മുംബൈ: നടിയും മോഡലുമായിരുന്ന ജിയ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി നടൻ സൂരജ് പഞ്ചോളിയെ സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് സൂരജിനെതിരെ ചുമത്തിയിരുന്നത്. ജിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പത്തു വർഷത്തിനു ശേഷമാണ് വിധി. സൂരജിനെതിരെ തെളിവുകളില്ലെന്ന് പ്രത്യേക കോടതി ജഡ്ജി എഎസ് സയിദ് വിധിന്യായത്തിൽ പറഞ്ഞു.

അമേരിക്കൻ പൗരയായിരുന്ന ജിയയെ 2013 ജൂൺ മൂന്നിന് ജൂഹുവിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസ്സായിരുന്നു ജിയക്കു പ്രായം. ജിയയിൽനിന്നു കണ്ടെടുത്ത കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെതിരെ കേസെടുത്തത്. ആദിത്യ പഞ്ചോളി -സറീനാ വഹാബ് താര ദമ്പതികളുടെ മകനായ സൂരജ് ജിയയുമായി അടുപ്പത്തിൽ ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ. സൂരജിൽനിന്നു കടുത്ത മാനസിക, ശാരീരിക പീഡനം നേരിട്ടെന്നാണ് ജിയ കുറിപ്പിൽ എഴുതിയത്.

ജിയയുടെ മാതാവ് റാബിയ ഖാൻ നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കേസ സിബിഐ ഏറ്റെടുത്തത്. ജിയയുടെ മാതാവ് ഉൾപ്പെടെ 22 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ജുഹുവിലെ വസതിയിൽ വച്ച് തുങ്ങിമരിക്കുമ്പോൾ സൂരജ് പഞ്ചോളിക്കെതിരെ ആറ് പേജുള്ള ആത്മഹത്യ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പാണ് കേസിന് ആധാരം.

നിശബ്ദ്, ഗജിനി, ഹൗസ്ഫുൾ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ജിയ ഖാൻ അഭിനയിച്ചിരുന്നു. കൂടാതെ ആമിർ ഖാൻ, അക്ഷയ് കുമാർ അടക്കമുള്ള നിരവധി സൂപ്പർ താരങ്ങളോടൊപ്പവും ജിയ അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ ജിയയുടെ മരണം ബോളിവുഡ് സിനിമ ലോകത്തെ ഞെട്ടിച്ചിരുന്നു. ആദിത്യ പഞ്ചോളിയുടെ മകൻ സൂരജ് പഞ്ചോളിയാണ് ജിയാ ഖാൻ ആത്മഹത്യാ കേസിലെ പ്രധാന പ്രതികളിലൊരാൾ. അദ്ദേഹത്തിനെതിരെ നടിയുടെ കുടുംബം മാനസിക പീഡനവും ശാരീരിക പീഡനവും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

2013 ജൂൺ 2ന് ആയിരുന്നു ജുഹുവിലെ വീട്ടിൽ ജിയ ഖാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് നടിക്ക് 25 വയസായിരുന്നു. തന്റെ മുറിയിലെ സീലിങ് ഫാനിൽ ഒരു മുഴം കയറിലാണ് ജിയ ഖാൻ തന്റെ ജീവിതം അവസാനിപ്പിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് കണ്ടെത്തിയിരുന്നു. ജിയാ ഖാന്റെ മരണത്തിന് തൊട്ടുപിന്നാലെ, തന്റെ മകൾക്ക് സൂരജ് പഞ്ചോളിയുമായി ബന്ധമുണ്ടെന്നും മരണത്തിന് ഉത്തരവാദി അദ്ദേഹമാണെന്നും അമ്മ റാബിയ ആരോപിച്ചു.

ഇരുവരുമായുള്ള ബന്ധത്തിനിടെ മാനസികമായും ശാരീരികമായും സൂരജ് പഞ്ചോളി പീഡിപ്പിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു. 2015 ജൂൺ 7 ന് ആണ് ജിയാ ഖാന്റെ സഹോദരി തന്റെ വസതിയിൽ നിന്ന് ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. സൂരജ് പഞ്ചോളിക്കെതിരെ നിരവധി ആരോപണങ്ങൾ ആ കത്തിലുണ്ടായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ജൂൺ 11ന് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലായ് ഒന്നിന് ജാമ്യം ലഭിച്ച് സൂരജ് പഞ്ചോളി പുറത്തിറങ്ങി. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് സി ബി ഐ ഏറ്റെടുത്തു. ഇതോടൊപ്പം മരണം കൊലപാതകമാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ 2014ൽ സമർപ്പിച്ച കുറ്റപത്രത്തിൽ സി ബി ഐ ഇത് തള്ളിക്കളഞ്ഞു. ജിയ മരിക്കുന്ന സമയത്ത് ശരീരത്തിൽ മുറുവുകളുണ്ടെന്നും അതുകൊണ്ട് കൊലപാതക സാധ്യത പരിശോധിക്കണമെന്ന് ആരോപിച്ചാണ് കുടുംബം സി ബി ഐയെ സമീപിച്ചത്.

അതേസമയം, കേസിൽ പത്ത് വർഷത്തിന് ശേഷം വിധി ഇന്ന് പ്രഖ്യാപിക്കുകയാണ്. സൂരജ് ഉൾപ്പെടെയുള്ള 22 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ജിയക്ക് ഗർഭഛിദ്രം നടത്തിയ ഡോക്ടർ, ജിയയുടെ ഫ്‌ളാറ്റിലെ വാച്ച്മാൻ, സൂരജിന്റെ സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെടുന്നു.