- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീക്കൺ ലൈറ്റുകളിട്ട് തലങ്ങും വിലങ്ങും പാഞ്ഞത് സർക്കാർ വാഹനങ്ങൾ; പെട്ടി ചുമക്കാനും അതിഥികളുടെ പറാവുകാരായും പൊലീസുകാർ; നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ അതിഥികൾക്ക് രാജകീയ വരവേൽപ്; കൊച്ചിയിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹം അടിമുടി 'സർക്കാർ ചെലവിൽ'
കൊച്ചി: ബോൾഗാട്ടി പാലസിൽ വച്ചു നടന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ആഡംബര വിവാഹത്തിൽ സർക്കാർ വാഹനങ്ങളടക്കം ദുരുപയോഗം ചെയ്തത് വിവാദത്തിൽ. ഐ.ആർ. ബറ്റാലിയൻ കമാൻഡന്റ് പദം സിങ്ങിന്റെ കല്യാണത്തിനാണ് ആഡംബര സർക്കാർ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിയത്. ബോൾഗാട്ടി പാലസിൽവച്ചാണ് 'സർക്കാർ സ്പോൺസേർഡ്' പൊടിപൊടിപ്പൻ വിവാഹം അരങ്ങേറിയത്. പൊലീസിന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും വാഹനങ്ങളാണ് ദുരുപയോഗിക്കപ്പെട്ടത്.
അതിഥികളെ സ്വീകരിക്കാൻ അടക്കം ബീക്കൺ ലൈറ്റുകളിട്ട് തലങ്ങും വിലങ്ങും ഓടിയത് ഐഎഎസ്- ഐപിഎസ് ഓഫീസർ കൈവശം വച്ചിരിക്കുന്ന സർക്കാർ വാഹനങ്ങളാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഉദ്യോഗസ്ഥന്റെ വിവാഹത്തിന് പങ്കെടുക്കാനായി എത്തുന്ന അതിഥികളെ നക്ഷത്ര ഹോട്ടലുകളിലെത്തിക്കാൻ സർക്കാർ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി പത്തോളം സർക്കാർ വാഹനങ്ങളാണ് പദം സിങ്ങിന്റെ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ജീപ്പ് കോമ്പസ് മുതൽ കൊറോള വരെയുള്ള സർക്കാരിന്റെ ആഡംബര വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഔദ്യോഗിക ബോർഡുകൾ മറച്ചാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത്. അതിഥികളെ സ്വീകരിക്കാനും ബാഗ് ചുമക്കാനും വരെ പൊലീസുകാരുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന പദംസിങ്ങിന്റെ ഓരോ അതിഥികളും ബീക്കൺ ലൈറ്റിട്ട് രാജകീയമായാണ് നക്ഷത്ര ഹോട്ടലുകളിലേക്ക് എത്തുന്നത്. ജില്ലയിലെ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് നൽകിയിട്ടുള്ള രണ്ട് വാഹനങ്ങളും കല്യാണ ഓട്ടത്തിന് വിട്ടുനൽകിയിട്ടുണ്ട്.
രാവിലെ മുതൽ രാത്രി വരെ ഓരോ വിമാനത്തിലുമെത്തുന്ന അതിഥികളുടെ ലിസ്റ്റുമായി പൊലീസുകാർ വിമാനത്താവളത്തിൽ നെട്ടോട്ടത്തിലാണ്. ഞായറാഴ്ച രാവിലെ മുതൽ രാത്രിവരെ വിവിധ വിമാനങ്ങളിലെത്തിയവരെ ബോൾഗാട്ടിയിലെയും കലൂരിലെയും വിവിധ നക്ഷത്ര ഹോട്ടലുകളിലേക്കാണ് എത്തിച്ചത്. സർക്കാർ വാഹനങ്ങളുടെ നഗ്നമായ ദുരുപയോഗമാണ് ഉന്നത പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ നടന്നത്.
ജീപ്പ് കോമ്പസ് മുതൽ കൊറാള വരെയുള്ള സർക്കാരിന്റെ ആഡംബര വാഹനങ്ങളാണ് സ്വകാര്യ ആവശ്യത്തിനായി വിനിയോഗിച്ചത്. ബീക്കൺ ലൈറ്റുകളിട്ട് രാജകീയമായാണ് അതിഥികളുടെ യാത്ര. എല്ലാം ഔദ്യോഗിക ബോർഡുകൾ മറച്ചാണ് ഓടുന്നത്. അതിഥികളെ സ്വീകരിക്കാനും ഹോട്ടലിലേക്ക് എത്തിക്കാനും ബാഗ് ചുമക്കാനുമെല്ലാം പൊലീസുകാരെയാണ് ഏർപ്പാട് ചെയ്തിരിക്കുന്നത്. സർക്കാർ വാഹനങ്ങളുടെ നഗ്നമായ ദുരുപയോഗമാണ് ഉന്നത പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ നടക്കുന്നത്.
ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ കൈവശംവെച്ചിരിക്കുന്ന വാഹനങ്ങളാണ് ഐ.പി.എസുകാരന്റെ കല്യാണത്തിന് ട്രിപ്പ് അടിക്കുന്നത്. . ഇതിൽ പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വാഹനങ്ങളുണ്ട്. ഇന്നലെ രാവിലെ മുതൽ രാത്രിവരെ വിവിധ വിമാനങ്ങളിലെത്തിയവരെ ബോൾഗാട്ടിയിലെയും കലൂരിലെയും വിവിധ നക്ഷത്ര ഹോട്ടലുകളിലേക്കാണ് എത്തിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലേക്ക് സർക്കാർ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന കാഴ്ചയാണ് കണ്ടത്. ഇതിനെ തുടർന്നുള്ള അന്വേഷണമാണ് പദംസിംങ്ങിന്റെ വിവാഹവാർത്തയിലേക്ക് എത്തിയത്. നക്ഷത്ര ഹോട്ടലുകളിലേക്ക് അതിഥികളെ എത്തിക്കാനാണ് വ്യാപകമായി സർക്കാർ വാഹനങ്ങൾ ദുരുപയോഗിക്കപ്പെട്ടത്. പത്തിലധികം വാഹനങ്ങളാണ് ഈ രീതിയിൽ ഓടിക്കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രമല്ല ഇന്നു വിവാഹശേഷവുമെല്ലാം വാഹനങ്ങൾക്ക് ഓടേണ്ടി വരുമെന്നാണ് വിവരം.
സാമ്പത്തികഞെരുക്കത്തിന്റെ പേരിൽ സർക്കാർ ജനങ്ങൾക്കു മേൽ പുതിയ നികുതിഭാരം അടിച്ചേൽപ്പിക്കുന്നതിനിടെയാണ് പൊതുപണം ഇത്തരത്തിൽ പൊടിപൊടിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി സർക്കാരിന്റെ പത്തോളം വാഹനങ്ങളാണ് കല്യാണത്തിന് വേണ്ടി ഓടിക്കൊണ്ടിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ