- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി: അഡ്വ. സൈബി ജോസിനെതിരെയുള്ള ആരോപണം അതീവ ഗുരുതരം; സത്യം പുറത്തുവരട്ട, എന്തിനാണ് ഭയപ്പെടുന്നത്? അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണെന്ന് ഹൈക്കോടതി; അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹർജി തള്ളി; ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് സർക്കാറും
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന അഡ്വ സൈബി ജോസിനെതിരെയുള്ള ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു. ജുഡീഷ്യൽ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണത്തെ നേരിട്ടുകൂടിയെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു. സത്യം പുറത്തുവരട്ടയെന്ന് കോടതി പറഞ്ഞു.
അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. എന്തിനാണ് ഭയപ്പെടുന്നതെന്ന് സൈബി ജോസിനോട് കോടതി ചോദിച്ചു. അന്വേഷണ റിപ്പോർട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചോദിച്ചു. അറസ്റ്റ് തടയണമെന്ന സൈബിയുടെ ആവശ്യം കോടതി തള്ളി. പ്രാഥമികാന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന ആവശ്യവും നിരസിച്ചു. അഭിഭാഷക അസോസിയേഷന്റെ ഏറ്റവും തലപ്പത്തിരിക്കുന്ന ആളാണ് താങ്കളെന്ന് സൈബിയോട് കോടതി, അഭിഭാഷക സമൂഹത്തെ മുഴുവൻ ബാധിക്കുന്ന ആരോപണമാണിത്. അതുകൊണ്ടുതന്നെ സത്യം പുറത്തുവരട്ടയെന്നും കോടതി പറഞ്ഞു. അതേസമയം ഈ ഘട്ടത്തിൽ സൈബിയെ അറസ്റ്റു ചെയ്യാൻ നീക്കമില്ലെന്ന് സർക്കാറും വ്യക്തമാക്കി.
നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തി എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൈബി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ കേസ് രജിസ്റ്റർചെയ്തത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവുകളില്ലെന്നുമാണ് വാദം.
കഴിഞ്ഞ ദിവസം സൈബിക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചിരുന്നു. ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന ഉദ്ദേശ്യത്തോടെ പണം വാങ്ങിയെന്ന രീതിയിലേക്ക് എഫ്‌ഐആർ തിരുത്താൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് കേസ് റദ്ദാക്കാൻ സൈബി കോടതിയെ സമീപിച്ചത്.
അതിനാൽ അഴിമതി നിരോധന നിയമം വകുപ്പ് 7 (എ), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. പറയുന്നത്. കേസിൽ പരാതിക്കാരോ തെളിവുകളോ ഇല്ലെന്നും ഹർജിയിൽ വിശദീകരിക്കുന്നു. പൊലീസ് കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തിലും കക്ഷികളാരും പണം കെടുത്തതായി മൊഴി നൽകിയിട്ടില്ല. അതിനാൽ എഫ്.ഐ.ആർ. നിലനിൽക്കില്ലെന്നാണ് ഹർജിയിൽ പറയുന്നത്. സൈബിക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചെങ്കിലും ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന ഉദ്ദേശ്യത്തോടെ പണം വാങ്ങിയെന്ന തരത്തിൽ ഇതിൽ തിരുത്ത് വരുത്താൻ പിന്നീട് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു.
മുൻകൂർ ജാമ്യം കിട്ടിയാൽ മാത്രമേ സെബിക്ക് ജയിൽ വാസം ഒഴിവാക്കാൻ കഴിയൂ. 77 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിനു 'റാക്കറ്റിന്റെ' സ്വഭാവമുണ്ടെന്നു പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പറയുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ടിന്റെ അനുബന്ധമായി ചേർത്ത അഭിഭാഷകരുടെ മൊഴികളിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് അനുസരിച്ചു രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പൊലീസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
കേസിൽ രണ്ടു തരം കുറ്റങ്ങളാണു സൈബിക്കെതിരെ പൊലീസ് എഫ്‌ഐആറിൽ ചേർത്തിട്ടുള്ളത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7(എ) പ്രകാരമുള്ള കൈക്കൂലിക്കുറ്റവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 420 പ്രകാരം കക്ഷിയെ വഞ്ചിച്ചു പണം തട്ടിയെടുത്ത കുറ്റവും. 7 വർഷം വരെ തടവും പിഴയുമാണു പരമാവധി ലഭിക്കാവുന്ന ശിക്ഷ.
2020 ജൂലായ് 19 മുതൽ 2022 ഏപ്രിൽ 29 വരെയുള്ള രണ്ടുവർഷമാണ് കക്ഷികളിൽനിന്ന് സൈബി അമിതമായി പണം വാങ്ങിയിരിക്കുന്നതെന്നും എഫ്.െഎ.ആറിലുണ്ട്. എഫ്.ഐ.ആറിനൊപ്പം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നടത്തിയ പ്രഥമ അന്വേഷണത്തിന്റെ റിപ്പോർട്ടും കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക ടീം ഉടൻതന്നെ അന്വേഷണം തുടങ്ങും. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്‌പി. കെ.എസ്. സുദർശനാണ്.