- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറ്റത്ത് ചേമ്പിൻതണ്ട് മുറിക്കുന്നതിനിടെ, ബീഡി വലിച്ച് ഭർത്താവ് വന്നത് ഇഷ്ടമായില്ല; തർക്കം മൂത്തതോടെ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭാര്യ; മലപ്പുറത്ത് 65 കാരനെ വകവരുത്തിയ 54 കാരി കസ്റ്റഡിയിൽ
മലപ്പുറം: ഭർത്താവ് ബീഡി വലിച്ചതിനെ ചൊല്ലി തർക്കം മൂർച്ഛിച്ചതോടെ ഭാര്യ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി.മലപ്പുറം മഞ്ചേരി മേലാക്കം കോഴിക്കാട്ട്കുന്നിലാണ് സംഭവം. ഇന്നു രാവിലെ 10മണിയോടെയാണ് ഭാര്യ65കാരനായ ഭർത്താവിനെ കുത്തികൊലപ്പെടുത്തിയത്. മേലാക്കം നാരങ്ങാ തൊടി കുഞ്ഞി മുഹമദ്( 65) നെയാണ് ഭാര്യ നഫീസ(54) കറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഇന്നു രാവിലെ 10.30 തോടെയാണ് സംഭവം. വാക്ക് തർക്കത്തിനിടെ കത്തിയെടുത്തു കുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
നഫീസയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.ബഹളം കേട്ട് എത്തിയ അയൽവാസികൾ എത്തിയ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിയോടെ മരണപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ കുഞ്ഞഹമ്മദ് തൊട്ടടുത്ത കടയിൽ പോയി ബീഡി വലിച്ച ശേഷം തിരികെ വീട്ടിലേക്ക് വന്നപ്പോൾ മുറ്റത്ത് കറിക്കത്തിയുപയോഗിച്ച് ചേമ്പിൻതണ്ടു മുറിക്കുകയായിരുന്നു ഭാര്യ നഫീസ. ബീഡിയുടെ മണം അനുഭവപ്പെട്ട നഫീസ ഭർത്താവുമായി വഴക്കായി. ഇരുവരുടേയും സംസാരം അതിരുവിട്ടതോടെ, ദേഷ്യം വന്ന ഭർത്താവ് കുഞ്ഞിമുഹമ്മദ് മുറ്റത്തുണ്ടായിരുന്ന വടിയെടുത്ത് ഭാര്യ നഫീസയെ അടിച്ചു.
ഇതോടെ കലിവന്ന നഫീസ കയ്യിലുണ്ടായിരുന്ന കറി കത്തികൊണ്ട് ഭർത്താവിനെ കുത്തുകയായിരുന്നു. ശബ്ദം കേട്ട് വീട്ടിനകത്തുണ്ടായിരുന്ന മകൻ പുറത്തേക്ക് ഓടിയെത്തി. മകനും അയൽവാസികളും ചേർന്ന് കുഞ്ഞഹമ്മദിനെ മഞ്ചേരി യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുറത്തേറ്റ കുത്ത് ശ്വാസകോശത്തിനേൽപ്പിച്ച മുറിവാണ് മരണകാരണമെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. നഫീസക്ക് നേരിയ മാനസിക അസ്വാസ്ഥ്യമുള്ളതായും ഇതിന് ചികിത്സ ചെയ്തു വരുന്നതായും പൊലീസ് പറഞ്ഞു. ദമ്പതികൾ തമ്മിൽ വഴക്ക് പതിവാണെന്ന് അയൽവാസികൾ പറയുന്നു.
പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കുത്താനുപയോഗിച്ച കത്തി രണ്ടുദിവസം മുമ്പാണ് മൂർച്ച കൂട്ടി കൊണ്ടു വന്നത്. കുത്തിമുഹമ്മദിന്റെ രണ്ടാം ഭാര്യയാണ് നഫീസ. ആദ്യ വിവാഹത്തിലെ ഭാര്യയെ 23 വർഷത്തെ ബന്ധത്തിന് ശേഷം മൊഴിചൊല്ലിയിരുന്നു. ആദ്യ വിവാഹത്തിൽ കുട്ടികളില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴ്ാഴ്ച്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചയോടെ മേലാക്കം ജുമാമസ്ജിദിൽ ഖബറടക്കും. മക്കൾ: നാദിയ, നിയാസ്, നാഷിദ്, നാദിർഷ. മരുമകൻ: ജാഫർ. സഹോദരങ്ങൾ: ആമിന, ഹഫ്സത്ത്, മറിയുമ്മ, ആയിഷ, പരേതരായ ഉമ്മർ, മുഹമ്മദ്, അഷ്റഫ്, അബൂബക്കർ, ഖദീജ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്