കൊച്ചി: ഒൻപത് വൈസ് ചാൻസലർമാർക്കും സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാൻസലറായ ഗവർണർ വിശദീകരണം ചോദിച്ചത്. വിശദീകരണം കേട്ട ശേഷം ഗവർണർ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാമെന്നാണ് കോടതി ഉത്തരവ്. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ വിസിമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.

കാരണം കാണിക്കൽ നോട്ടിസ് നൽകിയതോടെ ഉടൻ രാജിവയ്ക്കണമെന്ന കത്ത് അസാധുവായെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നീക്കം ചെയ്യപ്പെടുന്നതുവരെ വിസിമാർക്ക് തുടരാം. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാജി വെക്കണമെന്ന് നിർദ്ദേശിച്ചത് എന്നാണ് ഹൈക്കോടതിയിൽ ഗവർണർ വാദിച്ചത്. താൻ അത് പറഞ്ഞത്. വിസിമാർക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നൽകിയത്. എന്നാൽ ആരും അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ഗവർണർ പറഞ്ഞു.

സുപ്രിംകോടതി വിധി പ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുൻപ് നടത്തിയ അഭ്യർത്ഥന മാത്രമായിരുന്നു തന്റേതെന്ന് കോടതിയിൽ ഗവർണർ പറഞ്ഞു. കാരണം ബോധിപ്പിക്കാനും, വിസിമാരുടെ ഭാഗം കേൾക്കാനും 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. പത്ത് ദിവസത്തേക്ക് നടപടിയൊന്നും ഉണ്ടാകില്ലെന്നും കോടതിയിൽ ഗവർണർ പറഞ്ഞിരുന്നു.

അതേസമം കേസ് പരിഗണിക്കവേ ഹൈക്കോടതി ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. വിസിമാരുടെ നിയമനം ശരിയല്ലന്നെ് ബോധ്യപ്പെട്ടാൽ അവരെ നീക്കം ചെയ്യാൻ ചാൻസലർക്ക് അധികാരമില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. താൻ നടത്തിയ നിയമനം തെറ്റാണെന്ന് പറയാൻ ഗവർണർക്ക് ആവില്ലേ? . ഇത്തരത്തിലുള്ല നിരവധി ചോദ്യങ്ങൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉന്നയിച്ചത്. വിസി നിയമനങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം.

അഞ്ച് വൈസ് ചാൻസലർമാരുടെ വാദം പൂർത്തിയായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വാദം പുരോഗമിക്കുന്നത്. വിസിമാരുടെ നിയമനം ശരിയല്ലന്നെ് ബോധ്യപ്പെട്ടാൽ അവരെ റിമൂവ് ചെയ്യാൻ ചാൻസലർക്ക് അവകാശമില്ലേ?. ഇത് സംസ്ഥാനത്തെ നൂറ് കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയുടെ പ്രശ്നമാണ്. സർവകലാശാലകളിൽ ഇടപെടേണ്ടത് വ്യക്തമായി യോഗ്യത ഉള്ളവർ ആവേണ്ട?. അപ്പോൾ അതിൽ ഇടപെടാൻ ഗവർണർക്ക അവകാശമില്ലേയെന്നും കോടതി ചോദിച്ചു

സുപ്രീം കോടതി വിധി ടെക്നിക്കൽ യൂണിവേഴ്സിറ്റിക്ക് മാത്രം ബാധകമാണെന്നാണ് വിസിമാരുടെ വാദം. ഇത് ശരിയെങ്കിൽ തന്നെ ചാൻസലർ ഒരു മനുഷ്യനാണ്. മനുഷ്യന് തെറ്റ് പറ്റിയാൽ അത് തിരുത്താനുള്ള അവകാശം അദ്ദേഹത്തിനില്ലേയെന്നും കോടതി ചോദിച്ചു. കുസാറ്റ് വിസിയുടെ അഭിഭാഷകൻ അൽപം പരുഷമായപ്പോൾ തന്റെ കോടതിയിൽ അത് അംഗീകരിക്കാൻ ആവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

സാങ്കേതിക സർവകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി നിരീക്ഷിച്ചു. ആ വിധി ബാധകമാണെങ്കിൽ, വിസിമാർക്ക് ഒക്ടോബർ 24 വരെ സമയം നൽകിയ ഗവർണർ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു.