തിരുവനന്തപുരം: ചിറയിൻകീഴ് ഗീത കൊലക്കേസിൽ പ്രതിയും പ്രവാസിയുമായ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ ചിറയിൻകീഴ് മണമ്പൂർ ശങ്കരം മുക്ക് വിളിയിൽ വീട്ടിൽ പ്രകാശിനെ (57) യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാ വിധി. പിഴത്തുകയിൽ 3 ലക്ഷം രൂപ വീതം മൂന്നു പെൺമക്കൾക്കും കൊല്ലപ്പെട്ട ഗീതയുടെ മാതാവിനും നൽകാൻ ജഡ്ജി പ്രസുന്മോഹൻ ഉത്തരവിട്ടു. കരുതിക്കൂട്ടി നിഷ്ഠൂര കൃത്യം ചെയ്ത പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.

വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടിൽ ഉടലെടുത്ത വൈരാഗ്യത്തിൽ വിദേശത്ത് നിന്നെത്തിയ പ്രതി ബസ്സ് സ്റ്റേഷനിൽ എത്തി വെട്ടുകത്തി െകൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ജൂൺ 25 ന് രാവിലെ 6.05 മണിക്ക് വർക്കല - കല്ലമ്പലം റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷനിൽ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടർ കെ.എൻ. ഹരീഷ് കുമാർ , അഭിഭാഷകരായ സുധി , അഞ്ജലി കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തേക്ക് 18 സാക്ഷികളെ വിസ്തരിക്കുകയും 9 തൊണ്ടി മുതലുകളും
20 രേഖകളും ഹാജരാക്കുകയും ചെയ്തു.