങി നിരവധി ചിത്രങ്ങളിലും ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് 12നാണ് വിനോദ് ബാറിലെത്തിയതെന്ന് പൊലീസ് പറയുന്നു. നേരം വൈകിയിട്ടും കാറിനുള്ളിൽ നിന്നും ഇറങ്ങാതെ വന്നതോടെ സെക്യൂരിറ്റി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തുകയും വിനോദിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മീനടം ഉണക്കപ്ലാവിൽ തനിച്ചായിരുന്നു വിനോദിന്റെ താമസം.

വിനോദിന്റെ മരണ കാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണോ എന്ന് സംശയത്തിലാണ് പൊലീസ്. ആന്തരികാവയവങ്ങൾക്ക് ഓക്സിജൻ എത്തിക്കുന്നത് തടയുകയാണ് കാർബൺ മോണോക്സൈഡ് ചെയ്യുന്നത്. കാറിന്റെ എസി ഓണാക്കി ഉള്ളിൽ ഇരിക്കുന്നവരും ഉറങ്ങുന്നവരും ഏറെ സൂക്ഷിക്കാനുള്ളത് കാർബൺ മോണോക്സൈഡ് എന്ന് വിഷവാതകത്തെയാണ്. എന്നാൽ വിനോദ് തോമസിന്റെ കാറിൽ എസി തകരാറിലായിട്ടില്ല.

വാഹനം നിർത്തിയിട്ടിരിക്കുകയാണെങ്കിൽ പോലും എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാതകം അല്പാല്പം ഉയരാൻ സാദ്ധ്യതയുണ്ട്. മണമോ നിറമോ ഇല്ലാത്ത വാതകമായതിനാൽ ഇത് നിറയുന്നത് അറിയില്ല. വിൻഡോ ഗ്ളാസുകൾ അടച്ചിട്ടിരിക്കുന്നതിനാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇത് ശരീരത്തിനുള്ളിൽ എത്തിയാൽ മരണംവരെ സംഭവിക്കാമെന്നാണ് വിലയിരുത്തൽ. ഏതായാലും വിനോദ് തോമസിന്റെ കാര്യത്തിൽ ഇത് എങ്ങനെ കാറിനുള്ളിൽ എത്തിയതെന്നതിൽ വിശദ അന്വേഷണം നടത്തേണ്ടതുണ്ട്.