- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് 18 വയസ് തികഞ്ഞില്ലെങ്കിലും വിവാഹിതയാകാം; രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ല; വിവാഹ ശേഷം ലൈംഗിക ബന്ധത്തിന്റെ പേരിൽ ഭർത്താവിന് എതിരെ പോക്‌സോ കേസെടുക്കാനും കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ല. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭർത്താക്കന്മാർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
വിവാഹശേഷം പെൺകുട്ടിക്ക് ഭർത്താവിനൊപ്പം കഴിയാൻ അധികാരമുണ്ട്. വിവാഹശേഷം ഭർത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിന്റെ പേരിൽ പോക്‌സോ നിയമപ്രകാരം ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിങ്ങിന്റേതാണ് ഉത്തരവ്.
ഈ വർഷം ആദ്യം ബിഹാറിൽ വെച്ച് വിവാഹിതരായ മുസ്ലിം ദമ്പതിമാരുടെ ഹർജി പരിഗണിച്ചാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് വിവാഹം നടന്നത്. വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് പതിനഞ്ച് വയസും അഞ്ച് മാസവും ആയിരുന്നു പ്രായം.
വിവാഹത്തിന് ശേഷം പെൺകുട്ടി ഗർഭിണിയായി. ഇതിന് പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, പോക്‌സോ നിയമത്തിലെ ആറാം വകുപ്പ് എന്നിവ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നൽകിയിരിന്നു. എന്നാൽ വിവാഹശേഷം ഭർത്താവും ഭാര്യയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് പോക്‌സോ നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.