- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിമിനൽ സംഘങ്ങളെ തമ്മിലടിപ്പിക്കുക ലക്ഷ്യം; ഗുണ്ടകളുടെ സമൂഹമാധ്യമ പേജിൽ യുവതി റീൽസുകളിട്ടത് ആയുധവുമായി നിൽക്കുന്ന വീഡിയോ സഹിതം; ഗുണ്ടകളെ തപ്പി ഇറങ്ങിയ പൊലീസ് കണ്ടത് അരിവാളുമായി നിൽക്കുന്ന യുവതിയുടെ വീഡിയോ; ഒളിവിലായിരുന്ന വിനോദിനി എന്ന തമന്നയെ പൊലീസ് പൊക്കുമ്പോൾ
ചെന്നൈ: സമൂഹ മാധ്യമങ്ങളിൽ മാരകായുധങ്ങളുമായി റീൽസ് വിഡിയോ പോസ്റ്റ് ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. വിരുതുനഗർ സ്വദേശിനി വിനോദിനി എന്ന തമന്നയാണ് (23) അറസ്റ്റിലായത്.ബുധനാഴ്ച സേലത്തിന് സമീപം ശങ്കഗിരിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമന്നയെ പൊലീസ് പിടികൂടുകയായിരുന്നു.ഗുണ്ടകളെക്കുറിച്ചറിയാൻ സമൂഹമാധ്യമങ്ങളിൽ പൊലീസ് നടത്തിയ തിരച്ചിലാണ് തമന്നയ്ക്ക് വിനയായത്.
സംഭവം ഇങ്ങനെ.. ഫെബ്രുവരി 13ന് കോയമ്പത്തൂർ കോടതി സമുച്ചയ പരിസരത്ത് ഗോകുൽ, സത്യനാരായണ എന്നീ രണ്ട് യുവാക്കളെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് പൊലീസ് 40ഓളം പ്രതികളെ അറസ്റ്റ് ചെയ്തു.സമൂഹ മാധ്യമങ്ങളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ നടത്തിയ പോർവിളികളുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുടെ ഇൻസ്റ്റഗ്രാം പേജുകൾ പൊലീസ് പരിശോധിക്കവെയാണ് തമന്ന സിഗരറ്റ് വലിച്ചുകൊണ്ട് അരിവാളും തോക്കുമായി വെല്ലുവിളികൾ നടത്തിയിരുന്നത് കണ്ടെത്തിയത്.
ഇത് സമൂഹ മാധ്യമങ്ങളിൽ പിന്നീട് വൈറലായി.മാരകായുധങ്ങളുമായാണ് മിക്ക വിഡിയോകളിലും ഇവർ പ്രത്യക്ഷപ്പെട്ടത്.'ഫാൻസ് കോൾ മീ തമന്ന' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തമന്ന വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്.'പ്രാഗ ബ്രദേഴ്സ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇവർ സജീവമായിരുന്നു.ക്രിമിനൽ കേസുകളിൽപെട്ട യുവാക്കളാണ് ഈ പേജിൽ വിഡിയോകളിട്ടിരുന്നത്.
ക്രിമിനൽസംഘങ്ങൾ തമ്മിലുള്ള ശത്രുത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവതി റീൽസുകൾ പോസ്റ്റ് ചെയ്തിരുന്നത്.2021ൽ തമന്ന കഞ്ചാവ് കേസിലടക്കം പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സമ്പന്നകുടുംബങ്ങളിൽപെട്ട യുവാക്കളുമായി അടുപ്പം സ്ഥാപിച്ച് ബ്ലാക്ക്മെയിൽചെയ്ത് പണം തട്ടുന്നതും യുവതിയുടെ പതിവാണ്.
മറുനാടന് മലയാളി ബ്യൂറോ