- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായയക്ക് കടുപ്പം കൂടിയതിന് ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച് ഭാര്യയെ മർദ്ദിച്ചു; ഡയറിക്കുറിപ്പുകൾ സുചിപ്പിക്കുന്നത് ഐശ്വര്യ നേരിട്ട ക്രൂരപീഡനങ്ങൾ; യുവ അഭിഭാഷകയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ; ഭർത്താവ് കണ്ണൻ നായരെ അറസ്റ്റ് ചെയ്തത് സഹോദരന്റെ പരാതിയിൽ
കൊല്ലം: കൊല്ലം ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ സംഭവത്തിൽ ഭർത്താവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണൻ നായർ ആണ് അറസ്റ്റിലായത്. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷകയായ ഐശ്വര്യ ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തൽ.ഐശ്വര്യയുടെ മരണത്തിന് പിന്നാലെ സഹോദരൻ പരാതിയുമായി രംഗത്ത് വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. ക്രൂരപീഡനമാണ് ഐശ്വര്യ നേരിട്ടതെന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ ഡയറിക്കുറിപ്പുകളിൽ വ്യക്തമാണെന്ന് പൊലീസ് പറയുന്നു.നിസാര കാര്യങ്ങൾക്കുപോലും ഉപദ്രവിക്കുമെന്നും ഡയറിക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കൊടിയ പീഡനമാണ് ഏൽക്കുന്നത്. ചായക്ക് കടുപ്പം കൂടിയതിന്റെ പേരിൽ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നെന്ന് അമ്മയും ആരോപിച്ചിരുന്നു.
പിന്നാലെയാണ് ഐശ്വര്യയുടെ സഹോദരൻ ആരോപണമുന്നയിച്ച് പൊലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. വലിയ രീതിയിലുള്ള പീഡനത്തിന്റെ സൂചനകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.അറസ്റ്റിലായ ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിൽ കണ്ണൻനായരുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും.ജോലിയുടെ കാര്യത്തിലുള്ള പ്രശ്‌നങ്ങളും ഇരുവരും തമ്മിലുണ്ടായിരുന്നു. ഐശ്വര്യക്ക് കോഴിക്കോട് ജോലി ലഭിച്ചിരുന്നെന്നും എന്നാൽ പോകാൻ കണ്ണൻ നായർ സമ്മതിച്ചില്ലെന്നും പൊലീസ് പറയുന്നു.ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണൻ നായർ ഒളിവിലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ