- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരിയെ പലവട്ടം ബലാത്സംഗം ചെയ്ത പാത്രക്കച്ചവടക്കാരൻ; അമ്മയുടെ പോരാട്ടം അറസ്റ്റായപ്പോൾ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ വിഴിഞ്ഞത്തെ വില്ലൻ; പാലായിലെ പീഡകന് തീവ്രവാദ ബന്ധങ്ങളും? വിവാഹ ശേഷം മുങ്ങിയത് സൗദിയിലേക്ക്; യാഹ്യാഖാൻ ഇനി അന്താരാഷ്ട്ര കുറ്റവാളി
കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച് ഇന്റർപോൾ നടപടിയെത്തുന്നത് വിചാരണ തടസ്സപ്പെട്ട കേസിൽ അതിനിർണ്ണായകമാകും. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാഖാനെ (40)യാണ് അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്. ഭിന്നശേഷിക്കാരിയായ മകൾ പീഡനത്തിനിരയായ കേസിൽ 15 വർഷമായി ഒരമ്മ പോരാട്ടത്തിലാണ്. ഈ പോരാട്ടമാണ് ഈ നടപടിയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
വീടുകൾ തോറും പാത്രക്കച്ചവടം നടത്തിവന്നിരുന്ന ഇയാൾ 2008 ജൂൺ മാസം പാലായിലെ ഒരു വീട്ടിൽ കച്ചവടത്തിനെത്തുകയും വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോയി. കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പൊലീസ് കണ്ടെത്തൽ. തുടർന്ന് എസ്‌പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റർപോൾ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുകയായിരുന്നു.
പാലായിലെ ഒരു വീട്ടിൽ കച്ചവടത്തിനായി എത്തുകയും വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കോട്ടയം ജില്ലാ പൊലീസിന്റെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ തിരച്ചിലുകൾ ഫലം കണ്ടിരുന്നില്ല. ഇയാൾക്ക് തീവ്രവാദ ബന്ധങ്ങളുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്റർപോൾ നടപടി നിർണ്ണായകമാകുന്നത്.
വീടുതോറും സാധനങ്ങൾ വിൽക്കാനെത്തിയ യാഹ്യാഖാൻ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭിന്നശേഷിക്കാരിയെ പലവട്ടം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മകൾക്ക് വേണ്ടി അമ്മ നടത്തിയ പോരാട്ടത്തിനൊടുവിൽ ദിവസങ്ങൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത പാലാ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഒടുവിൽ കോട്ടയം സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. 2008 ഡിസംബർ ആറിന് വിചാരണ ആരംഭിച്ചെങ്കിലും പ്രതി ഒളിവിൽ പോയി.ആദ്യം മലപ്പുറത്തേക്കും അവിടെ നിന്ന് സൗദിയിലേക്കും കടന്ന യഹിയഖാനെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല.
മുൻ പാലാ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് യാഹ്യാഖാൻ വിവാഹത്തെത്തുടർന്ന് സൗദിയിലേക്ക് കടന്നതായി മനസിലാക്കുന്നത്.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്ക്ഔട്ട് നോട്ടിസ് കൊടുത്തതിനപ്പുറത്തേക്ക് അതും എങ്ങുമെത്തിയില്ല. ഇതേ തുടർന്നാണ് പുതിയ നടപടി. യാഹ്യാഖാൻ എവിടെയാണ് ഒളിവിലുള്ളതെന്നും കേരളാ പൊലീസിന് അറിയാമെന്നാണ് സൂചന. വിവരങ്ങൾ ഇന്റർപോളിന് കൈമാറും. അതുകൊണ്ട് അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ