- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം കഴിക്കുന്നതും മദ്യലഹരിയിലാകുന്നതും തമ്മിൽ വ്യത്യാസമുണ്ട്; അപകടത്തിൽ പെട്ടയാൾ മദ്യപിച്ചിരുന്നാലും ഇൻഷുറൻസ് തുക നൽകണം; ഓംബുഡ്‌സ്മാന്റെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
കൊച്ചി:മദ്യപിച്ചു ബൈക്ക് ഓടിച്ച സർക്കാർ ജീവനക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ചു മരിച്ച സംഭവത്തിൽ ആശ്രിതർക്ക് അനുകൂല ഉത്തരവുമായി ഹൈക്കോടതി. ജീവനക്കാരന്റെ ആശ്രിതർക്ക് ഇൻഷുറൻസ് പ്രകാരമുള്ള നഷ്ടപരിഹാരമായ 7 ലക്ഷം രൂപ നൽകാനുള്ള ഓംബുഡ്‌സ്മാന്റെ ഉത്തരവാണ് ഹൈക്കോടതി ശരിവച്ചിരിക്കുന്നത്.
2009 മെയ് 19 നാണ് അപകടമുണ്ടായത്.മരിച്ചത്.ബൈക്ക് ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥൻ മരണപ്പെടുകയായിരുന്നു.രക്തത്തിൽ അളവിൽ കവിഞ്ഞ തോതിൽ മദ്യം കണ്ടെത്തിയെന്നും മരണം സംഭവിക്കുമ്പോൾ ജീവനക്കാരൻ മദ്യലഹരിയിലായിരുന്നു എന്നും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഇൻഷുറൻസ് കമ്പനി തള്ളിയിരുന്നു.തുടർന്നാണു ജീവനക്കാരന്റെ ഭാര്യ ഓംബുഡ്‌സ്മാനെ സമീപിച്ചത്.മദ്യം കഴിച്ചെന്നതും മദ്യലഹരിയിൽ ആയിരുന്നു എന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഓംബുഡ്‌സ്മാൻ വ്യക്തമാക്കി.
അപകടത്തിനു കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്നും ജീവനക്കാരൻ മദ്യലഹരിയിലായിരുന്നില്ല ബൈക്ക് ഓടിച്ചതെന്നുമുള്ള ഓംബുഡ്‌സ്മാന്റെ വാദം ശരിവച്ചാണു കേസ് പരിഗണിച്ച ജസ്റ്റിസ് ഷാജി പി. ചാലി ഉത്തരവിട്ടത്.ഓംബുഡ്‌സ്മാൻ ഉത്തരവിനെതിരെ നാഷനൽ ഇൻഷുറൻസ് കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.