- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെത്തിയപ്പോൾ കണ്ടത് കാമുകനൊപ്പം നിൽക്കുന്ന ഭാര്യയെ; ചോദ്യംചെയ്ത ഭർത്താവിനെ കൊന്ന് മൃതദേഹം കുളിമുറിയിലിട്ടു; അപകട മരണമായി ചിത്രീകരിക്കാൻ ശ്രമം; പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു; സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തിൽ കാമുകനും ഭാര്യയും അറസ്റ്റിൽ
ബെംഗളൂരു: ബംഗളുരുവിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. ബെംഗളൂരു എച്ച്.എസ്.ആർ. ലേഔട്ടിൽ താമസിക്കുന്ന വെങ്കടനായ്കി(30)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നന്ദിനി ഭായി, കാമുകൻ നിതീഷ് കുമാർ എന്നിവർ പിടിയിലായത്. അപകട മരണമായി ചിത്രീകരിക്കാൻ ശ്രമിച്ച സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ചോദ്യംചെയ്യലിൽ ഇരുവരും കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വീട്ടിലെ ശുചിമുറിയിൽ വെങ്കടനായ്ക്കിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് തലയിടിച്ച് വീണെന്നായിരുന്നു ഭാര്യ നന്ദിനി പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു. തുടർന്ന് ഭാര്യയെ വിശദമായി ചോദ്യംചെയ്യതതോടെ ഇവർ കുറ്റംസമ്മതിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയെയും കാമുകനെയും കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇത് ചോദ്യംചെയ്തപ്പോൾ നന്ദിനി ഭർത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം അപകടമരണമായി ചിത്രീകരിക്കാൻ പ്രതികൾ മൃതദേഹം വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് നന്ദിനി മറ്റുള്ളവരെ വിവരമറിയിച്ചതെന്നും പൊലീസ് പറഞ്ഞു.
പ്രതികളായ നന്ദിനിയും നിതീഷും ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായ് സ്വദേശികളും സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ഇരുവരും അടുപ്പത്തിലായി. കാമുകിയെ കാണാനായി മാത്രമാണ് നിതീഷ് ആന്ധ്രയിൽനിന്ന് ബെംഗളൂരുവിൽ എത്തിയിരുന്നത്. സംഭവദിവസം ഭർത്താവില്ലാത്ത സമയത്ത് നന്ദിനിയാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മറുനാടന് ഡെസ്ക്