- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്തിയിട്ട കാറിനുള്ളിൽ എസി ഓൺ ചെയ്തു മയങ്ങിയ വിനോദിനെ ഇതിന് മുമ്പ് എഴുന്നേൽപിച്ചത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ; രണ്ടാം സംഭവത്തിൽ മരണം; ഹ്രസ്വ ചിത്രത്തിലെ അഭിനയ മുഹൂർത്തം ജീവിതത്തിലും; എല്ലാം വിനോദ് തോമസ് മുൻകൂട്ടി അറിഞ്ഞോ? നടന്റെ മരണം ദുരൂഹം
കോട്ടയം : കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിനിമ, സീരിയൽ നടൻ വിനോദ് തോമസിന്റെ മരണത്തിൽ വമ്പൻ ദൂരൂഹത. രണ്ടുമാസം മുൻപും സമാന രീതിയിൽ കാറിനുള്ളിൽ മയങ്ങിയ നിലയിൽ കണ്ടെത്തിയതായി വിവരം. പാമ്പാടിയിലെ ബാറിന്റെ പാർക്കിങ്ങിൽ തന്നെയാണ് അന്നും ഇതേ നിലയിൽ കണ്ടെത്തിയത്. ഈ കാറിൽ എസി തകരാറ് കണ്ടെത്തിയതുമില്ല. ഇതെല്ലാമാണ് പൊലീസിനെ കുഴക്കുന്നത്. സംഭവത്തിൽ വിശദ അന്വേഷണം നടക്കും.
വിനോദിന്റെ (47) സംസ്കാരം കോട്ടയം മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ ഇന്നലെ നടത്തി. തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് ആഗ്രഹമെന്നു വിനോദ് ബന്ധുക്കളെ അറിയിച്ചിരുന്നു. വിനോദിന്റെ മാതാപിതാക്കളുടെ സംസ്കാരവും മുട്ടമ്പലം ശ്മശാനത്തിലാണു നടത്തിയത്. എന്തുകൊണ്ടാണ് ഈ പ്രായത്തിൽ സംസാകരത്തെ കുറിച്ച് വിനോദ് പറഞ്ഞതെന്നതും അവ്യക്തമായി തുടരുന്നു. മതപരമായ ചടങ്ങുകളും നടത്തിയില്ല. ഇതിനൊപ്പമാണ് മുമ്പും ഇത്തരത്തിലെ സംഭവം ഉണ്ടായെന്ന് റിപ്പോർട്ട് പുറത്തു വരുന്നത്. കാറിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം എങ്ങനെ വന്നുവെന്നു കണ്ടെത്താൻ മെക്കാനിക്കൽ എൻജിനീയർമാർ ഇന്നലെ കാർ പരിശോധിച്ചു. കാറിൽ തകരാറ് കണ്ടെത്തിയില്ലെന്നാണ് സൂചന.
നിർത്തിയിട്ട കാറിനുള്ളിൽ എസി ഓൺ ചെയ്തു മയങ്ങിയ വിനോദിനെ ഇതിന് മുമ്പ് എഴുന്നേൽപിച്ചത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ്. അന്നും ക്ഷീണിതനായിട്ടാണു വിനോദിനെ കണ്ടതെന്നും ഒരുപാടു നേരം ശ്രമിച്ചാണു കാറിനുള്ളിൽ നിന്ന് എഴുന്നേൽപിച്ചതെന്നും സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. വിനോദിന്റേത് ആത്മഹത്യയാണോ എന്നും പൊലീസ് പരിശോധിക്കും. പാർക്കിങ് ഗ്രൗണ്ടിൽ കാറിനുള്ളിൽ വിനോദിനെ മരിച്ചനിലയിൽ കണ്ടെത്തിയതു ശനിയാഴ്ചയാണ്. വിനോദ് മദ്യപിച്ചിരുന്നില്ലെന്നും രാവിലെ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ഗ്ലാസ് ഉയർത്തി എസി ഓൺ ചെയ്തു കാറിനുള്ളിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും കാറിനുള്ളിലെ കാർബൺ മോണോക്സൈഡ് ശ്വസിച്ചായിരുന്നു മരണം എന്നുമാണു പൊലീസ് നിഗമനം. വിഷവാതകം ശ്വസിച്ചു കാറിനുള്ളിലിരുന്നു മരിക്കുന്ന രംഗം വിനോദ് തോമസ് 7 വർഷം മുൻപ് അഭിനയിച്ചിരുന്നു. 2016ൽ ജിതിൻ ജോൺ പൂക്കോയി എഴുതി സംവിധാനം ചെയ്ത് ലൈഫ് ലിവ ്ഫിയർലെസ് എന്ന ഹ്രസ്വചിത്രത്തിൽ ഇതേ രംഗത്തിലാണു വിനോദ് അഭിനയിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തിലെ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിനായി നിർമ്മിച്ച ഹ്രസ്വചിത്രമാണിത്. ചിത്രത്തിൽ ശരവണൻ എന്ന ഡ്രൈവറുടെ വേഷമായിരുന്നു വിനോദിന്റേത്. എസി ഓൺ ചെയ്ത കാറിൽ ഇരിക്കുന്ന ഡ്രൈവർ വിഷവാതകം ശ്വസിച്ച് മരിക്കുന്നതായിരുന്നു രംഗം. ഈ രംഗം വിനോദ് ജീവിതത്തിൽ പുനരവതരിപ്പിച്ചതാണോ എന്ന സംശയവും സജീവമാണ്.
വിനോദ് തോമസിനെ പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മീനടം കുറിയന്നൂർ സ്വദേശിയാണ്. കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിനരികിൽ എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അയ്യപ്പനും കോശിയും, കുട്ടൻ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ