ന്യൂഡൽഹി: ബി.ബി.സിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി നിരോധിച്ചതിന് എതിരായ ഹർജികളിൽ, കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്. ഡോക്യുമെന്ററിയുടെ ലിങ്ക് ഷെയർ ചെയ്യുന്ന ടീറ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ആധികാരികരേഖ ഹാജരാക്കാൻ കോടതി കേന്ദ്രത്തോടു നിർദ്ദേശിച്ചു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. മറുപടി സമർപ്പിക്കാൻ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. വിഷയം ഏപ്രിൽ മാസത്തിൽ പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ബി.സി. ഡോക്യുമെന്ററി ലിങ്കുകൾ പങ്കുവയ്ക്കുന്ന യുട്യൂബ് വീഡിയോകളും ട്വിറ്റർ പോസ്റ്റുകളും ബ്ലോക്ക് ചെയ്യാൻ ജനുവരി 21-ന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരുടെ ഹർജിയും അഭിഭാഷകനായ എം എൽ ശർമയുടെ ഹർജിയുമാണ് പരിഗണിച്ചത്. ഡോക്യുമെന്ററി വിലക്കിയുള്ള ഉത്തരവ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവുമാണ് ആണെന്നാണ് എം എൽ ശർമയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവർക്ക് അനുകൂലമല്ല എന്നതുകൊണ്ട് ഡോക്യുമെന്ററി വിലക്കാനാകില്ല, വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പരസ്യപ്പെടുത്തിയില്ല, ഓൺലൈൻ വാർത്താപോർട്ടലുകളെ ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട മാർഗരേഖയിലെ ഹൈക്കോടതി സ്റ്റേ ചെയ്ത വകുപ്പുകൾ ഉപയോഗിച്ചാണ് ഡോക്യുമെന്ററി ലിങ്കുകൾ മാറ്റിയത് തുടങ്ങിയ വാദങ്ങൾ ഹർജികളിലുണ്ട്.

ബിബിസി ഡോക്യുമെന്ററിയും ആയി ബന്ധപ്പെട്ട തങ്ങളുടെ ട്വീറ്റുകൾ നീക്കിയതിന് എതിരെയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാമും, അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സുപ്രീം കോടത