- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്കുള്ള യാത്രയിൽ വഴിയിൽ വെച്ച് ഒന്നും രണ്ടും പറഞ്ഞ് വഴക്കിട്ടു; പിന്നാലെ ശാരീരിക ഉപദ്രവവും; വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യ തൂങ്ങിമരിച്ചു; സ്ത്രീപീഡന നിരോധനനിയമും ആത്മഹത്യാ പ്രേരണകുറ്റവും ചുമത്തി ഭർത്താവിനെ അറസ്റ്റു ചെയ്തു; സംഭവം ഇടുക്കി വണ്ണപ്പുറത്ത്
വണ്ണപ്പുറം(ഇടുക്കി): കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. കാളിയാർ തോപ്പിൽ സരിനെ(32) യാണ് ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണകുറ്റം, ഐപിസി 498(എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
നവംബർ 22-നാണ് സരിന്റെ ഭാര്യ അശ്വതി(31) തൂങ്ങി മരിച്ചത്. സരിന്റെയും കുടുംബത്തിന്റെയും ഉപദ്രവങ്ങളിൽ നിന്ന് തൊടുപുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് സംഭവം.
13 വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പിന്നീട് നിരന്തരം അശ്വതിയെ സരസൻ മാനസികമായി ശാരീരികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഈ വിഷയം നിരവധി തവണ പൊലീസ് സ്റ്റേഷനിലടക്കം പരാതിയായി എത്തിയിരുന്നു.
ആത്മഹത്യ ചെയ്യുന്ന ദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ വച്ച് അശ്വതിയുമായി വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇവർക്ക് രണ്ട് മക്കൾ ഉണ്ട്. കാളിയാർ എസ്എച്ച്ഒ എച്ച് എൽ ഹണി, എസ്ഐ കണ്ണദാസ് രാജേഷ് സിപിഒമാരായ, സുനിൽ, അനീഷ് സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.
മറുനാടന്‍ മലയാളി ലേഖകന്.