- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാസ്റ്റിക് സർജനായ ഭർത്താവ് സർജറി നടത്തുന്നതിനിടെ 33 കാരിയായ ഭാര്യ ഹൃദയാഘാതത്താൽ മരണമടഞ്ഞു; അളവിലധികം മരുന്നുകൾ നൽകിയെന്ന് സംശയം; ഭർത്താവിനെതിരെ അന്വേഷണം ആരംഭിച്ചു
ന്യൂയോർക്ക്: ഫ്ളോറിഡയിലെ ഹിലാരി ബ്രൗൺ എന്ന, മൂന്ന് മക്കളുടെ അമ്മയായ 33 കാരിക്ക് സംഭവിച്ചത് അതി ദാരുണമായ അന്ത്യം. സ്വന്തം ഭർത്താവായ പ്ലാസ്റ്റിക് സർജൻ ഡോ. ബെൻ ബ്രൗൺ ശസ്ത്രക്രിയ നടത്തുന്നതിനിടയിൽ അവർ മരണമടയുകയായിരുന്നു. ഇക്കഴിഞ്ഞ നവംബർ 21 ന് ആയിരുന്നു സംഭവം. ഡോ. ബ്രൗണിന്റെ സ്വന്തം ക്ലിനിക്കിൽ വച്ചാണ് മരണം സംഭവിച്ചത്.
ശസ്ത്രക്രിയയ്ക്കിടയിൽ ഹൃദയസ്തംഭനം വന്ന ഉടൻ തന്നെ ഡോ. ബ്രൗൺ സി പി ആർ ചെയ്യുകയും 911 എന്ന എമർജൻസി നമ്പറിൽ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു. ഒരാഴ്‌ച്ചയോളം ജീവൻ രക്ഷാ ഉപാധികളോടെ നിലനിർത്തിയിരുന്ന ഹിലാരിയുടെ ജീവിതം പിന്നീട് അവ ഏടുത്തുമാറ്റിയതോടെ അവസാനിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ജീവൻ രക്ഷാ ഉപാധികൾ എടുത്തു മാറ്റിയത്.
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പരിധിയിൽ പെട്ടിരിക്കുകയാണ് ഡോക്ടർ ബ്രൗൺ. എന്നാൽ, തന്റെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഡോക്ടർ. അതേസമയം എമെർജൻസി കോൾ നോട്ട്സിൽ സൂചിപ്പിക്കുന്നത് അമിതമായി മരുന്ന് നൽകിയതിനെ തുടർന്ന് ഒരു വനിത രോഗിക്ക് ഹൃദയസ്തംഭനം ഉണ്ടായി എന്നാണെന്ന് യു എസ് എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഈ സമയത്ത് ഹിലാരി ഏത് ശസ്ത്രക്രിയയ്ക്കാണ് വിധേയയായിരുന്നതെന്ന് വ്യക്തമല്ല.
യഥാർത്ഥ മരണകാരണം ഇനിയും വ്യക്തമല്ലെന്നും അതിനായി ഓട്ടോപ്സി റിപ്പോർട്ടുകൾക്കായി കാത്തിരിക്കുന്നു എന്നുമാണ് അധികൃതർ പറയുന്നത്. തികച്ചും ഊർജ്ജസ്വലയായ ഒരു സ്ത്രീയായിരുന്നു ഹിലാരി എന്ന് അവരുടെ മാതാപിതാക്കൾ പറയുന്നു. മറ്റു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മരണ കാരണം അറിയേണ്ടത് ആവശ്യമാണെന്നും അവർ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള പിഴവ് മൂലമാണെങ്കിൽ അത് അറിയണം എന്നും അവർ പറയുന്നു.
മറുനാടന് ഡെസ്ക്