- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരോദ ഗാവ് കൂട്ടക്കൊല: 11 പേരെ കൂട്ടക്കൊല ചെയ്ത കേസിൽ പ്രതികളെ വെറുതേവിട്ടു; കോടതി വെറുതേ വിട്ടത് ഗുജറാത്ത് മുൻ മന്ത്രി മായ കോദ്നാനി അടക്കം 68 പ്രതികളെ; സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേകസംഘം അന്വേഷിച്ച കേസിലെ വിധി 13 വർഷം നീണ്ട വിചാരണക്കൊടുവിൽ
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിൽ 11 പേരെ കൂട്ടക്കൊലചെയ്ത നരോദ ഗാവ് കേസിൽ വിധി പുറപ്പെടുവിച്ചു. കേസിസെ മുഖ്യപ്രതികളെ കോടതി വെറുതേവിട്ടു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേകസംഘം അന്വേഷിച്ച ഒമ്പതുകേസുകളിൽ വിധിവരാനുണ്ടായിരുന്ന ഏക കേസായിരുന്നു ഇത്. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മന്ത്രിസഭയിൽ അംഗമായിരുന്ന മായ കോദ്നാനി, ബജ്‌രംഗ് ദൾ നേതാവ് ബാബു ബജ്‌റംഗി, വി.എച്ച്.പി. നേതാവ് ജയദീപ് പട്ടേൽ എന്നിവരടക്കം 86 പ്രതികളാണുണ്ടായിുന്നത്. 16 പേർ വിചാരണാ കാലത്ത് മരിച്ചു. അവശേഷിക്കുന്ന 68 പേരെയാണ് കോടതി വെറുതേ വിട്ടിരിക്കുന്നത്. ആറ് ജഡ്ജിമാരാണ് ഇക്കാലയളവിൽ വാദം കേട്ടത്. അഹമ്മദാബാദിലെ പ്ര്‌ത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
വിശ്വഹിന്ദു പരിഷത്തിന്റെ ബന്ദിനെത്തുടർന്നുണ്ടായ ആക്രമണത്തിൽ 2002 ഫെബ്രുവരി 28-ന് മുസ്‌ലിം വിഭാഗത്തിലെ 11 പേരാണ് നരോദ ഗാവിൽ കൊല്ലപ്പെട്ടത്. പ്രതികളിൽ 18 പേർ ഇതിനകം മരിച്ചു. പ്രോസിക്യൂഷൻ 187-ഉം പ്രതിഭാഗം 57-ഉം സാക്ഷികളെ വിസ്തരിച്ചു. ഇന്നത്തെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ 2017-ൽ കോദ്നാനിക്കുവേണ്ടി സാക്ഷിപറയാനെത്തിയിരുന്നു. 2010-ൽ വിചാരണ തുടങ്ങിയെങ്കിലും ആറുജഡ്ജിമാർ മാറിമാറി വന്നത് നടപടികൾ വൈകിച്ചു. പത്രപ്രവർത്തകൻ ആഷിഷ് കേതന്റെ ഒളിക്യാമറ റിപ്പോർട്ടുകളും കോദ്നാനിയുടെ ഫോൺ സംഭാഷണങ്ങളും തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കി.
നരോദ ഗാവിനുസമീപം നരോദ പാട്യയിൽ 97 പേരെ കൂട്ടക്കൊല നടത്തിയ കേസിൽ മായ കോദ്നാനിയെ 28 വർഷം തടവിന് വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി വെറുതേ വിട്ടു. ബാബു ബജ്‌റംഗിയുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു. കോദ്‌നാനിയാണ് കലാപത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു 11 പേർ സാക്ഷിമൊഴി നൽകി.
2012 ഓഗസ്റ്റിൽ കോദ്നാനിക്ക് ഉൾപ്പെടെ 32 പേർക്ക് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 28 വർഷത്തെ തടവുശിക്ഷയായിരുന്നു കോദ്‌നാനിക്കു വിധിച്ചത്. ബാബുവിനു മരണം വരെ ജീവപര്യന്തവും. (ഇതു പിന്നീട് 21 വർഷത്തെ കഠിനതടവായി ഹൈക്കോടതി ചുരുക്കി). ഏഴു പേർക്ക് 31 വർഷത്തെ തടവു ശിക്ഷയും. 22 പേർക്ക് 24 വർഷത്തെ തടവു ശിക്ഷയുമാണു വിധിച്ചത്. 29 പേരെ വിട്ടയയ്ക്കുകയും ചെയ്തു. രണ്ടുവർഷത്തെ ജയിൽവാസത്തിനുശേഷം 2014 ജൂലൈയിൽ കോദ്‌നാനി ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി.
മറുനാടന് മലയാളി ബ്യൂറോ