- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിബിഎ പഠനത്തിനിടെ കോട്ടയത്തുകാരിയും കോയമ്പത്തൂരുകാരനും അടുത്തു; കോഴ്സ് തീർന്നപ്പോൾ ലിവിങ് ടുഗദർ ജീവിതം; ലൈഫ് അടിപൊളിയാക്കാൻ ഹാഷിഷ് ഓയിൽ കച്ചവടവും; മറയായി ടാറ്റു ആർട്ടിസ്റ്റെന്ന ലേബൽ; ഒരിക്കൽ അറസ്റ്റിലായിട്ടും ഹാഷിഷ് ഓയിലിനെ കൈവിട്ടില്ല; വീണ്ടും ദമ്പതികൾ അകത്ത്; വിഷ്ണുപ്രിയ കുടുങ്ങുമ്പോൾ
ബംഗളൂരു: പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് വിൽപനക്കിടെ പിടിയിലായ മലയാളി ദമ്പതികൾ ആഡംബര ജീവിതം നയിക്കാനാണ് ലഹരി ഇടപാടുതുടങ്ങിയതെന്ന് പൊലീസ്. മാസങ്ങൾക്ക് മുമ്പ് കോടികളുടെ മയക്കുമരുന്നുമായി പിടിയിലായി ജയിലിൽ കിടന്ന ദമ്പതികൾ, ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുകയായിരുന്നു.
കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരാണ് ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മാർച്ചിൽ 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവർ അറസ്റ്റിലായിരുന്നു. ജാമ്യം കിട്ടിയ ശേഷം വീണ്ടും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമായി. പ്രതികൾ വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയിൽ കൊണ്ടുവന്ന് ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളാക്കി വിൽപന നടത്തുകയായിരുന്നു. വിദ്യാർത്ഥികളാണ് മുഖ്യ ഇരകൾ.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് വിഷ്ണുപ്രിയയും സിഗിൽ വർഗീസും പ്രണയത്തിലായത്. പിന്നീട് വാടകവീടെടുത്ത് ഒരുമിച്ച് താമസിച്ചു. ടാറ്റൂ ആർട്ടിസ്റ്റുകളായാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇതിന്റെ മറവിലാണ് കോടികളുടെ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നത്. 2020 മുതൽ ഇവർ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നു.
മാർച്ചിൽ 7.76 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് ദമ്പതികളിൽനിന്ന് കണ്ടെടുത്തത്. ബംഗളൂരു മഡിവാള സ്വദേശി വിക്രം എന്ന വിക്കി (23)യാണ് ദമ്പതികളിൽ നിന്ന് ഹാഷിഷ് ഓയിൽ ശേഖരിച്ച് സംസ്ഥാനത്തുടനീളമുള്ള ആവശ്യക്കാർക്ക് വിറ്റിരുന്നത്. വിക്രമിനെ കഴിഞ്ഞ മാർച്ചിൽ ബി.ടി.എം ലേഔട്ടിൽനിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് ശൃംഖലയെകുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മൊഴിയെത്തുടർന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടിൽ പൊലീസ് പരിശോധന നടത്തി 12 കിലോ ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു.
ഇവർക്ക് പിന്നിൽ വൻ മാഫിയയുണ്ടെന്നാണ് സൂചന. നേരത്തെ അറസ്റ്റിലാകുമ്പോൾ വിഷ്ണുപ്രിയയും സുഹൃത്ത് സിഗിലും കൊത്തന്നൂരിൽ വീടെടുത്ത് താമസിച്ചുവരുകയായിരുന്നു. ബംഗളൂരു നഗരത്തിലെ കോളജിൽനിന്നാണ് സിജിൽ വർഗീസും വിഷ്ണുപ്രിയയും ബിബിഎ പഠനം പൂർത്തിയാക്കിയിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് ലോബിയുടെ പിടിയിലായതെന്നാണ് വിലയിരുത്തൽ. സഹപാഠികളായ ഇരുവരും കുറച്ചുകാലം സ്വകാര്യകമ്പനിയിൽ ജോലിചെയ്തശേഷം പിന്നീട് ഫ്രീലാൻസായി ടാറ്റു ആർട്ടിസ്റ്റുകളായി മാറി. ഇതോടെയാണ് ഹാഷിഷ് കച്ചവടവും പുതിയ തലത്തിലെത്തുന്നത്. നേരത്തേ മൊബൈൽ മോഷണക്കേസിൽ വിക്രം അറസ്റ്റിലായിരുന്നു.
ബിബിഎ പഠനത്തിനിടെ സിഗിലും വിഷ്ണു പ്രിയയും അടുക്കുകയായിരുന്നു. അതിന് ശേഷം ലിവിങ് ടുഗദറു പോലെയായിരുന്നു താമസം. ഇതിന് ശേഷം ആഡംബ ജീവിതത്തിന് പുതിയ വഴി തേടിയെന്നാണ് വിലയിരുത്തൽ. മയക്കു മരുന്ന് കച്ചവടത്തിന് വേണ്ടി കൂടിയാണ് ടാറ്റു ആർട്ടിസ്റ്റുകളായി മാറിയതെന്നും സൂചനയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ