- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളി യുവതി മലയാളിയായ ഒരു യുവാവിനൊപ്പം ലിവിങ്ടുഗെദർ റിലേഷനിൽ; വീട്ടിൽ നിന്നും കലഹിച്ചിറങ്ങിയ യുവതി യുവാവിനെ വിളിച്ചു പറഞ്ഞത് ബീച്ചിൽ പീഡനശ്രമമെന്ന്; ഓട്ടോ ഡ്രൈവറെ പ്രതിസ്ഥാനത്താക്കി കഥ മെനഞ്ഞു; പൊലീസെത്തിയപ്പോൾ സ്വയം മെനഞ്ഞ കഥ പൊളിഞ്ഞടുങ്ങി
വൈപ്പിൻ: കാമുകനുമായി പിണങ്ങി ഇറങ്ങിയ പീഡന കഥ പൊലീസിനെ വട്ടം ചുറ്റിച്ചു. കൊച്ചി വൈപ്പിനിൽ വളപ്പ് ബീച്ചിലെത്തിയ യുവതി തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നെന്ന കഥ മെനഞ്ഞതോടെയാണ് പൊലീസിനും പണിയായത്. യുവതിയെ ബീച്ചിൽ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷാ ഡ്രൈവറെ പ്രതിസ്ഥാനത്താക്കിയായിരുന്നു യുവതിയുടെ മൊഴി. സംഭവത്തിൽ അന്വേഷണം വിശദമായി നടത്തിയപ്പോഴാണ് പൊലീസിന് പീഡന കഥയ്ക്ക് പിന്നിലെ വസ്തുത മനസ്സിലായത്.
ഞാറയ്ക്കൽ പൊലീസാണ് ഓട്ടോ ഡ്രൈവറെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്തത്. ഇതോടെ യുവതി കഥ മെനഞ്ഞതാണെന്ന് ബോധ്യമായി. ഓട്ടോയിൽ ബീച്ചിൽ എത്തിച്ചു ചാർജ് വാങ്ങി ഉടൻ തിരിച്ചുപോകുന്നതു കണ്ട ദൃക്സാക്ഷിയാണു ഓട്ടോറിക്ഷാ ഡ്രൈവർക്കു രക്ഷകനായത്.
കലൂരിലെ മസാജ് പാർലറിൽ ജോലി ചെയ്യുന്ന ബംഗാളി യുവതി മലയാളിയായ ഒരു യുവാവിന്റെ കൂടെയാണു താമസം. സംഭവ ദിവസം ഈ യുവാവുമായി വഴക്കടിച്ചശേഷം ഓട്ടോറിക്ഷയിൽ കയറി ബീച്ചിലേക്ക് എത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. യുവാവിനെ തന്റെ അടുത്തു വരുത്താൻ വേണ്ടിയാണ് യുവതി പുതിയ കഥകൾ മനഞ്ഞത്.
യുവാവു പിന്നാലെ അന്വേഷിച്ചു വരാതെയായപ്പോൾ, ചിലർ ബീച്ചിൽ തന്നെ പീഡിപ്പിക്കുന്നുവെന്നു യുവാവിനെ ഫോണിൽ വിളിച്ചു പറയുകയായിരുന്നു. ഇതനുസരിച്ചു യുവാവു ബീച്ചിലെത്തുമെന്നായിരുന്നു ധാരണ. എന്നാൽ, യുവാവാകട്ടെ യുവതി പറയുന്നതു കേട്ടു ബീച്ചിൽ അന്വേഷിക്കാനെത്താതെ പൊലീസിൽ അറിയിച്ചു. ഇതോടാണ് യുവതിയുടെ വെട്ടിലായത്. രാത്രി മുഴുവൻ വളപ്പ് ബീച്ച് അരിച്ചുപെറുക്കിയ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണു യഥാർഥ വിവരം പുറത്തായത്. യുവതിയുടെ പീഡന കഥ പൊലീസിനെ ശരിക്കും വട്ടം ചുറ്റിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ!
മറുനാടന് മലയാളി ബ്യൂറോ