- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ എസ് എസിന് പോയി കുഴി വെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല; അദ്ധ്യാപനം ഗൗരവമുള്ള ജോലി; അദ്ധ്യാപന പരിചയം എന്നാൽ അത് അദ്ധ്യാപനം തന്നെയാകണം; കണ്ണൂർ സർവകലാശാല അസോ. പ്രൊഫസർ നിയമന വിവാദത്തിൽ പ്രിയ വർഗ്ഗീസിനെ വിമർശിച്ചും ചോദ്യങ്ങൾ ചോദിച്ചും ഹൈക്കോടതി
കൊച്ചി: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോ. പ്രൊഫസറായി പ്രയി വർഗ്ഗീസിനെ നിയമനം നൽകുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രിയ വർഗീസിനെതിരെ കോടതി വിമർശനം ഉന്നയിക്കുക മാത്രമല്ല, ചോദ്യങ്ങളും ചോദിച്ചു. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടർ ആയ കാലയളവിൽ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വർഗീസിനോട് ചോദിച്ചു. എൻഎസ്എസ് കോർഡിനേറ്റർ പദവി അദ്ധ്യാപന പരിചയത്തിന്റെ ഭാഗമല്ല. എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല. അദ്ധ്യാപന പരിചയം എന്നാൽ അത് അദ്ധ്യാപനം തന്നെയാകണം. അദ്ധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
പ്രിയാ വർഗീസിന്റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കണ്ണൂർ സർവകലാശാലയോടു ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും ,ഉന്നത സ്ഥാനത്തേക്കുള്ള നിയമനം അധികൃതർ ഗൗരവത്തോടെ കാണണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന്റെ നേരത്തെ വിവാദമായിരുന്നു. മതിയായ യോഗ്യതയില്ലാതെയാണ് പ്രിയയ്ക്ക് നിയമനം നൽകുന്നതെന്നാരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരൻ ചങ്ങനാശേരി എസ്. ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയയാണ് ഹർജി നൽകിയത്.
കണ്ണൂർ സർവകലാശാല രജിസ്ട്രാർ, പ്രിയ വർഗീസിനെ ന്യായീകരിച്ച് സത്യവാങ്മൂലം നൽകിയതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. രജിസ്ട്രാർ പക്ഷം പിടിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. പ്രിയ വർഗീസിന് മതിയായ അദ്ധ്യാപന പരിചയമില്ലെന്നാണ് ഹർജിക്കാരന്റെ വാദം. വേണ്ടത്ര അദ്ധ്യാപന പരിചയമുണ്ടെന്നാണ് രജിസ്ട്രാർ സത്യവാങ്മൂലം നൽകിയത്. ഏതു തരത്തിലാണ് അദ്ധ്യാപന പരിചയം വിലയിരുത്തിയത്? സ്ക്രീനിങ് കമ്മിറ്റി എങ്ങനെയാണ് രേഖകൾ വിലയിരുത്തിയതെന്ന് സത്യവാങ്മൂലത്തിലില്ല. പ്രിയയ്ക്ക് ഇന്റർവ്യൂവിന് എത്ര മാർക്കു കിട്ടിയെന്നല്ല, എങ്ങനെ ഇന്റർവ്യൂവിലേക്ക് എത്തിയെന്നതാണ് പരിശോധിക്കുന്നത്. വിദ്യാർത്ഥികൾക്കു മുന്നിൽ മികച്ച അദ്ധ്യാപകരെയാണ് നിറുത്തേണ്ടത്. പ്ളസ് ടു കഴിഞ്ഞാൽ കുട്ടികൾ മറ്റു സാദ്ധ്യതകൾ തേടുന്ന സാഹചര്യമാണുള്ളതെന്നും കോടതി പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ